അടുത്തിടെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ വന്‍ തോതില്‍ പണമിറക്കിയ 5 ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള രാജ്യത്തെ പ്രധാന 500 കമ്പനികളെ ഉള്‍ക്കൊള്ളുന്ന ബിഎസ്ഇയുടെ സൂചികയാണ് ബിഎസ്ഇ-500. ഇതില്‍ ഉള്‍പ്പെടുന്ന 485 കമ്പനികൾ നിയമപ്രകാരം ഓരോ സാമ്പത്തിക പാദത്തിനു ശേഷവും വെളിവാക്കേണ്ട പ്രമുഖ നിക്ഷേപകരുടെ പട്ടിക ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.

ബിഎസ്ഇ-500

ബിഎസ്ഇ-500 സൂചികയിലെ 56 കമ്പനികളില്‍ മ്യൂച്ചല്‍ ഫണ്ടുകളുടെ സാന്നിധ്യം തൊട്ടു മുമ്പത്തെ പാദത്തേക്കാള്‍ ചുരുങ്ങിയത് 100 അടിസ്ഥാന പോയിന്റുകള്‍ എങ്കിലും വര്‍ധിച്ചതായി കാണാനാകും. അതേസമയം 18 കമ്പനികളിലാവട്ടെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം ജൂണ്‍ പാദത്തില്‍ 200 അടിസ്ഥാന പോയിന്റിലേറെ ഉയര്‍ന്നു. ഇക്കഴിഞ്ഞ പാദത്തില്‍ 5 കമ്പനികളിലെ മ്യൂച്ചല്‍ ഫണ്ടുകളുടെ പങ്കാളിത്തം 300 അടിസ്ഥാന പോയിന്റിലധികം വര്‍ധന രേഖപ്പെടുത്തി.

ഏപ്രില്‍- ജൂണ്‍ മാസക്കാലയളവില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ഏറ്റവുമധികം വാങ്ങിക്കൂട്ടിയ 5 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

സീ എന്റര്‍ടെയിന്‍മെന്റ്

സീ എന്റര്‍ടെയിന്‍മെന്റ്

രാജ്യത്തെ വമ്പന്‍ ടെലിവിഷന്‍ ചാനല്‍ പ്രക്ഷേപകരിലൊന്നാണ് സീ എന്റര്‍ടെയിന്‍മെന്റ്. ജൂണ്‍ പാദത്തിനിടെ കമ്പനിയില്‍ മ്യൂച്ചല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 598 അടിസ്ഥാന പോയിന്റ് അഥവാ 5.98 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ സീ എന്റര്‍ടെയിന്‍മെന്റ് ഓഹരിയില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ആകെ പങ്കാളിത്തം 21.42 ശതമാനത്തിലേക്കും ഉയര്‍ന്നു.

അതേസമയം വിവിധ അനലിസ്റ്റുകള്‍ ഈ മിഡ് കാപ് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവിലയുടെ ശരാശരി നിലവാരം 349 രൂപയാണ്. നിലവില്‍ സീ എന്റര്‍ടെയിന്‍മെന്റ് (BSE: 505537, NSE : ZEEL) ഓഹരികള്‍ 234 രൂപയിലാണ് നില്‍ക്കുന്നത്.

Also Read: മാര്‍ച്ചില്‍ ഒഴിവാക്കിയ സ്‌മോള്‍ കാപ് ഓഹരി വീണ്ടും വാങ്ങിക്കൂട്ടി ഡോളി ഖന്ന; വീണ്ടുവിചാരത്തിന് പിന്നില്‍?Also Read: മാര്‍ച്ചില്‍ ഒഴിവാക്കിയ സ്‌മോള്‍ കാപ് ഓഹരി വീണ്ടും വാങ്ങിക്കൂട്ടി ഡോളി ഖന്ന; വീണ്ടുവിചാരത്തിന് പിന്നില്‍?

എസ്‌കോര്‍ട്ട്‌സ് കുബോട്ട

എസ്‌കോര്‍ട്ട്‌സ് കുബോട്ട

രാജ്യത്തെ പ്രമുഖ ട്രാക്ടര്‍ നിര്‍മാതാക്കളാണ് എസ്‌കോര്‍ട്ട്‌സ് കുബോട്ട. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തം 580 അടിസ്ഥാന പോയിന്റാണ് വര്‍ധിപ്പിച്ചത്. ഇതോടെ എസ്‌കോര്‍ട്ട്‌സ് കുബോട്ടയില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ആകെ പങ്കാളിത്തം 6.08 ശതമാനമായി ഉയര്‍ന്നു.

അതേസമയം വിപണി വിദഗ്ധര്‍ സമീപ കാലയളവിലേക്ക് ഈ മിഡ് കാപ് ഓഹരിയില്‍ നിര്‍ദേശിച്ചിരിക്കുന്ന ലക്ഷ്യവിലയുടെ ശരാശരി 1,829 രൂപയാണ്. ഇന്ന് രാവിലെ 1,708 രൂപയിലാണ് എസ്‌കോര്‍ട്ട്‌സ് കുബോട്ട (BSE: 500495, NSE : ESCORTS) ഓഹരികളിലെ വ്യാപാരം പുരോഗമിക്കുന്നത്.

ഗ്ലാന്‍ഡ് ഫാര്‍മ

ഗ്ലാന്‍ഡ് ഫാര്‍മ

ഇന്‍ജക്ഷന്‍ മരുന്ന് വിഭാഗത്തിലെ പ്രമുഖ ഫാര്‍മ കമ്പനിയാണ് ഗ്ലാന്‍ഡ് ഫാര്‍മ. ജൂണ്‍ പാദത്തിനിടെ കമ്പനിയില്‍ മ്യൂച്ചല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തത്തില്‍ 432 അടിസ്ഥാന പോയിന്റ് അഥവാ 4.32 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇതോടെ ഗ്ലാന്‍ഡ് ഫാര്‍മ ഓഹരിയില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ആകെ പങ്കാളിത്തം 15.54 ശതമാനത്തിലേക്ക് ഉയര്‍ന്നു.

അതേസമയം വിവിധ മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ഈ മിഡ് കാപ് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവിലയുടെ ശരാശരി നിലവാരം 3,590 രൂപയാണ്. നിലവില്‍ ഗ്ലാന്‍ഡ് ഫാര്‍മ (BSE: 543245, NSE : GLAND) ഓഹരികള്‍ 2,291 രൂപയിലാണ് നില്‍ക്കുന്നത്.

Also Read: വിലക്കുറവില്‍ നില്‍ക്കുന്ന ഈ പൊതുമേഖലാ ഓഹരിയെ ജുന്‍ജുന്‍വാല വിറ്റൊഴിവാക്കിയത് എന്തുകൊണ്ട്?Also Read: വിലക്കുറവില്‍ നില്‍ക്കുന്ന ഈ പൊതുമേഖലാ ഓഹരിയെ ജുന്‍ജുന്‍വാല വിറ്റൊഴിവാക്കിയത് എന്തുകൊണ്ട്?

എസ്ബിഐ കാര്‍ഡ്‌സ്

എസ്ബിഐ കാര്‍ഡ്‌സ്

ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഏക ക്രെഡിറ്റ് കാര്‍ഡ് കമ്പനിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപകമ്പനിയുമാണ് എസ്ബിഐ കാര്‍ഡ്‌സ് & പേയ്‌മെന്റ് സര്‍വീസസ്. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ കമ്പനിയിലെ ഓഹരി വിഹിതത്തില്‍ 332 അടിസ്ഥാന പോയിന്റ് വര്‍ധിപ്പിച്ചു. ഇതോടെ കമ്പനിയില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ആകെ പങ്കാളിത്തം 11.34 ശതമാനമായി ഉയര്‍ന്നു.

അതേസമയം വിപണി വിദഗ്ധര്‍ എസ്ബിഐ കാര്‍ഡ്‌സ് (BSE: 543066, NSE : SBICARD) ഓഹരിയില്‍ നിര്‍ദേശിച്ചിരിക്കുന്ന ലക്ഷ്യവിലയുടെ ശരാശരി 1,275 രൂപയാണ്. ഇന്ന് രാവിലെ 877 രൂപ നിലവാരത്തിലാണ് ഈ ലാര്‍ജ് കാപ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.

ഓറിയന്റ് ഇലട്രിക്ക്

ഓറിയന്റ് ഇലട്രിക്ക്

രാജ്യത്തെ പ്രമുഖ കണ്‍സ്യൂമര്‍ ഇലട്രിക്കല്‍ ഉപകരണ നിര്‍മാതാക്കളാണ് ഓറിയന്റ് ഇലട്രിക്ക്. ജൂണ്‍ പാദത്തിനിടെ കമ്പനിയില്‍ മ്യൂച്ചല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തത്തില്‍ 310 അടിസ്ഥാന പോയിന്റ് അഥവാ 3.10 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇതോടെ ഓറിയന്റ് ഇലട്രിക് ഓഹരിയില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ആകെ പങ്കാളിത്തം 28.12 ശതമാനത്തിലേക്ക് ഉയര്‍ന്നു.

അതേസമയം വിവിധ മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ഈ സ്‌മോള്‍ കാപ് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവിലയുടെ ശരാശരി നിലവാരം 383 രൂപയാണ്. നിലവില്‍ ഓറിയന്റ് ഇലട്രിക്ക് (BSE: 541301, NSE : ORIENTELEC) ഓഹരികള്‍ 288 രൂപയിലാണ് നില്‍ക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യാര്‍ഥം നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

DII Holding Stocks: Mutual Funds Raised Stake At least 300 bps in Top 5 Companies During June Quarter

DII Holding Stocks: Mutual Funds Raised Stake At least 300 bps in Top 5 Companies During June Quarter
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X