പോര്‍ട്ട്‌ഫോളിയോയില്‍ വമ്പന്‍ മാറ്റിമറിക്കല്‍; ജുന്‍ജുന്‍വാല 10 ഓഹരികള്‍ ഒഴിവാക്കി, പകരം 1 വാങ്ങി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ വന്‍കിട ഓഹരി നിക്ഷേപകനും സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ള ആദായത്തിന്റെ കണക്കുകള്‍ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്. അതിനാല്‍ അദ്ദേഹത്തെ, ഇന്ത്യയുടെ വാറന്‍ ബഫറ്റ്, ബിഗ് ബുള്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്കും അര്‍ഹനാക്കുന്നു.

സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റെയര്‍ (RaRe) എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്‌ഫോളിയോയും ജുന്‍ജുന്‍വാലയ്ക്ക് സ്വന്തമായുണ്ട്.

പോര്‍ട്ട്‌ഫോളിയോ

അതേസമയം വിപണിയില്‍ ഏറെ ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ജുന്‍ജുന്‍വാലയും സ്വന്തം പോര്‍ട്ട്‌ഫോളിയോയില്‍ വമ്പന്‍ മാറ്റിമറിക്കലുകള്‍ നടത്തി. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം 10 ഓഹരികളില്‍ നിന്നും ഭാഗികമായോ അല്ലെങ്കില്‍ പൂര്‍ണമായോ പിന്മാറിയിട്ടുണ്ട്. ഇതേ കാലയളവില്‍ പകരം ഒരു ഓഹരിയാണ് ജുന്‍ജുന്‍വാല സ്വന്തമാക്കിയത്. മാര്‍ച്ച് പാദത്തില്‍ ഒഴിവാക്കിയ ഓഹരിയിലാണ് അദ്ദേഹം വീണ്ടും നിക്ഷേപമിറക്കിയത്.

Also Read: 20 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍; ഈ സ്‌മോള്‍ കാപ് ഓഹരി വില്‍ക്കാനാളില്ല; ഈവര്‍ഷത്തെ നേട്ടം 1,150%Also Read: 20 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍; ഈ സ്‌മോള്‍ കാപ് ഓഹരി വില്‍ക്കാനാളില്ല; ഈവര്‍ഷത്തെ നേട്ടം 1,150%

എസ്‌കോര്‍ട്ട്‌സ് കുബോട്ട

പ്രമുഖ കാര്‍ഷിക ഉപകരണ/ ട്രാക്ടര്‍ നിര്‍മാതാക്കളായ എസ്‌കോര്‍ട്ട്‌സ് കുബോട്ടയുടെ ഓഹരിയാണ് ജൂണ്‍ പാദത്തിനിടെ ജുന്‍ജുന്‍വാല വാങ്ങിക്കൂട്ടിയത്. ഇതോടെ കമ്പനിയുടെ 1.4 ശതമാനം ഓഹരി വിഹിതം വീണ്ടും കൈവശമാക്കി. നിലവില്‍ ഈ ഓഹരികളുടെ വിപണി മൂല്യം ഏകദേശം 300 കോടിയോളം വരും. അതേസമയം 2021 ഡിസംബര്‍ പാദത്തില്‍ ജുന്‍ജുന്‍വാലയ്ക്ക് എസ്‌കോര്‍ട്ട്‌സ് കുബോട്ടയില്‍ 5.4 ശതമാനം ഓഹരി വിഹിതം സ്വന്തമായുണ്ടായിരുന്നതാണ്.

Also Read: ചെറിയ റിസ്‌കില്‍ ഹ്രസ്വകാല വ്യാപാരത്തിന് പരിഗണിക്കാവുന്ന 3 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍Also Read: ചെറിയ റിസ്‌കില്‍ ഹ്രസ്വകാല വ്യാപാരത്തിന് പരിഗണിക്കാവുന്ന 3 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍

ക്രൂഡ്ഓയില്‍

അടുത്തിടെ ക്രൂഡ്ഓയില്‍, മെറ്റല്‍ കമ്മോഡിറ്റികളുടെ വിലയില്‍ ഇടിവുണ്ടായതോടെ കാര്‍ഷിക ഉപകരണങ്ങളുടെ ഡിമാന്‍ഡ് വീണ്ടും വര്‍ധിക്കുമെന്നാണ് വിപണി വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ഇതിനോടൊപ്പം മികച്ച മണ്‍സൂണ്‍ മഴ ലഭിക്കുന്നതും രാജ്യത്തെ കാര്‍ഷികവൃത്തി മെച്ചപ്പെടുന്നതിന് സഹായമേകുമെന്നും വിലയിരുത്തുന്നു. കൂടാതെ വ്യാവസായിക വാഹനാനുബന്ധ ഉപകരണ നിര്‍മാണ മേഖലയില്‍ ഇതിനകം സ്വന്തം മേല്‍വിലാസം ഉറപ്പാക്കിയവരാണ് എസ്‌കോര്‍ട്ട്‌സ് കുബോട്ട. സാമ്പത്തിക സ്ഥിതിയും മികച്ച നിലവാരത്തിലുള്ള കമ്പനിക്ക് രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയുടെ ഗുണഫലവും ലഭിക്കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ജുന്‍ജുന്‍വാല

>> അതേസമയം ജുന്‍ജുന്‍വാല ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഓഹരി വിഹിതം 1 ശതമാനത്തിനും താഴെയാക്കിയതോ അല്ലെങ്കില്‍ പൂര്‍ണമായി ഒഴിവാക്കിയതോ ആയ ഓഹരികള്‍ ഇവയാണ്- നാഷണല്‍ അലുമിനീയം കമ്പനി (നാല്‍കോ), ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ഡെല്‍റ്റ കോര്‍പ്, ടിവി-18 ബ്രോഡ്കാസ്റ്റ്.

>> ഭാഗികമായി ഓഹരി വിഹിതം കുറച്ചത്- എന്‍സിസി ലിമിറ്റഡില്‍ 0.2 ശതമാനം കുറച്ചു. സമാനമായി ഡിബി റിയാല്‍റ്റി, ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ്, ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ്, ടാറ്റ മോട്ടോര്‍സ്, നാസാര ടെക്‌നോളജീസ് എന്നിവയില്‍ 0.1 ശതമാനം വീതവും ഓഹരി വിഹിതം കുറച്ചു.

എങ്ങനെ മനസിലാക്കാം ?

എങ്ങനെ മനസിലാക്കാം ?

മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) നിര്‍ദേശ പ്രകാരം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനികള്‍ക്ക് ഓരോ സാമ്പത്തിക പാദത്തിലും മുഖ്യ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം പരസ്യപ്പെടുത്തണം. കമ്പനിയുടെ ആകെ ഓഹരിയില്‍ ചുരുങ്ങിയത് ഒരു ശതമാനം എങ്കിലും കരസ്ഥമാക്കിയവരെ ആണ് പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്.

വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം കമ്പനി നല്‍കേണ്ടതില്ല. അതിനാല്‍ ഓരോ സാമ്പത്തിക പാദാത്തിലും 1 ശതമാനത്തിലധികം ഓഹരി കൈവശം വെച്ചിരിക്കുന്നവരുടെ വിഹിതത്തിലെ വ്യതിയാനം തിരിച്ചറിയാന്‍ മാത്രമേ സാധിക്കുകയുള്ളൂ.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Jhunjhunwala Portfolio: Big Bull Trims Stake In 10 Stocks And Reenters In 1 Stock During June Quarter

Jhunjhunwala Portfolio: Big Bull Trims Stake In 10 Stocks And Reenters In 1 Stock During June Quarter
Story first published: Thursday, August 4, 2022, 21:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X