ക്രെഡിറ്റ് സ്കോർ കുറവുള്ള സാഹചര്യത്തിലും ഒരു വായ്‌പ എങ്ങനെ തരപ്പെടുത്താം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകളിൽ നിന്ന് എളുപ്പത്തിൽ വായ്‌പ ലഭിക്കാൻ ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെട്ടതായിരിക്കണമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മിക്ക ബാങ്കുകളും വ്യക്തികളുടെ ക്രെഡിറ്റ് സ്കോര്‍ പരിശോധിച്ചാണ് വായ്പയും ക്രെഡിറ്റ് കാര്‍ഡുമൊക്കെ നൽകുന്നത്. ഉയർന്ന ക്രെഡിറ്റ് സ്കോർ ചിലപ്പോൾ നിങ്ങൾക്ക് താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ ലഭിക്കുന്നതിന് സഹായിക്കും. അതേപോലെ കുറഞ്ഞ ക്രെഡിറ്റ് സ്കോർ നിങ്ങൾക്ക് വായ്‌പ തിരിച്ചടവിനുള്ള ശേഷിയും സാമ്പത്തിക അച്ചടക്കവും വളരെ കുറവാണെന്ന് അനുമാനിക്കാം.

 

1

നിങ്ങള്‍ കൃത്യമായി തിരിച്ചടയ്ക്കും എന്ന ഉറപ്പിലാണ് ബാങ്ക് നിങ്ങള്‍ക്ക് ലോണ്‍ തരുന്നത്. അതിനാൽ തന്നെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അല്ലെങ്കിൽ മറ്റ് വായ്പാ തിരിച്ചടവുകൾ കൃത്യമായി ശ്രദ്ധിക്കാതെ അവസാന തീയ്യതിക്ക് മുമ്പ് പണം അടയ്‌ക്കാത്തത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ കുറയാൻ കാരണമാവും. മാത്രമല്ല ക്രെഡിറ്റ് കാര്‍ഡിന്റെ പരമാവധി ഉപയോഗ പരിധിക്കപ്പുറത്തേക്ക് (credit limit) ഉപയോഗിക്കുന്നതും ക്രെഡിറ്റ് സ്‌കോർ കുറയാൻ കാരണമാകാറുണ്ട്. എന്നാൽ ഇങ്ങനെ ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ പോലും വായ്പ നേടാൻ സാധ്യതയുള്ള ചില മാർഗങ്ങളുണ്ട്.

ക്രെഡിറ്റ് സ്കോർ കുറവായ സാഹചര്യത്തിലും വായ്പ എങ്ങനെ നേടാമെന്ന് നോക്കാം;

 

2

എൻ‌ബി‌എഫ്‌സിയിൽ വായ്‌പയ്ക്കായി അപേക്ഷിക്കാം

ക്രെഡിറ്റ് സ്കോർ കുറഞ്ഞ ഒരു ഉപഭോക്താവിന് വായ്‌പകൾക്കായി ഒരു ബാങ്കിൽ അപേക്ഷിക്കുന്നതിനുപകരം, എൻ‌ബി‌എഫ്‌സിയിൽ അപേക്ഷിക്കാം. ഇവിടെ ബാങ്കിനെ അപേക്ഷിച്ച് വായ്പയ്ക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം കുറഞ്ഞ ക്രെഡിറ്റ് സ്കോറുകളുള്ള ഉപഭോക്താക്കളുടെ വായ്‌പ അനുവദിക്കുന്നതിലെ നയങ്ങളിൽ എൻ‌ബി‌എഫ്‌സികൾ ഇളവു വരുത്തിയിട്ടുണ്ട്. അതിനാൽ നിങ്ങളുടെ സിബിൽ അല്ലെങ്കിൽ ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ വായ്‌പയ്‌ക്കായി ഒരു എൻ‌ബി‌എഫ്‌സിയിൽ അപേക്ഷിക്കുന്നതാണ് നല്ലതാണ്. എന്നാൽ ഇത്തരം സ്ഥാപനങ്ങളിൽ സാധാരണയായി ബാങ്കുകളെ അപേക്ഷിച്ച് പലിശ നിരക്ക് കൂടുതലാണ്.

മോർട്ട്‌ഗേജ് ലോൺ

മോർട്ട്‌ഗേജ് ലോൺ എന്നത് ഒരു തരത്തിലുള്ള സെക്വേർഡ് ലോൺ ആണ്. ഇത്തരം വായ്‌പയ്‌ക്ക് അപേക്ഷിക്കുന്ന കുറഞ്ഞ ക്രെഡിറ്റ് സ്കോറുകളുള്ള ആളുകളുടെ അപേക്ഷകൾ അംഗീകരിക്കുന്ന ചില ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉണ്ട്. ക്രെഡിറ്റ് സ്കോർ താരതമ്യേന കുറഞ്ഞവർക്കും ലഭിക്കുന്ന സ്വർണ്ണ വായ്പ, ഏതെങ്കിലും ആസ്തിക്കെതിരെ ലഭിക്കുന്ന വായ്‌പ അല്ലെങ്കിൽ സെക്യൂരിറ്റികൾക്കെതിരായ വായ്പ തുടങ്ങിയ ഓപ്ഷനുകൾ ഇതിൽ പരിഗണിക്കാം. അതായത് ഒരു മോർട്ട്ഗേജ് ലോൺ എന്നത് വസ്തുവകകളോ റിയൽ എസ്റ്റേറ്റുകളോ കൊളാറ്ററൽ ആയി ഉപയോഗിക്കുന്ന വായ്പയാണ്. അതിനാൽ വായ്പക്കാരന്‍റെ പ്രോപ്പർട്ടിയിൽ ഈ തരത്തിലുള്ള ലോൺ അനുവദിക്കുമ്പോൾ വായ്‌പ സ്ഥാപനങ്ങളും സുരക്ഷിതമാണ്.

 

3

ജോയിന്റ് ലോൺ

കുറഞ്ഞ ക്രെഡിറ്റ്‌ സ്‌കോർ‌ ഉള്ളവർക്ക് അവരുടെ പങ്കാളിയെയോ മാന്യമായ ക്രെഡിറ്റ് ചരിത്രമുള്ള മറ്റൊരു കുടുംബാംഗത്തെയോ ഒരു കോ-ബോറോവർ‌ അല്ലെങ്കിൽ‌ ഗ്യാരണ്ടറായി ചേർ‌ക്കാൻ‌ കഴിയും. ഇത് കോമ്പിറ്റേറ്റീവ് നിരക്കിൽ‌ വായ്പ ലഭിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കും.

ചെറിയ വായ്‌പകൾക്ക് അപേക്ഷിക്കാം

കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ള ഒരു വ്യക്തിക്ക് വലിയ തുക വായ്‌പയായി നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ വിമുഖത കാണിക്കുന്നതിനാൽ, ഒരു ചെറിയ തുക വായ്പയായി എടുക്കാൻ ശ്രമിക്കാം, അതുവഴി തിരിച്ചടവ് എളുപ്പമാണ്. ഇത് കൃത്യമായി തിരിച്ചടയ്‌ക്കുന്നത് ക്രെഡിറ്റ് യോഗ്യതയെ ശക്തിപ്പെടുത്തും. ഇങ്ങനെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു ബാങ്കിൽ നിന്നോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്നോ ഒരു വലിയ വായ്പ തിരഞ്ഞെടുക്കാം.

 

English summary

How to get a loan even if the credit score is low | ക്രെഡിറ്റ് സ്കോർ കുറവുള്ള സാഹചര്യത്തിലും ഒരു വായ്‌പ എങ്ങനെ തരപ്പെടുത്താം?

How to get a loan even if the credit score is low
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X