ഭവന വായ്പ മാസതവണ ബാധ്യത എങ്ങനെ കുറയ്ക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വളരെ താഴ്ന്ന ഡൗണ്‍ പെയ്‌മെന്റില്‍ നിങ്ങളെ സ്വപ്‌നവീട് സ്വന്തമാക്കാന്‍ സഹായിക്കുന്നവയാണ് ഭവന വായ്പകള്‍. എന്നാല്‍, വായ്പയുടെ നീണ്ട കാലാവധി പല ബുദ്ധിമുട്ടുകളും നിങ്ങള്‍ക്കുണ്ടാക്കുന്നു. ജോലി നഷ്ടപ്പെടുന്നതു പോലുള്ള സാഹചര്യങ്ങളില്‍ ഭവന വായ്പാ തിരിച്ചടവ് മുടങ്ങാനിടയാക്കുന്നു. ഒരു മാസതവണ മുടങ്ങിയാല്‍ പോലും ബാങ്കുകള്‍ ഭീമമായ പിഴ നിങ്ങളുടെ മേല്‍ ചുമത്താനിടയാകുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ നില താഴ്ത്തുകയും വായ്പാ ബാധ്യത ഉയര്‍ത്തുകയും ചെയ്യുന്നു. ഇതാ ഭവന വായ്പയുടെ മാസതവണ ബാധ്യത കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സഹായകമാവുന്ന ചില മാര്‍ഗങ്ങള്‍.

1. ഉയര്‍ന്ന കാലാവധിയുള്ള ഭവന വായ്പ എടുക്കുക അല്ലെങ്കില്‍ എസ്‌ഐപി തുടങ്ങുക

1. ഉയര്‍ന്ന കാലാവധിയുള്ള ഭവന വായ്പ എടുക്കുക അല്ലെങ്കില്‍ എസ്‌ഐപി തുടങ്ങുക

ഭവന വായ്പയുടെ ബാധ്യത കുറയ്ക്കുന്നതിന് ഫലവത്തായ രണ്ടു മാര്‍ഗങ്ങളാണ് ഉയര്‍ന്ന കാലാവധിയുള്ള വായ്പ പദ്ധതി തെരഞ്ഞെടുക്കുക അല്ലെങ്കില്‍ ചിട്ടപ്പെടുത്തിയ നിക്ഷേപ പദ്ധതി (എസ്‌ഐപി) തെരഞ്ഞെടുക്കുക എന്നത്. കണക്കുകൂട്ടി നോക്കുമ്പോളാവും ഇത്തരത്തിലുള്ള പദ്ധതികളുടെ മെച്ചം നിങ്ങള്‍ക്ക് മനസിലാവുക. ഉദാഹരണമായി, നിങ്ങള്‍ക്ക് 20 വര്‍ഷ കാലാവധിയില്‍ 25 ലക്ഷം രൂപ ഭവന വായ്പ എടുക്കണമെന്ന് കരുതുക. ഇതിനുള്ള പലിശ നിരക്ക് 9 ശതമാനവും ആണെന്ന് കരുതുക. ഇതിനുള്ള മാസ തവണ 22,493 രൂപയും നിങ്ങള്‍ അടയ്‌ക്കേണ്ട ആകെ തുക (പ്രിന്‍സിപ്പല്‍+പലിശ) 53.98 ലക്ഷം രൂപയുമായിരിക്കും.

കാലാവധി 25 വര്‍ഷമായുള്ള ഭവന വായ്പയാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ (സമാന തുക) മാസ തവണ 20,980 രൂപയായി കുറയുകയും തിരിച്ചടക്കേണ്ട ആകെ തുക നിശ്ചിത കാലാവധിയില്‍ 9 ലക്ഷത്തോളം വര്‍ധിച്ച് 62.94 ലക്ഷം രൂപയാവുകയും ചെയ്യും. വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് നിങ്ങള്‍ 25 വര്‍ഷ കാലാവധി തെരഞ്ഞെടുത്ത് കൂടെ 1,513 രൂപയുടെ എസ്‌ഐപിയും തുടങ്ങുക. 25 വര്‍ഷങ്ങള്‍ക്കു ശേഷം വായ്പയുടെ മുഴുവന്‍ തിരിച്ചടവിന് ശേഷം 28.43 ലക്ഷം രൂപ നിങ്ങളുടെ പക്കലുണ്ടാവാന്‍ ഇത് സഹായിക്കും. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുന്ന സാഹചര്യത്തിലാണിത്. ആയതിനാല്‍, നിങ്ങള്‍ ഭവന വായ്പയ്ക്ക് അധികമായി 9 ലക്ഷം രൂപ നല്‍കുമ്പോള്‍ എസ്‌ഐപിയില്‍ നിന്ന് 28.43 ലക്ഷം രൂപ ലഭിക്കുകയും ചെയ്യുന്നു. ശേഷം 19.43 ലക്ഷം രൂപ അറ്റാദായമായി നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങളുടെ ഭവന വായ്പാ പലിശ നിരക്ക് 9 ശതമാനത്തില്‍ കുറവാണെങ്കില്‍ ആദായവും കൂടുന്നു.

 

2. അധിക തിരിച്ചടവ്

2. അധിക തിരിച്ചടവ്

കൃത്യമായ തിരിച്ചടവ് മാത്രമല്ല, അധികമായ തുക തിരച്ചടവ് ഇനത്തില്‍ നല്‍കിയാല്‍ വായ്പാ ബാധ്യത പെട്ടെന്ന് തീര്‍ക്കാം. ഇതിനായി നിങ്ങളുടെ വാര്‍ഷിക ബോണസ്, ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നുള്ള വരുമാനം എന്നിവ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, 20 വര്‍ഷം കാലാവധിയില്‍ 9 ശതമാനം പലിശ നിരക്കുള്ള 30 ലക്ഷം രൂപയാണ് നിങ്ങള്‍ വായ്പയെടുക്കുന്നതെങ്കില്‍, 27,000 രൂപയാവും നിങ്ങളുടെ മാസതവണ. ഇതോടൊപ്പം 21,000 രൂപയും നിങ്ങള്‍ അധികമായി തിരിച്ചടയ്ക്കുകയാണെങ്കില്‍ 18 വര്‍ഷങ്ങള്‍ക്കുള്ളില്‍ വായ്പ ബാധ്യത തീരുന്നതാണ്. മാത്രമല്ല, പലിശ ഇനത്തില്‍ 4.1 ലക്ഷം രൂപയോളം നിങ്ങള്‍ക്ക് ലാഭിക്കുകയും ചെയ്യാം.

 3. ഭവന വായ്പ റി-ഫിനാന്‍സ് ചെയ്യുക

3. ഭവന വായ്പ റി-ഫിനാന്‍സ് ചെയ്യുക

നിങ്ങളുടെ നിലവിലെ വായ്പാ ദാതാവ് ഭവന വായ്പയ്ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നില്ലെങ്കില്‍ ഇത് നിങ്ങള്‍ക്ക് പലിശ ബാധ്യതയുണ്ടാക്കും. ഈ സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് മറ്റൊരു വായ്പാ ദാതാവിലേക്ക് ഈ വായ്പ മാറ്റാവുന്നതാണ്. വിദഗ്ധര്‍ പറയുന്നത്, ഏതെങ്കിലും വായ്പാ ദാതാവ് 50 ബേസിസ് പോയിന്റിന് താഴെ ഭവന വായ്പയ്ക്ക് പലിശ ഓഫര്‍ ചെയ്യുന്നുണ്ടെങ്കില്‍, നിങ്ങളുടെ നിലവിലെ വായ്പ ഇവര്‍ക്ക് കീഴിലേക്ക് മാറ്റാവുന്നതാണ്.

 4. മാസതവണയെക്കാള്‍ കൂടുതല്‍ തിരിച്ചടയ്ക്കുക

4. മാസതവണയെക്കാള്‍ കൂടുതല്‍ തിരിച്ചടയ്ക്കുക

വായ്പയ്ക്ക് അനുവദിച്ച മാസതവണയെക്കാളും കൂടുതല്‍ തുക തിരിച്ചടയ്ക്കുന്നത്, വായ്പാ ബാധ്യത കുറയ്ക്കുന്നതിനായി നിങ്ങളെ സഹായിക്കുന്നതാണ്. ഇത് നിശ്ചിത കാലാവധിയ്ക്ക് മുന്‍പ് തന്നെ നിങ്ങളുടെ വായ്പ ബാധ്യത തീര്‍ക്കുകയും പലിശ നിരക്ക് ലാഭിക്കുന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യും.

ഇപിഎഫ് വിഹിതത്തിലെ ആദായനികുതി ഇളവുകള്‍; പഴയ - പുതിയ നികുതി നിരക്കുകള്‍ഇപിഎഫ് വിഹിതത്തിലെ ആദായനികുതി ഇളവുകള്‍; പഴയ - പുതിയ നികുതി നിരക്കുകള്‍

English summary

ഭവന വായ്പ മാസതവണ ബാധ്യത എങ്ങനെ കുറയ്ക്കാം?

how to reduce home loan emi burden.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X