കാർ ഇൻഷുറൻസ് വാങ്ങാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കാർ വാങ്ങുമ്പോൾ തന്നെ ഇൻഷൂറൻസും എടുക്കേണ്ടത് അത്യാവശ്യമാണ്. അത് നിങ്ങളെയും കാറിനെയും തേർഡ് പാർട്ടിയേയും സംരക്ഷിക്കും. വാഹന ഇൻഷുറൻസ് രണ്ടുതരത്തിലാണുള്ളത്. മോട്ടോർ വാഹന നിയമപ്രകാരം, പൊതു നിരത്തിലോടുന്ന വാഹനങ്ങൾക്ക് എടുത്തിരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസും വാഹന വിലയെ അടിസ്ഥാനമാക്കി വാഹനത്തിനും യാത്രക്കാർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പാക്കേജ് പോളിസിയും.

1

എന്താണ് തേർഡ് പാർട്ടി ഇൻഷൂറൻസ്?

നിങ്ങളുടെ വാഹനം കാരണം ആളുകൾക്കോ അവരുടെ വസ്തുവകകൾക്കോ ഉണ്ടായേക്കാവുന്ന നാശനഷ്‌ടങ്ങൾക്കാണ് തേർഡ് പാർട്ടി ഇൻഷൂറൻസ് പോളിസിയിലൂടെ കവറേജ് ലഭിക്കുക. അതായത് നിങ്ങളുടെ വാഹനം ഇടിച്ച് പൊതുജനങ്ങൾക്ക് എന്തെങ്കിലും വിധത്തിലുള്ള പരിക്ക്, മരണം, അംഗവൈകല്യം എന്നിവ സംഭവിച്ചാൽ മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണലിൽ നിന്നു തീർപ്പാക്കുന്ന വിധി പ്രകാരം അവർക്ക് ഇൻഷൂറൻസ് കമ്പനികൾ നഷ്‌ടപരിഹാരം നൽകണം. അതുപോലെ തന്നെ പൊതുജനങ്ങളുടെ വസ്തുവകകൾക്ക് നാശനഷ്‌ടം സംഭവിച്ചാലും ഇതേപോലെ ഇൻഷൂറൻസ് കമ്പനികൾ നഷ്‌ടപരിഹാരം നൽകേണ്ടതുണ്ട്.

 

2

എന്താണ് പാക്കേജ് പോളിസി?

തേർഡ് പാർട്ടിയോടൊപ്പം തന്നെ നിങ്ങളുടെ കാറിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും കൂടി കവറേജ് ലഭിക്കുന്നതാണ് പാക്കേജ് പോളിസി. തീപിടിത്തം, സ്ഫോടനം, കളവ്, ജനക്ഷോഭം, പണിമുടക്ക് പോലുള്ള കാരണങ്ങൾ വാഹനത്തിൽ കേടുപാടുകൾ സംഭവിച്ചാൽ അല്ലെങ്കിൽ വെള്ളപ്പൊക്കം, ഭൂമികുലുക്കം, മലയിടിച്ചിൽ, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ പോലുള്ള കാരണങ്ങളാൽ നാശനഷ്‌ടങ്ങൾ സംഭവിച്ചാൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. പാക്കേജ് പോളിസിയിൽ ഒരു നിശ്ചിത തുക വരെ ക്ലെയിം ചെയ്യാൻ പാടില്ല എന്ന നിബന്ധനയുണ്ടെന്ന് ശ്രദ്ധിക്കുക. അതായത് സ്വകാര്യ കാറുകൾക്ക് 1000-1500 രൂപവരെ ക്ലെയിം നൽകാറില്ല.

 

3

കാര്‍ ഇന്‍ഷൂറന്‍സ് പോളിസി വാങ്ങുമ്പോൾ തീർച്ചയായും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക;

ഒഴിവാക്കലുകൾ: ഒരു വാഹന ഇൻഷൂറൻസ് എടുക്കുമ്പോൾ, ഇൻഷുറൻസ് ലഭിക്കാത്ത സാഹചര്യങ്ങളെക്കുറിച്ച് അല്ലെങ്കിൽ ഒഴിവാക്കലുകളെക്കുറിച്ച് നിങ്ങൾ തീർച്ചയായും മനസ്സിലാക്കിയിരിക്കണം. അതിനാൽ ഇൻഷൂറൻസ് പോളിസി രേഖകളിൽ വ്യക്തമാക്കിയിരിക്കുന്ന ഒഴിവാക്കലുകളുടെ പട്ടിക നിർബന്ധമായും പരിശോധിക്കുക. ഡ്രൈവിംഗ് ലൈസൻസില്ലാതെ അല്ലെങ്കിൽ മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വാഹനമോടിക്കുക, നിയമവിരുദ്ധമായ ഉദ്ദേശ്യങ്ങൾക്കായി വാഹനം ഉപയോഗിക്കുക, കാറിന്റെ തകരാർ കാരണമുണ്ടാകുന്ന നാശനഷ്‌ടങ്ങൾ അതായത് വാഹനത്തിന് മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ ബ്രേക്ക്ഡൗൺ സംഭവിക്കുക എന്നിവ കാരണമുണ്ടാകുന്ന നാശനഷ്‌ടങ്ങൾക്ക് ക്ലെയിം ലഭിക്കില്ല.

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ്, ഒരു പവന് 32000ൽ താഴെകേരളത്തിൽ സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ്, ഒരു പവന് 32000ൽ താഴെ

4

നോ-ക്ലെയിം ബോണസ്: വാഹനത്തിന് ക്ലെയിം വരാതെ ഓടിക്കുന്നവർക്ക് ഇൻഷുറൻസ് കമ്പനി പ്രീമിയത്തിൽ നൽകുന്ന ഇളവാണ് നോ ക്ലെയിം ബോണസ്. ഇത് ആദ്യവർഷം കഴിഞ്ഞാൽ 20 ശതമാനവും പിന്നീടുള്ള ഓരോ വർഷങ്ങളിലുമായി 25%, 35%, 45% 50% എന്നിങ്ങനെയും ലഭിക്കുന്നതാണ്. നിങ്ങളുടെ നിലവിലെ വാഹനം മാറ്റി പുതിയ വാഹനം എടുക്കുമ്പോൾ പഴയ വാഹനം ഉപയോഗിച്ച ആളിന് പുതിയ വാഹനത്തിലേക്കു മുഴുവൻ എൻസിബിയും മാറ്റാൻ അവസരമുണ്ട്.

ക്ലെയിം ഡിപ്രിസിയേഷൻ: അപകടം സംഭവിച്ച സമയത്ത് നിങ്ങളുടെ വാഹനത്തിന്റെ പഴക്കം അനുസരിച്ച് പുതിയ ഘടകങ്ങൾക്ക് ഒരു നിശ്ചിത ശതമാനം ഇളവ് (ഡിപ്രിസിയേഷൻ) കണക്കാക്കും. ഇതിനനുസരിച്ചാണ് നിങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുക.

ഇൻഷൂറൻസ് തുക: നിങ്ങളുടെ വാഹനത്തിന്റെ മാർക്കറ്റ് വിലയേയും വാഹനത്തിന്റെ പഴക്കത്തേയും അനുസരിച്ചാണ് ഇൻഷൂറൻസ് തുക നിശ്ചയിക്കുന്നത്. ഇതിനനുസരിച്ചാണ് നിങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുക.

ഇൻഷൂറൻസ് പുതുക്കൽ: നിങ്ങളുടേത് ഏതു തരം വാഹനമായാലും ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ വാഹനം പരിശോധിച്ചശേഷമേ ഇൻഷുറൻസ് പുതുക്കി നൽകുകയുള്ളൂ. പുതുക്കുന്ന സമയത്ത് നിങ്ങൾക്ക് വേണമെങ്കിൽ മറ്റേതെങ്കിലും ഇൻഷൂറൻസ് കമ്പനിയിലേക്ക് മാറ്റാനുള്ള അവസരവുമുണ്ട്.

 

English summary

കാർ ഇൻഷുറൻസ് വാങ്ങാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക

keep these points in mind, if you planning to buy car insurance
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X