കേരളത്തിൽ മദ്യശാലകൾ നാളെ തുറക്കും; ബെവ് ക്യൂ ആപ്പ് വഴി മദ്യം ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ ഓൺ‌ലൈൻ വഴി മദ്യം വാങ്ങുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉടൻ തയ്യാറാകും. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകും. ബിവറേജസ് കോർപ്പറേഷന്റെ ബെവ്ക്യു ആപ്പ് വഴിയുള്ള മദ്യ വിൽപ്പന നാളെ ആരംഭിക്കും. സ്മാർട്ട്‌ഫോണുകൾ എല്ലാവരുടെ കൈവശം ഉണ്ടെങ്കിലും ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് എങ്ങനെ മദ്യം വാങ്ങാം എന്നത് പലരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ബെവ് ക്യൂ ആപ്പ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

സ്റ്റെപ് 1

സ്റ്റെപ് 1

  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ BevQ ആപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യുക.
  • ഇൻസ്റ്റാൾ ചെയ്‌ത ആപ്ലിക്കേഷൻ തുറന്ന് ഒരു ടോക്കൺ സൃഷ്‌ടിക്കുക.
  • മദ്യം വാങ്ങുന്നതിനായി വെർച്വൽ ക്യൂവിൽ ഇടം നേടുക.

എന്താണ് ഇ-ഗ്രാം സ്വരാജ് പോർട്ടൽ? പഞ്ചായത്തുകളിൽ നടക്കുന്നതെല്ലാം ഇനി എല്ലാവരും അറിയുംഎന്താണ് ഇ-ഗ്രാം സ്വരാജ് പോർട്ടൽ? പഞ്ചായത്തുകളിൽ നടക്കുന്നതെല്ലാം ഇനി എല്ലാവരും അറിയും

സ്റ്റെപ് 2

സ്റ്റെപ് 2

  • ഉപയോക്താവിന് അവരുടെ പേര്, മൊബൈൽ നമ്പർ, പിൻ കോഡ് എന്നിവ നൽകിയ ശേഷം ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും.
  • നിബന്ധനകളും കരാറുകളും സ്വീകരിക്കുന്നതിനായി ചെക്ക് ബോക്സിൽ ടിക്ക് രേഖപ്പെടുത്തുക.
  • ഭാഷ തിരഞ്ഞെടുക്കുക.
സ്റ്റെപ് 3

സ്റ്റെപ് 3

  • തന്നിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒരു ആറ് അക്ക സ്ഥിരീകരണ കോഡ് അയയ്‌ക്കും. ഇത് പൂരിപ്പിക്കേണ്ട സ്ഥലത്ത് ഈ കോഡ് നൽകുക.
  • ഉപയോക്താവിന് സ്ഥിരീകരണ കോഡുകളൊന്നും ലഭിച്ചില്ലെങ്കിൽ ഒ‌ടി‌പി വീണ്ടും അയയ്‌ക്കാൻ അഭ്യർത്ഥിക്കാം.
  • ഒ‌ടി‌പി നൽകിയ ശേഷം, ഉപയോക്താവിന് ഔട്ട്‌ലെറ്റ് ബുക്കിംഗ് പേജിലേക്ക് പോകാം.

നിങ്ങളുടെ പോസ്റ്റ് ഓഫീസ് പി‌പി‌എഫ്, ആർ‌ഡി, എസ്‌എസ്‌വൈ അക്കൗണ്ടിൽ ഓൺ‌ലൈനായി പണം എങ്ങനെ നിക്ഷേപിക്കാം?നിങ്ങളുടെ പോസ്റ്റ് ഓഫീസ് പി‌പി‌എഫ്, ആർ‌ഡി, എസ്‌എസ്‌വൈ അക്കൗണ്ടിൽ ഓൺ‌ലൈനായി പണം എങ്ങനെ നിക്ഷേപിക്കാം?

സ്റ്റെപ് 4

സ്റ്റെപ് 4

  • ഔട്ട്‌ലെറ്റ് ബുക്കിംഗ് പേജിൽ നിന്ന് മദ്യം, ബിയർ അല്ലെങ്കിൽ വൈൻ പോലുള്ള ഇഷ്ട മദ്യം തിരഞ്ഞെടുക്കാം.
  • ബുക്കിംഗ് സ്ഥിരീകരിച്ചു കഴിഞ്ഞാൽ, ഒരു ക്യൂ നമ്പർ, ഔട്ട്‌ലെറ്റിന്റെ വിശദാംശങ്ങൾ, ബുക്കിംഗ് തീയതി, സമയം എന്നിവ ലഭിക്കും.
  • വിശദാംശങ്ങൾ‌ സ്കാൻ‌ ചെയ്യുന്നതിന് ഉപയോക്താവിന് QR കോഡ് ഉപയോഗിക്കാനും കഴിയും. രാവിലെ 6 നും രാത്രി 10 നും ഇടയിൽ മാത്രമേ ബുക്കിംഗ് സാധ്യമാകൂ.
എസ്എംഎസ് വഴി ബുക്കിംഗ്

എസ്എംഎസ് വഴി ബുക്കിംഗ്

ഫീച്ചർ ഫോണുകളിൽ എസ്എംഎസ് വഴി ടോക്കൺ ബുക്ക് ചെയ്യുമ്പോൾ, മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നവർ space space ടൈപ്പ് ചെയ്യണം. വൈൻ വാങ്ങാൻ ആഗ്രഹിക്കുന്നവർ space space എന്നും ടൈപ്പ് ചെയ്ത് 8943489433 എന്ന നമ്പറിലേയ്ക്ക് അയയ്ക്കുക.

ജിയോ വരിക്കാർക്ക് മറ്റുള്ളവരുടെ അക്കൗണ്ടുകൾ റീചാർജ് ചെയ്ത് കൊടുത്ത് കമ്മീഷൻ നേടാൻ അവസരംജിയോ വരിക്കാർക്ക് മറ്റുള്ളവരുടെ അക്കൗണ്ടുകൾ റീചാർജ് ചെയ്ത് കൊടുത്ത് കമ്മീഷൻ നേടാൻ അവസരം

നിബന്ധനകൾ

നിബന്ധനകൾ

ഒരിക്കൽ മദ്യം വാങ്ങിയാൽ, ഉപയോക്താവിന് നാല് ദിവസത്തിന് ശേഷം മാത്രമേ അടുത്ത ടോക്കൺ ലഭിക്കൂ. ഒരാൾക്ക് ഒരു സമയം പരമാവധി 3 ലിറ്റർ മദ്യം മാത്രമേ വാങ്ങാൻ കഴിയൂ. എവിടെ നിന്ന് മദ്യം ലഭിക്കണമെന്നത് തെരഞ്ഞെടുക്കാനും ഉപഭോക്‌താവിന് കഴിയില്ല.

English summary

How to book alcohol through Bevq App? | കേരളത്തിൽ മദ്യശാലകൾ നാളെ തുറക്കും; ബെവ് ക്യൂ ആപ്പ് വഴി മദ്യം ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

Let's see how to use the Bev Queue app. Read in malayalam.
Story first published: Wednesday, May 27, 2020, 17:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X