ആദായനികുതി റിട്ടേൺ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവിലെ ആദായ നികുതി നിയമങ്ങൾ അനുസരിച്ച്, ഒരു വ്യക്തി ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുമ്പോൾ അവരുടെ ആധാർ നമ്പർ നിർബന്ധമായും പരാമർശിക്കേണ്ടതുണ്ട്. ഇതുകൂടാതെ അവരുടെ പാൻ നമ്പറും ആധാർ നമ്പറും പരസ്‌പരം ലിങ്കുചെയ്യേണ്ടതുമുണ്ട്. ആധാർ കാർഡ് ആദായനികുതി റിട്ടേണുകളുമായി (ഐടിആർ) ഇതുവരെ ബന്ധിപ്പിച്ചില്ലേ? എങ്കിൽ ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്.

ആധാർ ആദായനികുതി റിട്ടേണുമായി (ഐടിആർ) ബന്ധിപ്പിക്കുന്നതെങ്ങനെയെന്ന് നോക്കാം;

• ആദ്യം ആദായനികുതി (ഐ-ടി) വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റായ incometaxindiaefiling.gov.in എന്നത് സന്ദർശിക്കുക.

• സർവീസസ് വിഭാഗത്തിലെ 'Link Aadhaar' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

• ശേഷം പാൻ നമ്പറും ആധാർ നമ്പറും നൽകുക.

• ആധാർ കാർഡിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ പേര് കൃത്യമായി നൽകുക.

• ജനന തീയതിയ്‌ക്കായി ആധാർ കാർഡിൽ ജനന വര്‍ഷം മാത്രം പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ സ്‌ക്വയറില്‍ ടിക്ക് ചെയ്യുക.

• വെരിഫിക്കേഷൻ കോഡ് നൽകി 'Link Aadhaar' എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

വായ്‌പയ്‌ക്ക് അപേക്ഷിക്കാൻ പ്ലാനുണ്ടോ? അതിന് മുൻപ് സൗജന്യമായി കെഡിറ്റ് സ്‌കോർ പരിശോധിച്ചാലോ?വായ്‌പയ്‌ക്ക് അപേക്ഷിക്കാൻ പ്ലാനുണ്ടോ? അതിന് മുൻപ് സൗജന്യമായി കെഡിറ്റ് സ്‌കോർ പരിശോധിച്ചാലോ?

ആദായനികുതി റിട്ടേൺ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ?

നികുതിദായകർ പാൻ നമ്പറുമായി അവരുടെ ആധാർ ലിങ്കുചെയ്യേണ്ടത് നിർബന്ധമാണ്. ഔദ്യോഗിക ഇ-ഫയലിംഗ് വെബ്സൈറ്റ് സന്ദർശിച്ച് ആധാർ നമ്പർ പാനുമായി ലിങ്ക് ചെയ്യാം. ആധാർ പാനുമായി ബന്ധിപ്പിക്കുന്നതിന് എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള സൗകര്യവും ആദായനികുതി വകുപ്പ് വാഗ്ധാനം ചെയ്യുന്നുണ്ട്. എന്നാൽ കോവിഡ്-19 പശ്ചാത്തലം കണക്കിലെടുത്ത് പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2021 മാർച്ച് 31-ലേക്ക് നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) വിജ്ഞാപനമിറക്കിയിരുന്നു.

ഐസിഐസിഐ എഫ്‌ഡി നിരക്ക് പുതുക്കി; സ്ഥിര നിക്ഷേപത്തിന് ഏതു ബാങ്കിലാണ് കൂടുതൽ പലിശ ലഭിക്കുക?ഐസിഐസിഐ എഫ്‌ഡി നിരക്ക് പുതുക്കി; സ്ഥിര നിക്ഷേപത്തിന് ഏതു ബാങ്കിലാണ് കൂടുതൽ പലിശ ലഭിക്കുക?

സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിൽ ഒന്നു മുതലാണ് റിട്ടേൺ സമർപ്പിക്കുമ്പോൾ ആധാർ കൂടി നൽകണമെന്ന് നികുതി വകുപ്പ് ആവശ്യപ്പെട്ടത്. നേരത്തെ 2020 മാർച്ച് 31 നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. അതിന് മുൻപ് ഡിസംബർ 31 വരെയാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നൽകിയിരുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ ഈ തീയതികളെല്ലാം തന്നെ മാറ്റുകയായിരുന്നു. ആധാറും പാനും ബന്ധിപ്പിക്കാതെ നിങ്ങൾക്ക് ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാൻ കഴിയില്ല.

English summary

How to link income tax return with Aadhaar card? | ആദായനികുതി റിട്ടേൺ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ?

How to link income tax return with Aadhaar card?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X