വളരും വലുതാകും! 2023-ല്‍ മികച്ച കമ്പനികളായി മാറാവുന്ന 5 സ്‌മോള്‍ കാപ് ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതൊരു വലിയ യാത്രയാണെങ്കിലും തുടക്കം ചെറിയൊരു കാല്‍ച്ചുവടില്‍ നിന്നായിരിക്കുമെന്ന പഴഞ്ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ. സമാനമായി ഇന്നത്തെ ഭൂരിഭാഗം വന്‍കിട കമ്പനികളും ബ്ലൂചിപ് ഓഹരികളുമൊക്ക പണ്ടൊരു കാലത്ത് സ്‌മോള്‍ കാപ് അല്ലെങ്കില്‍ മിഡ് കാപ് കമ്പനികളായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാനാകും.

സ്‌മോള്‍ കാപ് ഓഹരി

ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോര്‍സ്, ടൈറ്റന്‍ തുടങ്ങിയ കമ്പനികളൊക്കെ ആരംഭഘട്ടത്തില്‍ തീരെ ചെറിയ കമ്പനികളായിരുന്നു. ഇത്തരം കമ്പനികളൊക്കെ യഥാസമയം അവസരം മുതലാക്കിയും മികച്ച പ്രകടനം പുറത്തെടുത്തും ക്രമേണ വളരുകയായിരുന്നു. മറ്റ് വിഭാഗം കമ്പനികളേക്കാള്‍ കൂടുതല്‍ ഊര്‍ജസ്വലതയും ഭാവിയിലേക്ക് വളരാനുള്ള ഉയര്‍ന്ന സാധ്യതകളും സ്‌മോള്‍ കാപ് കമ്പനികള്‍ക്കാണുള്ളത്. ഇത്തരത്തില്‍ 2023-ല്‍ മിഡ് കാപ് കമ്പനിയായി വളരാന്‍ സാധ്യതയുള്ള നിലവിലെ 5 സ്‌മോള്‍ കാപ് ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

കോസ്മോ ഫസ്റ്റ്

കോസ്മോ ഫസ്റ്റ്

അയവുള്ളതും ബഹുമുഖങ്ങളോടു കൂടിയതുമായ പാക്കേജിങ് ഫിലിംസ് നിര്‍മിക്കുന്ന കമ്പനിയാണ് കോസ്‌മോ ഫസ്റ്റ്. 1981-ല്‍ കോസ്മോ ഫിലിംസ് എന്ന പേരിലായിരുന്നു തുടക്കം. ബിഒപിപി, ബിഒപിഇടി വിഭാഗം ഫിലിം നിര്‍മാണത്തില്‍ കമ്പനിക്ക് മുന്‍നിരയിലാണ് സ്ഥാനം. പോളിപ്രൊപലീന്‍ വിഭാഗത്തിലും മുന്‍നിര കമ്പനിയാണ്. ഈ വിഭാഗത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ നിര്‍മാണ രീതിയാണ് കമ്പനി അവലംബിച്ചിരിക്കുന്നത്. അടുത്തിടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ വരുമാന വളര്‍ച്ചയും കോസ്മോ ഫസ്റ്റ് ലക്ഷ്യമിടുന്നു.

Also Read: 2023-ല്‍ പൊളിച്ചടുക്കും! ഇപ്പോള്‍ വാങ്ങാവുന്ന 5 മിഡ് കാപ് ഓഹരികള്‍; നോക്കുന്നോ?Also Read: 2023-ല്‍ പൊളിച്ചടുക്കും! ഇപ്പോള്‍ വാങ്ങാവുന്ന 5 മിഡ് കാപ് ഓഹരികള്‍; നോക്കുന്നോ?

ഓഹരി വിശദാംശം

കഴിഞ്ഞ 4 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 13.5% സംയോജിത വാര്‍ഷിക വളര്‍ച്ചയും ലാഭത്തില്‍ 57.3 ശതമാനം വീതം വളര്‍ച്ചയും രേഖപ്പെടുത്തുന്നു. വളര്‍ച്ചാ ഘട്ടത്തിലാണെങ്കിലും കമ്പനിയുടെ ഓഹരി- കടം അനുപാതം 0.4 മടങ്ങിലേയുള്ളൂ എന്നതും ശ്രദ്ധേയം. കമ്പനിയുടെ ബാലന്‍സ് ഷീറ്റ് ശക്തമാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3 ശതമാനത്തിന് മുകളിലാണ്. കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ 370 കോടിയുടെ മുതല്‍ മുടക്കും കോസ്മോ ഫസ്റ്റ് (BSE: 508814, NSE : COSMOFIRST) പരിഗണിക്കുന്നു.

മയൂര്‍ യൂണികോട്ടേഴ്‌സ്

മയൂര്‍ യൂണികോട്ടേഴ്‌സ്

'റിലീസ് പേപ്പര്‍ ട്രാന്‍സ്ഫര്‍ കോട്ടിംഗ് ടെക്‌നോളജി'യുടെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കൃത്രിമ തുകല്‍ നിര്‍മ്മാതാക്കളാണ് മയൂര്‍ യൂണികോട്ടേഴ്‌സ് (BSE:522249, NSE : MAYURUNIQ). പ്രതിമാസം 31 ലക്ഷം മീറ്റര്‍ നീളത്തില്‍ തുകല്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന ആറ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ കമ്പനിക്കുണ്ട്. വരുമാനത്തില്‍ 57 ശതമാനവും സംഭാവന നല്‍കുന്നത് വാഹന മേഖലയ്ക്കുള്ള ഉല്‍പ്പന്നങ്ങളില്‍ നിന്നാണ്. ബാക്കി 35 ശതമാനം വരുമാനം ചെരുപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളിലൂടെയാണ്.

ആകെ വരുമാനത്തിലെ 80 ശതമാനം ആഭ്യന്തര വിപണിയില്‍ നിന്നും 20 ശതമാനം വിദേശ വിപണിയിലേക്കുള്ള കയറ്റുമതിയിലൂടെയുമാണ് കമ്പനി നേടുന്നത്. കമ്പനിയിലേക്കുള്ള പണമൊഴുക്കും ശക്തമാണ്.

മോള്‍ഡ്-ടെക് പാക്കേജിങ്

മോള്‍ഡ്-ടെക് പാക്കേജിങ്

പ്ലാസ്റ്റിക് പാക്കേജിങ് മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയാണ് ഹൈദരാബാദ് ആസ്ഥനമായ മോള്‍ഡ്-ടെക് പാക്കേജിങ് ലിമിറ്റഡ്. വായു കടക്കാവത്തവിധമുള്ള പാക്കേജിങ്ങിനു വേണ്ട പ്ലാസ്റ്റിക് ആകാരങ്ങള്‍ നിര്‍മിക്കുന്നതിന് റോബോട്ടിനെ നിയോഗിച്ച ഇന്ത്യയിലെ ഏക കമ്പനി കൂടിയാണിത്. മാത്രവുമല്ല ആഗോളതലത്തില്‍ തന്നെ പാക്കേജിങ് മേഖലയില്‍ ബാക്ക്വാര്‍ഡ് ഇന്റഗ്രേഷന്‍ നടപ്പാക്കിയ ഏക കമ്പനിയുമാണിത്. വിപണി വിഹിതം നോക്കിയാല്‍ ഈ മേഖലയിലെ കുത്തക മേധാവിത്തം മോള്‍ഡ്-ടെക് കമ്പനിക്കാണ്.

ശ്രദ്ധേയ ഘടകം

എഫ്എംസിജി വിഭാഗത്തിലെ അതികായരായ കമ്പനികളും പെയിന്റ്, ഓയില്‍ വിഭാഗങ്ങളിലെ വന്‍കിട കമ്പനികളുമാണ് (BSE: 533080, NSE : MOLDTKPAC) മോള്‍ഡ്-ടെക് പാക്കേജിങ്ങിന്റെ പ്രധാന ഉപഭോക്താക്കള്‍. ഏഷ്യന്‍ പെയിന്റ്‌സ്, കന്‍സായ് നെറോലാക്, കാസ്‌ട്രോള്‍, അമുല്‍, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ പോലെയുള്ള വന്‍കിട കമ്പനികളൊക്കെ ഉദാഹരണങ്ങളാണ്.

പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും ധാരണയിലെത്തുന്നതിനൊപ്പം നിലവിലെ ഉപഭോക്താക്കളില്‍ നിന്നും തുടര്‍ കരാറുകള്‍ നേടാന്‍ സാധിക്കുന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ബെര്‍ജര്‍ പെയിന്റ്സിന്റേയും മുന്‍നിര ഭക്ഷ്യ എണ്ണ, എഫ്എംസിജി കമ്പനികളുടെയും കരാറുകളും കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്. അടുത്തിടെ ഫാര്‍മ മേഖലയിലെ പാക്കേജിങ്ങിലേക്കും കടന്നിട്ടുണ്ട്.

ജിഎച്ച്സിഎല്‍

ജിഎച്ച്സിഎല്‍

കെമിക്കല്‍, ടെക്സ്‌റ്റൈല്‍സ്, കണ്‍സ്യൂമര്‍ പ്രോഡക്ട്സ് വിഭാഗങ്ങളിലായി വൈവിധ്യവത്കരിച്ച സംരംഭങ്ങളുള്ള പ്രമുഖ കമ്പനിയാണ് ഗുജറാത്ത് ഹെവി കെമിക്കല്‍സ് അഥവാ ജിഎച്ച്സില്‍. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ തുടക്കം 1983-ലാണ്. ഭക്ഷ്യസംസ്‌കരണം, സോപ്പ്, ഛായം, ഗ്ലാസ് നിര്‍മാണത്തിനു വേണ്ട ഗുണമേന്മയുള്ള സോഡ ആഷ് ആണ് പ്രധാന ഉത്പന്നം. ഇന്ത്യയിലും റൊമേനിയയിലും ഉത്പാദന കേന്ദ്രങ്ങളുണ്ട്. ഒരു പ്രദേശത്ത് സ്ഥാപിതമായ ശേഷിയില്‍ ഏറ്റവും വലിയ സോഡ ആഷ് നിര്‍മാതക്കളെന്ന ഖ്യാതിയും സ്വന്തമാണ്.

Also Read: 50 രൂപയില്‍ താഴെയുള്ള 3 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്‌കില്‍ നേടാം ഇരട്ടയക്ക ലാഭംAlso Read: 50 രൂപയില്‍ താഴെയുള്ള 3 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്‌കില്‍ നേടാം ഇരട്ടയക്ക ലാഭം

അനുകൂല ഘടകം

ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, പി & ജി, ഫെന, പതജ്ഞലി, പിരമല്‍ ഗ്ലാസ്, ജ്യോതി ലാബ്സ്, ഹിന്ദുസ്ഥാന്‍ സിങ്ക് തുടങ്ങിയ വമ്പന്‍ കമ്പനികളാണ് ജിഎച്ച്‌സിഎല്ലിന്റെ (BSE: 500171, NSE : GHCL) മുഖ്യ ഉപഭോക്താക്കള്‍. ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആഭ്യന്തര തലത്തില്‍ സോഡ ആഷിന് ആവശ്യകതയേറിയത് നേട്ടമാകുന്നു. ഇതിനോടൊപ്പം നിലവിലെ ഉത്പാദന ശേഷി വര്‍ധിപ്പിച്ചതും വരുമാനത്തില്‍ കുതിച്ചുച്ചാട്ടത്തിന് ഇടയാക്കുന്നു.

കൂടാതെ 5 ലക്ഷം ടണ്‍ ഉത്പാദന ശേഷിയുള്ള പുതിയ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നതും അനുകൂല ഘടകമാണ്. ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ 40 ശതമാനം ആഭ്യന്തരമായി സംഘടിപ്പിക്കുന്നതും വെല്ലുവിളികള്‍ മറികടക്കുന്നതിന് സഹായിക്കുന്നു. തീരെ ചെറിയ കടബാധ്യതയേ ജിഎച്ച്‌സിഎല്ലിന് ഉള്ളൂവെന്നതും ശ്രദ്ധേയമാണ്.

നോസില്‍

നോസില്‍

പ്രമുഖ സംരംഭകരായ അരവിന്ദ് മഫത്‌ലാല്‍ ഗ്രൂപ്പിന്റെ ഭാഗവും രാജ്യത്തെ ഏറ്റവും വലിയ റബ്ബര്‍ കെമിക്കല്‍ നിര്‍മാതാക്കളുമാണ് നോസില്‍ ലിമിറ്റഡ്. ഈ മേഖലയില്‍ 40 ശതമാനത്തോളം വിപണി വിഹിതമുണ്ട്. 22 തരം റബര്‍ കെമിക്കല്‍ ഉത്പന്നങ്ങളുമായി ആഗോള വിപണിയിലും മുന്‍നിരയിലാണ് കമ്പനിയുടെ സ്ഥാനം. എംആര്‍എഫ്, അപ്പോളൊ, ജെകെ ടയര്‍, ഫിയറ്റ്, സിയറ്റ്, മിഷലിന്‍, ബ്രിഡ്ജ്‌സ്റ്റോണ്‍, യോക്കോഹാമ റബര്‍, സുമിറ്റോമോ റബര്‍, കോണ്ടിനെന്റല്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുമായി ദീര്‍ഘകാലത്തെ കരാറുകളുണ്ട്.

ചൈന പ്ലസ് വണ്‍

കൂടാതെ പാശ്ചാത്യ രാജ്യങ്ങളുടെ 'ചൈന പ്ലസ് വണ്‍' നയം കാരണം നോസിലിന് (BSE:500730, NSE : NOCIL) അന്താരാഷ്ട്ര വിപണിയില്‍ പരിഗണന കൂടുതല്‍ ലഭിക്കുന്നുമുണ്ട്. അടുത്തിടെ കമ്പനിയുടെ ഉത്പാദന ശേഷി വര്‍ധിപ്പിച്ചു. ഇതിലൂടെ സമീപഭാവിയില്‍ വരുമാന വളര്‍ച്ചയ്ക്കുള്ള സാധ്യതയും നോസില്‍ നിലനിര്‍ത്തുന്നു. ഉയര്‍ന്ന അളവിലും താരതമ്യേന കുറഞ്ഞ വിലയിലും വൈവിധ്യമുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതു കൊണ്ട് എതിരാളികള്‍ക്കും കമ്പനിയെ വെല്ലുവിളിക്കാനാവുന്നില്ല. അതുപോലെ കടബാധ്യതകളില്ലാത്തതും മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നു എന്നതും ശ്രദ്ധേയമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share investment share market
English summary

List Of 5 Small Cap Companies With Good Growth Trajectory Can Turns To Mid Cap In 2023 | 2023-ല്‍ മികച്ച കമ്പനികളായി മാറാവുന്ന 5 സ്‌മോള്‍ കാപ് ഓഹരികള്‍

List Of 5 Small Cap Companies With Good Growth Trajectory Can Turns To Mid Cap In 2023. Read In Malayalam.
Story first published: Tuesday, October 4, 2022, 8:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X