നൂറുകണക്കിന് കമ്പനികളില്‍ നിന്നും ഹ്രസ്വകാല വ്യാപാരത്തിനായി ഓഹികളെ തെരഞ്ഞെടുക്കുന്നതിന് വിവിധ മാര്‍ഗ്ഗങ്ങളാണ് നിക്ഷേപകര്‍ അവലംബിക്കുന്നത്. ഇതില്‍ ടെക്നിക്കല്‍ സൂചകങ്ങളെ അടിസ്ഥാനമാക്കിയും ഓഹരിയുടെ വിലയിലെ ട്രെന്‍ഡിനെ അടിസ്ഥാനമാക്കിയും ഹ്രസ്വകാലത്തേക്ക് വ്യാപാരം നടത്തുന്നവരാണ് വലിയൊരു വിഭാഗവും. അതേസമയം 5 വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം ഭേദിച്ച് ശക്തമായ മുന്നേറ്റത്തിനുള്ള സൂചന നല്കുന്ന 4 ഓഹരികളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
എന്തുകൊണ്ട് പ്രാധാന്യം ?
ഒരു ഓഹരിയില്‍ അന്തര്‍ലീനമായ ബുളളിഷ് ട്രെന്‍ഡിനെയാണ് ഉയര്‍ന്ന നിലവാരത്തിലേക്ക് അത് സമീപിക്കുമ്പോള്‍ അടിവരയിട്ടുറപ്പിക്കുന്നത്. വിപണിയില്‍ വമ്പന്‍ തകര്‍ച്ച അഭിമുഖീകരിക്കാത്തപക്ഷം വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും ഓഹരിയെത്തുമ്പോള്‍ പുതിയ ഉയരം തിരുത്തിക്കുറിക്കാനുള്ള സാധ്യത വളരെയേറെയാണ്. ഇതിനോടൊപ്പം മറ്റു ടെക്നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തുന്നത് ഓഹരിയിലെ വ്യാപാരത്തിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കും. അതേസമയം ദിവസ വ്യാപാരത്തിന്റെ ഇടവേളയില്‍ കുറിച്ചതിനു പകരം വ്യാപാരം അവസാനിപ്പിക്കുമ്പോഴുള്ള വിലയുടെ അടിസ്ഥാനത്തിലുള്ള ഉയര്‍ന്ന നിലവാരമാണ് പരിഗണിക്കേണ്ടത്.
പിഐ ഇന്‍ഡസ്ട്രീസ്
കാര്‍ഷിക രാസപദാര്‍ത്ഥങ്ങളുടെ മേഖലയില്‍ ആഭ്യന്തര, വിദേശ വിപണികളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ് പിഐ ഇന്‍ഡസ്ട്രീസ്. അഗ്രോ കെമിക്കല്‍ മേഖലയിലെ എല്ലാത്തരം മൂല്യവര്‍ധിത സേവനങ്ങളും നല്കുന്നു. സാങ്കേതിക നൈപുണ്യത്തിലും ഗവേഷണ മികവിലും എന്‍ജിനീയറിങ് അനുബന്ധ സേവനങ്ങളിലും ശക്തമായ അടിത്തറയാണ് കമ്പനിക്കുള്ളത്.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ പിഐ ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ഉയര്‍ന്ന വില നിലവാരം 3,535 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 3,624 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരി വ്യാപാരം പൂര്‍ത്തിയാക്കിയത്. 2022-ല്‍ ഇതുവരെയായായി 18% നേട്ടം പിഐ ഇന്‍ഡസ്ട്രീസ് (BSE: 523642, NSE : PIIND) ഓഹരികള്‍ കരസ്ഥമാക്കി.
ലക്ഷ്മി മെഷീന് വര്‍ക്ക്സ്
ടെക്സ്റ്റൈല്‍ മേഖലയിലേക്ക് ആവശ്യമായ എല്ലാത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയതും ആഗോള തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്കുള്ളില്‍ നില്ക്കുന്നതുമായ കമ്പനിയാണ് ലക്ഷ്മി മെഷീന് വര്‍ക്ക്സ്. അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയുടെ ഉയര്‍ന്ന വില നിലവാരം 13,354 രൂപയായിരുന്നു. ഇന്നലെ 13,484 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 55% നേട്ടം ലക്ഷ്മി മെഷീന് വര്‍ക്ക്സ് (BSE: 500252, NSE : LAXMIMACH) ഓഹരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഐടിസി
നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഐടിസി കമ്പനിക്ക് അഞ്ച് വിഭാഗങ്ങളിലായി 13 ബിസിനസ് സംരംഭങ്ങളാണുള്ളത്. സിഗരറ്റ് വിപണിയിലെ അനിഷേധ്യ നേതാവാണ്. 100-ലധികം രാജ്യങ്ങളിലേക്ക് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഐടിസി ഓഹരിയുടെ ഉയര്‍ന്ന വില നിലവാരം 35.80 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 360.70 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരി വ്യാപാരം പൂര്‍ത്തിയാക്കിയത്. 2022-ല്‍ ഇതുവരെയായായി 65% നേട്ടമാണ് ഐടിസി (BSE: 500875, NSE : ITC) ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
ഭാരത് ഫോര്‍ജ്
വാഹന, ഊര്‍ജ, വ്യോമയാന, പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ ഘടകങ്ങള്‍ നിര്‍മിക്കുന്ന ബഹുരാഷ്ട്ര ഫോര്‍ജിങ് സ്ഥാപനമാണ് ഭാരത് ഫോര്‍ജ്. രാജ്യത്തെ ഏറ്റവും വലിയ വാഹനാനുബന്ധ ഉപകരണങ്ങളുടെ നിര്‍മാതാക്കളുമാണ്.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഭാരത് ഫോര്‍ജ് ഓഹരിയുടെ ഉയര്‍ന്ന നിലവാരം 877.40 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 879 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 26% നേട്ടം ഭാരത് ഫോര്‍ജ് (BSE: 500493, NSE : BHARATFORG) ഓഹരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
