ഒരു ദീർഘകാല നിക്ഷേപമെന്ന നിലയിൽ രാജ്യത്തെ എല്ലാവിധ ആളുകൾക്കും തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. സമാന കാലയളവിലെ മറ്റ് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്കും നികുതി ആനുകൂല്യങ്ങളുമാണ് പിപിഎഫിന് കൂടുതൽ സ്വീകാര്യത നൽകുന്നത്. പോസ്റ്റോഫീസിന് പുറമെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യത്തെ നിരവധി ബാങ്കുകൾ പിപിഎഫ് നിക്ഷേപ സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്കും ഉപഭോക്താക്കൾ അല്ലാത്തവർക്കും പിപിഎഫ് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്‌ബിഐയിൽ ഒരു പിപിഎഫ് അക്കൗണ്ട് തുറക്കേണ്ടതെങ്ങനെയെന്ന് നോക്കാം;
എസ്‌ബിഐയിൽ പിപിഎഫ് അക്കൗണ്ട് തുറക്കാൻ
എസ്‌ബിഐയിൽ പിപിഎഫ് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ, ഫോം 'എ' പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ഏതെങ്കിലും എസ്‌ബിഐ ബ്രാഞ്ചിൽ സമർപ്പിക്കണം. ഫോം 'എ' യിൽ നിങ്ങളുടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് ശാഖയുടെ പേര് പരാമർശിക്കേണ്ടതുണ്ട്. ഇങ്ങനെ പരാമർശിക്കുന്നത് വഴി നിങ്ങൾക്ക് സൗകര്യപ്രദമായ ഒരു ശാഖയിൽ പിപിഎഫ് അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാകാത്തയാൾക്ക് വേണ്ടി തുറക്കാൻ കഴിയുന്ന ഒരു അക്കൗണ്ട് ഒഴികെ ഒരു വ്യക്തിക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ പരിപാലിക്കാൻ കഴിയൂ.
എസ്‌ബിഐയിൽ ഒരു പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ രേഖകൾ:
• പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിനാവശ്യമായ ഫോം (ഫോം എ)
• നോമിനേഷൻ ഫോം
• പാസ്‌പോർട്ട് സൈസ് ഫോട്ടോ
• പാൻ കാർഡിന്റെ പകർപ്പ് / ഫോം 60-61
• ബാങ്കിന്റെ കെവൈസി മാനദണ്ഡമനുസരിച്ചുള്ള ഐഡി പ്രൂഫും റെസിഡൻസ് പ്രൂഫും
യോഗ്യതാ മാനദണ്ഡങ്ങള്‍;
• ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്ക് മാത്രമേ പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയൂ. മാത്രമല്ല നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുറക്കാൻ അനുവാദമുള്ളൂ. എന്നാൽ മാതാപിതാക്കൾക്ക് അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് തുറക്കാൻ കഴിയും. ഒരാൾ ഇത്തരത്തിൽ രണ്ട് പിപിഎഫ് അക്കൗണ്ട് തുറന്നാലും 1.5 ലക്ഷം രൂപ മാത്രമേ രണ്ട് അക്കൗണ്ടിലും കൂടി ആകെ നിക്ഷേപിക്കാനാകൂ.
• പ്രായപൂർത്തിയാകാത്ത മകന്റെയോ മകളുടെയോ പേരിൽ മാതാപിതാക്കൾക്ക് ഒരു പിപിഎഫ് അക്കൗണ്ട് കൂടി തുറക്കാൻ കഴിയുമെങ്കിലും അമ്മയ്‌ക്കും അച്ഛനും ഒരേ കുട്ടിയുടെ പേരിൽ രണ്ട് പിപിഎഫ് അക്കൗണ്ടുകൾ തുറക്കാൻ കഴിയില്ല.
• പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ മുത്തശ്ശിക്കോ മുത്തശ്ശനോ പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയില്ല; എന്നാൽ അച്ഛനും അമ്മയും മരണപ്പെടുകയാണെങ്കിൽ ഗ്രാന്റ്-പാരൻസിന് രക്ഷാധികാരി എന്ന നിലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും.
പിപിഎഫ് കാൽക്കുലേറ്റർ;
പിപിഎഫ് മെച്യൂരിറ്റി മൂല്യം, നേടിയ പലിശ, പിപിഎഫിനെതിരായ വായ്പ, പിപിഎഫ് പിൻവലിക്കൽ തുക എന്നിവ തൽക്ഷണം കണക്കാക്കാൻ നിങ്ങൾക്ക് ഓൺലൈൻ പിപിഎഫ് കാൽക്കുലേറ്റർ ഉപയോഗിക്കാം. ഓൺലൈനിൽ നിരവധി പിപിഎഫ് കാൽക്കുലേറ്ററുകൾ ലഭ്യമാണ്. ഉപയോക്താക്കൾക്കും ഉപഭോക്താക്കൾ അല്ലാത്തവർക്കും പിപിഎഫ് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്‌ബിഐ പിപിഎഫ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് ലഭ്യമായ പലിശനിരക്കും കാലാവധിയും അടിസ്ഥാനമാക്കി നിങ്ങളുടെ വരുമാനം കണക്കാക്കുന്നത് എളുപ്പമാക്കുന്നു.
More From GoodReturns

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ബംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് വൻ മാറ്റം, സ്റ്റേഷൻ മാറി!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം



Click it and Unblock the Notifications