എങ്ങനെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പരിശോധിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉടനടി പണം നല്‍കാതെ സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ ക്രെഡിറ്റ് കാര്‍ഡ് നിങ്ങളെ സഹായിക്കുന്നു. അതിനാല്‍ ഇത് പിന്നീട് അടയ്‌ക്കേണ്ട വായ്പയായി മാറുന്നു. പ്രതിമാസ ബില്ലുകളും സ്റ്റേറ്റ്‌മെന്റുകളും നിങ്ങള്‍ പരിശോധിക്കണം. ചിലപ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ഓര്‍ക്കാതെ നിങ്ങള്‍ സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്ന സാഹചര്യങ്ങളുണ്ടാവാം. അതിനാല്‍ തന്നെ, ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് എങ്ങനെ പരിശോധിക്കാമെന്നത് നിങ്ങള്‍ അറിഞ്ഞിരിക്കണം. കൂടാതെ, നിങ്ങളുടെ ചെലവ് ആസൂത്രണം ചെയ്യേണ്ടതും ഒരു ട്രാക്ക് സൂക്ഷിക്കുന്നതും ഗുണകരമായിരിക്കും.

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പരിശോധിക്കാനുള്ള മാര്‍ഗങ്ങള്‍
 

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പരിശോധിക്കാനുള്ള മാര്‍ഗങ്ങള്‍

നെറ്റ് ബാങ്കിംഗ്

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് അറിയാനുള്ള ഏറ്റവും സൗകര്യപ്രദമായ മാര്‍ഗമാണ് നെറ്റ് ബാങ്കിംഗ്. ഇതിനായി നിങ്ങളുടെ ക്രെഡന്‍ഷ്യല്‍സ് ഉപയോഗിച്ച് നിങ്ങള്‍ നെറ്റ് ബാങ്കിംഗില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്ത ശേഷം, നിങ്ങളുടെ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ്, ക്രെഡിറ്റ് കാര്‍ഡ് പ്രതിമാസ സ്റ്റേറ്റ്‌മെന്റുകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റുകള്‍ എന്നിവ അറിയാനും കഴിയും.

എസ്എംഎസ് അലേര്‍ട്ടുകള്‍

എസ്എംഎസ് അലേര്‍ട്ടുകള്‍

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് എസ്എംഎസ് വഴി അറിയാന്‍ സാധിക്കുന്നതാണ്. നിങ്ങള്‍ എസ്എംഎസ് അലേര്‍ട്ട് സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍ ഓരോ ഇടപാടിന് ശേഷമുള്ള ഔട്ട്സ്റ്റാന്‍ഡിംഗ് ബാലന്‍സ് നിങ്ങള്‍ക്ക് എളുപ്പത്തില്‍ അറിയാന്‍ സാധിക്കും. പല ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളും നിങ്ങള്‍ക്ക് ബാലന്‍സ് അറിയുന്നതിനായി ആനുകാലിക അറിയിപ്പുകള്‍ അയയ്ക്കുന്നു.

കസ്റ്റമര്‍ കെയറിനെ വിളിക്കുക

നിങ്ങള്‍ക്ക് കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടിവിനെ വിളിക്കാനും ശരിയായ വിശദാംശങ്ങള്‍ നല്‍കി നിങ്ങളുടെ ഔട്ട്സ്റ്റാന്‍ഡിംഗ് ബാലന്‍സിനെ കുറിച്ച് അറിയാനും സാധിക്കും.

ഫേസ്ബുക്ക് നിക്ഷേപത്തിന് പിന്നാലെ റിലയൻസ് ജിയോയിൽ കണ്ണ് വച്ച് സൌദി, യുഎസ് കമ്പനികൾ

ബ്രാഞ്ച് സന്ദര്‍ശനം

ബ്രാഞ്ച് സന്ദര്‍ശനം

ഇതൊരു ശ്രമകരമായ പ്രക്രിയയാണെങ്കിലും, ഒരു ബ്രാഞ്ച് സന്ദര്‍ശിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ അറിയാന്‍ സഹായിക്കും. ശരിയായ പരിശോധനയ്ക്ക് ശേഷം, നിങ്ങളുടെ ബാലന്‍സിനെക്കുറിച്ചും ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ചോദ്യങ്ങളെക്കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നിങ്ങള്‍ക്ക് മറുപടി നല്‍കാനും സാധിക്കും.

എടിഎം

നിങ്ങള്‍ക്ക് അടുത്തുള്ള എടിഎം സന്ദര്‍ശിച്ചും ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് അറിയാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ കാര്‍ഡ് സൈ്വപ്പ് ചെയ്ത് പിന്‍ വിശദാംശങ്ങള്‍ നല്‍കി ശരിയായ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ബാലന്‍സ് അറിയുക.

എയർടെൽ - ജിയോ മത്സരം മുറുകുന്നു; വരിക്കാർക്ക് കോളടിച്ചു, പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ

പ്രതിമാസ സ്റ്റേറ്റ്‌മെന്റ്

പ്രതിമാസ സ്റ്റേറ്റ്‌മെന്റ്

നിങ്ങളുടെ ബില്ലിംഗ് സൈക്കിള്‍ അവസാനിച്ചതിനുശേഷം ക്രെഡിറ്റ് കാര്‍ഡ് ദാതാവ് നിങ്ങള്‍ക്ക് പ്രതിമാസ സ്റ്റേറ്റ്‌മെന്റ് അയയ്ക്കുന്നു. നിങ്ങള്‍ അഭ്യര്‍ഥിക്കുന്ന പക്ഷം സ്റ്റേറ്റ്‌മെന്റിന്റെ ഹാര്‍ഡ് കോപ്പി കൊറിയര്‍ അല്ലെങ്കില്‍ മെയില്‍ വഴി ലഭിക്കും.

മൊബൈല്‍ ആപ്ലിക്കേഷന്‍

നിങ്ങളുടെ ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും അതുവഴി ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സിനെ കുറിച്ച് അറിയാനും സാധിക്കും. നിങ്ങളുടെ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ശരിയായ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് വിശദാംശങ്ങള്‍ നേടുക.

English summary

എങ്ങനെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പരിശോധിക്കാം? | how to check your credit card balance

how to check your credit card balance
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X