ക്രെഡിറ്റ് കാർഡിനും ബാങ്ക് അക്കൗണ്ടിനും ആവശ്യമായ കെ‌വൈ‌സി രേഖകൾ എന്തൊക്കെയാണ്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്തിടെയാണ് ബാങ്ക് അക്കൗണ്ട് തുറക്കാൻ വീഡിയോ അധിഷ്‌ഠിത കെവൈസി അനുവദിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍ബിഐ) തീരുമാനിച്ചത്. അതായത് ഒരു ബാങ്ക് അക്കൗണ്ട്‌ തുറക്കണമെങ്കില്‍ ഉപഭോക്താവ് ഇനി നേരിട്ട്‌ ബാങ്കിന്റെ ശാഖ സന്ദര്‍ശിക്കണമെന്നില്ല. ബാങ്കിന്റെ ഏതെങ്കിലും പ്രതിനിധികളുമായി വീഡിയോ ചാറ്റ്‌ നടത്തി കെവൈസി നൽകി അക്കൗണ്ട്‌ തുറക്കാന്‍ കഴിയുന്ന സൗകര്യമാണ് വീഡിയോ അധിഷ്‌ഠിത കെവൈസി. ഇതിലൂടെ ഉപഭോക്താവിന്റെ ലൈവ്‌ ഫോട്ടോയും ഔദ്യോഗിക സാധുതയുള്ള രേഖകളും, തിരിച്ചറിയലിനുള്ള തെളിവായി ഉപയോഗിക്കാന്‍ ആര്‍ബിഐ അനുവദിക്കുണ്ട്.

 

ആവശ്യമായ കെവൈസി രേഖകൾ എന്തൊക്കെയാണ്?

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശ പ്രകാരം ഉപഭോക്താവിന് ബാങ്ക് അക്കൗണ്ട് തുറക്കാൻ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുന്നതിന് കെവൈസി രേഖയായി എൻപിആർ ലെറ്റർ കൂടി ഉപയോഗിക്കാൻ കഴിയും.

പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, ഇലക്ഷൻ കമ്മീഷൻ അനുവദിക്കുന്ന വോട്ടർ ഐഡന്റിറ്റി കാർഡ്, എൻ‌ആർ‌ഇജി‌എ നൽകുന്ന ജോബ് കാർഡ് എന്നിവയാണ് ആർ‌ബി‌ഐയുടെ നിർദ്ദേശ പ്രകാരം ഔദ്യോഗിക രേഖകളായി (ഒവിഡി) ഉപയോഗിക്കാൻ കഴിയുക മറ്റ് രേഖകൾ.

ക്രെഡിറ്റ് കാര്‍ഡ് പലിശ — അറിയണം ഇക്കാര്യങ്ങള്‍

ക്രെഡിറ്റ് കാർഡിനും ബാങ്ക് അക്കൗണ്ടിനും ആവശ്യമായ കെ‌വൈ‌സി രേഖകൾ എന്തൊക്കെയാണ്?

വീഡിയോ അധിഷ്‌ഠിത കെവൈസി

വീഡിയോ അധിഷ്‌ഠിത കെവൈസിയിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഓൺ‌ലൈനായി തുറക്കാനും വീട്ടിൽ നിന്ന് തന്നെ കെവൈസി പ്രക്രീയ പൂർത്തിയാക്കാനും കഴിയും. ഇങ്ങനെയുള്ള വീഡിയോ റെക്കോർഡിംഗ് സമയത്ത് നിങ്ങളുടെ പാൻ കാർഡും പ്രദർശിപ്പിക്കേണ്ടതുണ്ട്. തത്സമയ വീഡിയോ റെക്കോർഡിംഗിനിടെ നിങ്ങളുടേതായ ഒരു ഫോട്ടോയും ഒപ്പം ജിയോ ടാഗിംഗിന്റെ സഹായത്തോടെ ഉപഭോക്താവ്‌ ഇന്ത്യയില്‍ തന്നെ ഉണ്ട്‌ എന്ന്‌ ഉറപ്പു വരുത്തുന്നതിനായി തത്സമയ ലൊക്കേഷനും പ്രത്യേകം എടുക്കുന്നതാണ്. ഇത്തരം ഓഡിയോവിഷ്വല്‍ ആശയവിനിമയത്തിന്‌ വേണ്ട സംവിധാനങ്ങള്‍ ബാങ്കുകള്‍ ലഭ്യമാക്കും. വീഡിയോ വഴി ഉപഭോക്താവിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി പാൻ‌ നമ്പറും ആധാർ നമ്പറും നിർബന്ധമാണ്.


English summary

ക്രെഡിറ്റ് കാർഡിനും ബാങ്ക് അക്കൗണ്ടിനും ആവശ്യമായ കെ‌വൈ‌സി രേഖകൾ എന്തൊക്കെയാണ്? | KYC documents required for a credit card and bank account?

KYC documents required for a credit card and bank account?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X