ഉത്പാദകര്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിങ്ങനെ വ്യവസായ രംഗത്തെ മൂന്നു വിഭാഗത്തെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് ലോജിസ്റ്റിക്സ്. ആഗോളവത്കരണത്തിനുശേഷം ഉയര്‍ന്നുവന്ന ഈ മേഖലയില്‍ അടുത്തിടെയുണ്ടായ ഇ-കൊമേഴ്സ് മുന്നേറ്റവും വ്യോമയാന തുറമുഖരംഗത്തെ കുതിപ്പും മേക്ക് ഇന്‍ ഇന്ത്യ പദ്ധിതയുമെല്ലാം മികച്ച അവസരങ്ങളാണ് തുറന്നു കൊടുത്തത്. ഈയൊരു പശ്ചാലത്തലത്തില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന 2 ലോജിസ്റ്റിക്സ് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
അനുകൂല ഘടകം
ജിഎസ്ടിയും ഇ-വേ ബില്ലിങ്ങും നടപ്പാക്കിയതോടെ ചരക്കുകടത്തും കൈമാറ്റവും കൂടുതല്‍ വ്യവസ്ഥാപിതവും സംഘടിതവുമായ ഗതാഗത സംവിധാനത്തിലേക്ക് ചുവടുമാറ്റി. ഇതിനോടൊപ്പം പഴയ വാഹനങ്ങളെ നിരത്തുകളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള സ്ക്രാപ്പേജ് പോളിസി (Scrappage Policy) കാരണം ട്രക്കുകളുടെ ലഭ്യത കുറഞ്ഞതും സംസ്ഥാനാന്തര ഗതാഗതത്തില്‍ ലോജിസ്റ്റിക്സ് കമ്പനികള്‍ക്ക് മേല്‍ക്കെ നല്കുന്നു.
കൂടാതെ റോഡ് സൗകര്യം വര്‍ധിച്ചത്, വേഗത്തില്‍ സേവനം ലഭ്യമാക്കാനും സഹായിക്കുന്നത് ഇടപാടുകാരെ ആകര്‍ഷിക്കുന്നു. അതുപോലെ ട്രക്കുകളുടെ വില വര്‍ധിച്ചതും ചെറുകിട കമ്പനികള്‍ക്ക് വെല്ലുവിളിയാകുന്നു. ഇതോടെ ലാഭക്ഷമതയോടെ പ്രവര്‍ത്തിക്കാനുള്ള സാധ്യത വന്‍കിട കമ്പനികള്‍ക്കായി മാറുന്നുണ്ട്. കൂടാതെ, മിക്ക വ്യവസായ മേഖലകളിലേയും വിതരണ ശൃംഖല ശക്തമാകുന്നതോടെ ചരക്കുകടത്ത് ഇടപാടുകള്‍ വര്‍ധിക്കുകയേ ഉള്ളൂ.
വിആര്‍എല്‍ ലോജിസ്റ്റിക്സ്
ചുരുങ്ങിയ കാലത്തിനുള്ളില്‍ ദേശീയ തലത്തിലേക്ക് വളര്‍ന്ന പ്രമുഖ ലോജിസ്റ്റിക്സ്, ഗതാഗത സേവന കമ്പനിയാണ് കര്‍ണാടകയിലെ ഹബ്ബള്ളി ആസ്ഥാനമായ വിആര്‍എല്‍ ലോജിസ്റ്റിക്സ്. 1976-ലാണ് തുടക്കം. സ്വന്തമായി 300-ഓളം ടൂറിസ്റ്റ് ബസുകളും 4,600-ഓളം ചരക്കുകടത്ത് വാഹനങ്ങളുണ്ട്. നിലവില്‍ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വാണിജ്യ വാഹനനിര കമ്പനിയുടേതാണ്.
2008 മുതല്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസും ആരംഭിച്ചിട്ടുണ്ട്. യാത്രാസേവനം, പാര്‍സല്‍ സര്‍വീസ്, വെയര്‍ഹൗസിങ് എന്നീ വിഭാഗങ്ങളിലും സേവനം നല്കുന്നു. 22 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലും സേവനങ്ങളെത്തിക്കുന്നു.
ലക്ഷ്യവില 730
ഇന്നു രാവിലെ 615 രൂപയിലാണ് വിആര്‍എല്‍ ലോജിസ്റ്റിക്സ് ഓഹരി വ്യാപാരം ആരംഭിച്ചത്. ഇവിടെ നിന്നും 730 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാള് നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 19 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. അതേസമയം വിആര്‍എല്‍ ലോജിസ്റ്റിക്സ് (BSE: 539118, NSE : VRLLOG) ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 720 രൂപയും കുറഞ്ഞ വില 290 രൂപയുമാണ്.
ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്
ലോജിസ്റ്റിക് മേഖലയിലും കപ്പല്‍ മാര്‍ഗം ചരക്ക് കടത്തുന്നതിലും രാജ്യത്തെ മുന്‍നിര കമ്പനിയാണ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഓഫ് ഇന്ത്യ (ടിസിഐ). ഹൈദരാബാദാണ് ആസ്ഥാനം. ചരക്കുകടത്തില്‍ വിവിധ ശ്രേണിയിലുള്ള സേവനങ്ങള്‍ നല്കുന്നു. കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ അതിവേഗം ചരക്ക് കൈമാറ്റം ചെയ്യാനുള്ള വിഭവശേഷിയുണ്ട്.
കസ്റ്റംസ് ക്ലിയറന്‍സ് മുതല്‍ വെയര്‍ഹൗസ് മാനേജ്മെന്റ് വരെയുള്ള സേവനങ്ങള്‍ നല്കുന്നു. ഉപഭോക്തൃനിര വിപുലവും വൈവിധ്യമേറിയതും ആയതിനാല്‍ ഒരു വ്യവസായ മേഖലയുടെ ഉയര്‍ച്ച താഴ്ചകള്‍ കമ്പനിയെ വേഗത്തില്‍ ബാധിക്കില്ല.
ലക്ഷ്യവില 860
ബുധനാഴ്ച 720 രൂപ നിലവാരത്തിലാണ് ടിസിഐ ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും 860 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാള് നിര്‍ദേശിച്ചു്. ഇതിലൂടെ സമീപ കാലയളവില്‍ 20 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ടിസിഐ (BSE: 532349, NSE : TCI) ഓഹരിയുടെ ഉയര്‍ന്ന വില 858.60 രൂപയും താഴ്ന്ന വില 388.35 രൂപയുമാണ്.
വെല്ലുവിളി
അതേസമയം റെയില്‍വേയുടെ ചരക്കുഗതാഗത ഇടനാഴി (DFC- Dedicated Freight Corridor) ഭാഗികമായി പ്രാവര്‍ത്തികമായതോടെ കുറച്ചെങ്കിലും ചരക്കുകള്‍ റോഡ് മാര്‍ഗത്തില്‍ നിന്നും റെയില്‍വേയിലേക്ക് ചുവടുമാറ്റാം. ഇത് ഇടത്തരം ശൃംഖലാ സംവിധാമുള്ള ട്രക്ക് സേവനദാതാക്കളെ പ്രതികൂലമായി ബാധിക്കാം. ബള്‍ക്ക് കമ്മോഡിറ്റികളായ സ്റ്റീല്‍, സിമന്റ്, കല്‍ക്കരി തുടങ്ങിയവ റെയില്‍വേയുടെ ചരക്കു ഇടനാഴിയെ കൂടുതല്‍ ആശ്രയിക്കും.
എന്നിരുന്നാലും ആദ്യാവസാനം കൂട്ടിയിണക്കാന്‍ ശൃംഖലാ സംവിധാനമുള്ള ഓപ്പറേറ്റര്‍മാരുടെ ആവശ്യം അപ്പോഴും നിലനില്ക്കും. അതിനാല്‍ എഫ്എംസിജി, കണ്‍സ്യൂമര്‍, ഫാര്‍മ കമ്പനികള്‍ കാര്യമായി റെയില്‍വേയിലേക്ക് മാറാന്‍ സാധ്യതയില്ല. ഇതിനോടൊപ്പം ഇ-കൊമേഴ്സ് ശക്തമാകുന്നതും ലോജിസ്റ്റിക്സ് കമ്പനികളുടെ അവസരം തുറന്നിടുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം



Click it and Unblock the Notifications