റിസർവ് ബാങ്ക് അംഗീകരിച്ച വായ്പ പുന:സംഘടന പദ്ധതി പ്രകാരം ചില്ലറ വായ്പക്കാർക്ക് എച്ച്ഡിഎഫ്സി ബാങ്ക് രണ്ട് വർഷം വരെ മൊറട്ടോറിയം വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രെഡിറ്റ് കാർഡ് വായ്പകൾ അല്ലെങ്കിൽ ഇഎംഐകൾ തിരഞ്ഞെടുത്തവർക്ക് ഒറ്റത്തവണ വായ്പ പുന:സംഘടന ഓപ്ഷന് അപേക്ഷിക്കാൻ അർഹതയുണ്ട്. കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടയ്ക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, ബാങ്ക് നിങ്ങൾക്ക് വായ്പ റീകാസ്റ്റ് ഓപ്ഷൻ നൽകും.
യോഗ്യത
2020 മാർച്ച് 1 വരെ വായ്പയിൽ കുടിശ്ശിക വരുത്താതെ തിരിച്ചടവ് നടത്തിയിട്ടുള്ളവർക്കാണ് പുന:സംഘടനയ്ക്ക് യോഗ്യതയുള്ളത്. കൊവിഡ്-19 മഹാമാരി ബാധിച്ചവർക്ക് പദ്ധതിക്ക് അർഹതയുണ്ട്. എന്നിരുന്നാലും, പുന: സംഘടന അനുവദിക്കുന്നതിനുമുമ്പ് കൊറോണ വൈറസിന്റെ സാമ്പത്തിക ആഘാതം ഉപഭോക്താക്കളിൽ എങ്ങനെയായിരുന്നുവെന്ന് ബാങ്ക് അവലോകനം ചെയ്യും. ലോൺ റീകാസ്റ്റിനായി അപേക്ഷിക്കുന്നതിന് ഉപഭോക്താക്കൾ ആവശ്യമായ രേഖകളും വിവരങ്ങളും ബാങ്കിൽ സമർപ്പിക്കേണ്ടതുണ്ട്. ഇതനുസരിച്ച് പുന: സംഘടിപ്പിച്ച ഇഎംഐകളും ഉപഭോക്താവിന് നൽകാനുള്ള സാധ്യതയും ബാങ്ക് വിലയിരുത്തും. ഉപഭോക്താവിന്റെ തിരിച്ചടവ് ട്രാക്ക് റെക്കോർഡും പരിശോധിക്കും.
ക്രെഡിറ്റ് കാർഡ് ഇഎംഐകളും വായ്പകളും
ക്രെഡിറ്റ് പരിധിക്കുള്ളിലെ വായ്പകൾ ഉൾപ്പെടെ മുഴുവൻ ക്രെഡിറ്റ് കാർഡ് ബാലൻസും പുന: ക്രമീകരിക്കാൻ ഉപഭോക്താവിന് ഒരു ഓപ്ഷൻ ഉണ്ടായിരിക്കും. തുക പ്രത്യേക വായ്പ അക്കൗണ്ടായി മാറ്റും. കാർഡ് ബാലൻസ് അല്ലെങ്കിൽ ലോൺ അല്ലെങ്കിൽ രണ്ട് സൗകര്യങ്ങളും പുന:സംഘടിപ്പിക്കാൻ തിരഞ്ഞെടുക്കാം. എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് ജംബോ ലോൺ സൗകര്യം തിരഞ്ഞെടുത്തവർക്കും വായ്പ പുന: സംഘടിപ്പിക്കാൻ അനുവാദമുണ്ട്.
പുന:സംഘടന ആനുകൂല്യം എങ്ങനെ നേടാം?
അപേക്ഷാ ഫോം പൂരിപ്പിച്ച് വിശദാംശങ്ങൾ സമർപ്പിക്കുന്നതിന് ഉപഭോക്താവിന് അപേക്ഷാ ലിങ്കിനായി ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കാം. അടുത്തുള്ള എച്ച്ഡിഎഫ്സി ശാഖയിൽ എത്തിയും നേരിട്ട് അപേക്ഷ സമർപ്പിക്കാം.
ആവശ്യമുള്ള രേഖകൾ
- ഉപഭോക്താവ് അവരുടെ തൊഴിൽ അല്ലെങ്കിൽ ബിസിനസ്സിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.
- ശമ്പളം വാങ്ങുന്നവർക്ക് - ശമ്പള സ്ലിപ്പുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റും ആവശ്യമായി വന്നേക്കാം.
- സ്വയം തൊഴിൽ ചെയ്യുന്നവർക്കോ സ്ഥാപനങ്ങൾക്കോ - ബാങ്ക് സ്റ്റേറ്റ്മെന്റ്, ജിഎസ്ടി റിട്ടേണുകൾ, ആദായനികുതി റിട്ടേണുകൾ, ഉദ്യം സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമായി വന്നേക്കാം.
ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?
റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, നിങ്ങളുടെ ലോൺ അല്ലെങ്കിൽ ക്രെഡിറ്റ് സേവനം ക്രെഡിറ്റ് ബ്യൂറോയെ "പുന:സംഘടിപ്പിച്ചു" എന്ന് റിപ്പോർട്ട് ചെയ്യും. നിങ്ങളുടെ വായ്പ പുന:സംഘടിപ്പിക്കുമ്പോൾ ബാങ്ക് ഫീസ് ഈടാക്കുകയും ചെയ്യും.
ഏത് തരത്തിലുള്ള വായ്പകളാണ് പുന: സംഘടനയ്ക്ക് യോഗ്യമല്ലാത്തത്?
- കാർഷിക ആവശ്യങ്ങൾക്കായി വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വായ്പ നൽകുകയും ബാങ്ക് കാർഷിക വായ്പകളായി തരംതിരിക്കുകയും ചെയ്യുന്നവ
- കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾ
- ധനകാര്യ സേവന ദാതാക്കൾ
- കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
- എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാർ
- ഷെഡ്യൂൾഡ് ഹൌസിംഗ് ഫിനാൻസ് കമ്പനികൾക്കുള്ള വായ്പകൾ
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications