അത്ര ശ്രദ്ധിക്കപ്പെടാതിരുന്ന ഈ 6 ഓഹരികളും ഇനി കുതിക്കും; ഗോള്‍ഡണ്‍ ക്രോസ് തെളിഞ്ഞു; വാങ്ങുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാലായിരത്തോളം കമ്പനികളില്‍ നിന്നും മികച്ച ഓഹരികളെ തെരഞ്ഞെടുക്കുന്നതിന് നിക്ഷേപകര്‍ വിവിധ മാര്‍ഗങ്ങളാണ് അവലംബിക്കാറുള്ളത്. ഇതില്‍ ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പേരും ആശ്രയിക്കുന്നത് 'ടെക്നിക്കല്‍ അനാലിസി'സിനെയാണ്. ഓഹരിയുടെ ചാര്‍ട്ടുകള്‍ നിയതമായ ക്രമത്തിലും രൂപങ്ങളിലും പ്രത്യക്ഷമാകുന്ന പാറ്റേണുകളില്‍ നിന്നും അതിലെ അന്തര്‍ലീന ട്രെന്‍ഡിനെ വായിച്ചെടുക്കുന്ന അപഗ്രഥന രീതിയാണിത്.

ഗോള്‍ഡണ്‍ ക്രോസ്

ഗോള്‍ഡണ്‍ ക്രോസ്

ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരം മറികടക്കുമ്പോള്‍ രൂപപ്പെടുന്നതാണ് 'ഗോള്‍ഡന്‍ ക്രോസ്' പാറ്റേണ്‍. ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരമൊരു പാറ്റേണ്‍ അടിസ്ഥാനമാക്കിയിരിക്കുന്ന ഓഹരിയില്‍ അന്തര്‍ലീനമായ ബുള്ളിഷ് ട്രെന്‍ഡിന്റെ സാധൂകരണം കൂടിയാണ്. അതായത് ഓഹരിയുടെ 50-ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരം 200-ഡിഎംഎ നിലവാരം മറികടക്കുന്ന സാഹചര്യമാണിത്.

അസ്ഥിരമായ വിപണിയില്‍ നിക്ഷേപതന്ത്രം രൂപപ്പെടുത്താന്‍ ഇത്തരം ക്രോസ്ഓവറുകള്‍ ഏറെ ഫലപ്രദമാണ്. അതേസമയം ഏറ്റവുമൊടുവിലായി ഗോള്‍ഡന്‍ ക്രോസ് പാറ്റേണ്‍ തെളിഞ്ഞ 5 ബുള്ളിഷ് ഓഹരികളാണ് താഴെ കൊടുത്തിരിക്കുന്നത്.

സ്‌കിപ്പര്‍

സ്‌കിപ്പര്‍

വിവിധ എന്‍ജിനീയറിങ് ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ മുന്‍നിരയിലുള്ള കമ്പനിയാണ് സ്‌കിപ്പര്‍ ലിമിറ്റഡ്. പ്രസരണത്തിനും വിതരണത്തിനുമുള്ള ഘടനപരമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തരാണ്. ഇതിനോടൊപ്പം പൈപ്പുകളും അനുബന്ധ ഘടകങ്ങളും നിര്‍മിക്കുന്നു. കഴിഞ്ഞയാഴ്ച ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 73.80 രൂപയിലായിരുന്നു. അതേസമയം സ്‌കിപ്പര്‍ (BSE: 538562, NSE : SKIPPER) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 64.15 രൂപയിലും 200-ഡിഎംഎ നിലവാരം 63.87 രൂപയിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Also Read: 2023-ല്‍ ഉയര്‍ന്ന ലാഭം നല്‍കാവുന്ന ഓഹരികളെ ഇപ്പഴേ എങ്ങനെ തിരിച്ചറിയാനാകും?Also Read: 2023-ല്‍ ഉയര്‍ന്ന ലാഭം നല്‍കാവുന്ന ഓഹരികളെ ഇപ്പഴേ എങ്ങനെ തിരിച്ചറിയാനാകും?

ജെഎസ്ഡബ്ല്യൂ ഹോള്‍ഡിംഗ്‌സ്

ജെഎസ്ഡബ്ല്യൂ ഹോള്‍ഡിംഗ്‌സ്

നിക്ഷേപ രംഗത്തും ബാങ്ക് ഇതര ധനകാര്യ സ്ഥാപനവുമായും പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് ജെഎസ്ഡബ്ല്യൂ ഹോള്‍ഡിംഗ്‌സ്. രാജ്യത്തെ പ്രമുഖ വ്യവസായ സംരംഭകരായ ജിന്‍ഡാല്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജെഎസ്ഡബ്ല്യൂ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളുടെ മേല്‍നോട്ടമാണ് മുഖ്യപ്രവര്‍ത്തനം. ഗ്രൂപ്പ് കമ്പനികളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം, പലിശയുമൊക്കെയാണ് പ്രധാന വരുമാനം.

കഴിഞ്ഞയാഴ്ച ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 4,281.75 രൂപയിലായിരുന്നു. അതേസമയം ജെഎസ്ഡബ്ല്യൂ ഹോള്‍ഡിംഗ്‌സ് (BSE: 532642, NSE : JSWHL) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 3,840.14 രൂപയിലും 200-ഡിഎംഎ നിലവാരം 3,825.16 രൂപയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അക്യൂറസി ഷിപ്പിങ്

അക്യൂറസി ഷിപ്പിങ്

ലോജിസ്റ്റിക്‌സ് മേഖലയില്‍ മൂന്നാം കക്ഷി സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ കമ്പനിയാണ് അക്യൂറസി ഷിപ്പിങ്. ചരക്ക് കടത്ത്, വിതരണത്തിനായുള്ള കടത്തല്‍, കസ്റ്റംഹൗസ് ക്ലിയറിങ്, വെയര്‍ഹൗസിങ് സേവനങ്ങളാണ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. അതേസമയം കഴിഞ്ഞയാഴ്ച ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 266.70 രൂപയിലായിരുന്നു. അക്യൂറസി ഷിപ്പിങ് (NSE : ACCURACY) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 225.08 രൂപയിലും 200-ഡിഎംഎ നിലവാരം 224.25 രൂപയിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ശിവാലിക് രാസായന്‍

ശിവാലിക് രാസായന്‍

മുന്‍നിര അഗ്രോകെമിക്കല്‍ കമ്പനിയായിരുന്ന ശിവാലിക് രാസായന്‍ 2015-ഓടെ മരുന്ന് നിര്‍മാണ വ്യവസായത്തിലേക്കും കടന്നു. മെഡിക്കമെന്‍ ബയോടെക് എന്ന കമ്പനിയെ ഏറ്റെടുത്തായിരുന്നു ഫാര്‍മ മേഖലയിലേക്കുള്ള രംഗപ്രവേശം. കഴിഞ്ഞയാഴ്ച ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 846.25 രൂപയിലായിരുന്നു. അതേസമയം ശിവാലിക് രാസായന്‍ (BSE: 539148, NSE : SHIVALIK) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 883.65 രൂപയിലും 200-ഡിഎംഎ നിലവാരം 882 രൂപയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: അപ്പര്‍ സര്‍ക്യൂട്ടില്‍ പറക്കുന്ന മള്‍ട്ടിബാഗര്‍ പെന്നി ഓഹരി; 6 മാസത്തിനിടെ 500% നേട്ടം; ഇനിയെന്ത്?Also Read: അപ്പര്‍ സര്‍ക്യൂട്ടില്‍ പറക്കുന്ന മള്‍ട്ടിബാഗര്‍ പെന്നി ഓഹരി; 6 മാസത്തിനിടെ 500% നേട്ടം; ഇനിയെന്ത്?

ബിഎഫ് ഇന്‍വെസ്റ്റമെന്റ്

ബിഎഫ് ഇന്‍വെസ്റ്റമെന്റ്

രാജ്യത്തെ പ്രമുഖ വ്യവസായ സംരംഭകരായ കല്യാണി ഗ്രൂപ്പിന്റെ ഭാഗമാണ് ബിഎഫ് ഇന്‍വെസ്റ്റമെന്റ്. ലിസ്റ്റ് ചെയ്യപ്പെട്ടതും അല്ലാത്തതുമായ കല്യാണി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയായാണ് മുഖ്യപ്രവര്‍ത്തനം. അതേസമയം കഴിഞ്ഞയാഴ്ച ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 296.90 രൂപയിലായിരുന്നു. ബിഎഫ് ഇന്‍വെസ്റ്റമെന്റ് (BSE: 533303, NSE : BFINVEST) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 292.52 രൂപയിലും 200-ഡിഎംഎ നിലവാരം 292.28 രൂപയിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share trading stock market
English summary

List of 5 Unnoticed Small Cap Stocks Shows Recently Golden Crossover Breakout Can Further Stay Bullish | അത്ര ശ്രദ്ധിക്കപ്പെടാതിരുന്ന ഈ 6 ഓഹരികളും ഇനി കുതിക്കും; ഗോള്‍ഡണ്‍ ക്രോസ് തെളിഞ്ഞു; വാങ്ങുന്നോ?

List of 5 Unnoticed Small Cap Stocks Shows Recently Golden Crossover Breakout. And It Can Stay Bullish Further. Read In Malayalam.
Story first published: Monday, October 10, 2022, 14:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X