2019-20 സാമ്പത്തിക വർഷത്തിൽ നിങ്ങൾ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ, നിങ്ങൾക്ക് റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31 വരെ സമയമുണ്ട്. കൊറോണ വൈറസ് പ്രതിസന്ധി കണക്കിലെടുത്ത് നികുതി സമർപ്പിക്കൽ പ്രക്രിയ സുഗമമാക്കുന്നതിന് ആദായനികുതി വകുപ്പ് അടുത്തിടെ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള സമയ പരിധി നീട്ടിയിരുന്നു. പുതിയ തീയതികൾ പരിശോധിക്കാം.
തീയതി നീട്ടി
ലളിതമായി പറഞ്ഞാൽ, വ്യക്തിഗത നികുതിദായകർക്ക് നവംബർ 30 ന് പകരം 2019 ഏപ്രിൽ 1 നും 2020 മാർച്ച് 31 നും ഇടയിൽ സമ്പാദിച്ച വരുമാനത്തിന്റെ റിട്ടേൺ സമർപ്പിക്കാൻ ഈ വർഷം അവസാനം വരെ സമയമുണ്ട്. സാധാരണയായി, ഐടിആർ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. എന്നാൽ കൊറോണ പ്രതിസന്ധിയെ തുടർന്നാണ് തീയതികൾ നീണ്ടു പോയത്.
പ്രധാന തീയതികൾ
നികുതി നിയമപ്രകാരം നിങ്ങളുടെ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനായി നിങ്ങൾ ഓർമ്മിക്കേണ്ട ചില പ്രധാന തീയതികൾ ഇതാ:
2021 ജനുവരി 31
അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകർക്ക് ഐടിആർ നൽകേണ്ട തീയതി 2021 ജനുവരി 31 വരെ നീട്ടി. ടാക്സ് ഓഡിറ്റ് റിപ്പോർട്ടും അന്താരാഷ്ട്ര / നിർദ്ദിഷ്ട ആഭ്യന്തര ഇടപാടുകളുടെ റിപ്പോർട്ടും ഉൾപ്പെടെ വിവിധ ഓഡിറ്റ് റിപ്പോർട്ടുകൾ ആക്ടിന് കീഴിൽ നൽകാനുള്ള അവസാന തീയതി 2021 ജനുവരി 31 വരെ നീട്ടി.
2020 ഡിസംബർ 31
ടാക്സ് ഓഡിറ്റ് റിപ്പോർട്ടും അന്താരാഷ്ട്ര / നിർദ്ദിഷ്ട ആഭ്യന്തര ഇടപാടിനെക്കുറിച്ചുള്ള റിപ്പോർട്ടും ഉൾപ്പെടെ ആക്ടിന് കീഴിൽ വിവിധ ഓഡിറ്റ് റിപ്പോർട്ടുകൾ നൽകുന്നതിനുള്ള തീയതി 2020 ഡിസംബർ 31 ലേക്ക് നീട്ടി. ചെറുകിട നികുതിദായകർ അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ നികുതി ബാധ്യതയുള്ള ആദായനികുതി നൽകേണ്ടവർക്കുള്ള അവസാന തീയതി 2021 ജനുവരി 31 ആണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications