അടുത്ത വര്‍ഷത്തിനുള്ളില്‍ 70% നേട്ടം; മികച്ച ഭാവി സാധ്യതയുള്ള 9 ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വിപണി നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഇതോടെ നാലു മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്കും പ്രധാന സൂചികകള്‍ എത്തിച്ചേര്‍ന്നു. പണപ്പെരുപ്പത്തിനിടയിലും മികച്ച കോര്‍പറേറ്റ് പാദഫലങ്ങള്‍ പുറത്തുവരുന്നതും വിദേശേ ഘടകങ്ങള്‍ അനുകൂലമായതും വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ വാങ്ങിത്തുടങ്ങിയതുമൊക്കെ വിപണിയെ തകര്‍ച്ചയില്‍ നിന്നും കരയകയറുന്നതിന് സഹായിച്ചു. അതേസമയം അടുത്ത ഒരു വര്‍ഷ കാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 9 ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.

സോന ബിഎല്‍ഡബ്ല്യൂ

സോന ബിഎല്‍ഡബ്ല്യൂ

ഇന്ത്യയിലെ മുന്‍നിര ഓട്ടോമോട്ടീവ് ടെക്‌നോളജി കമ്പനിയാണ് സോന ബിഎല്‍ഡബ്ല്യൂ പ്രിസിഷന്‍ ഫോര്‍ജിങ്‌സ്. കമ്പനിയുടെ വരുമാനത്തില്‍ 50 ശതമാനവും ഇലട്രിക്/ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള ബാറ്ററി നിര്‍മാണത്തില്‍ നിന്നാണ്. ഇതിനോടൊപ്പം യാത്ര/ വാണിജ്യ/ ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് ആവശ്യമായ ഡിഫറന്‍ഷ്യല്‍ ഗിയര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്‍ഗണന പുതിയ വാണിജ്യ ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി വര്‍ധിപ്പിക്കും. ഇത് ഭാവി വരുമാന സാധ്യതയും ശക്തമാക്കും. സോന ബിഎല്‍ഡബ്ല്യൂ ഇതിനകം കരസ്ഥമാക്കിയ കരാറുകളുടെ മൂല്യം 20,600 കോടിയാണ്.

  • ലക്ഷ്യവില: 843
  • പ്രതീക്ഷിക്കുന്ന നേട്ടം: 48 %
  • നിര്‍ദേശിച്ചത്: ഏഞ്ചല്‍ വണ്‍
പിഎസ്പി പ്രോജക്ട്‌സ്

പിഎസ്പി പ്രോജക്ട്‌സ്

നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ സേവന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്ന സംയോജിത ഇപിസി കമ്പനിയാണ് പിഎസ്പി പ്രോജക്ട്‌സ്. ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക, യുപി, മഹാരാഷ്ട്ര, ന്യൂഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തനം. ഇതിനകം ശ്രദ്ധപിടിച്ച നിരവധി നിര്‍മാണ പ്രവര്‍ത്തികള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലെ മേല്‍വിലാസം ഊട്ടിയുറപ്പിക്കുന്നു. ശക്തമായ ഓര്‍ഡര്‍ ബുക്കും സമയോചിതമായി നിര്‍മാണം പൂര്‍ത്തിയാക്കുന്നതും ഉന്നത പരിചയസമ്പത്തുള്ള മാനേജ്‌മെന്റും പിഎസ്പി പ്രോജക്ടിസിന്റെ അനുകൂല ഘടകങ്ങളാണ്.

  • ലക്ഷ്യവില: 725
  • പ്രതീക്ഷിക്കുന്ന നേട്ടം: 19 %
  • നിര്‍ദേശിച്ചത്: യെസ് സെക്യൂരിറ്റീസ്

Also Read: മികച്ച കുതിപ്പിന് സാധ്യതയുള്ള 4 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍Also Read: മികച്ച കുതിപ്പിന് സാധ്യതയുള്ള 4 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍

സുപ്രജിത് എന്‍ജിനീയറിങ്

സുപ്രജിത് എന്‍ജിനീയറിങ്

ഇരുചക്ര/ യാത്രാ വിഭാഗത്തില്‍ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ക്ക് ആവശ്യമായ ഓട്ടോമോട്ടീവ് കേബിള്‍ വിതരണം ചെയ്യുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നാണ് സുപ്രജിത എന്‍ജിനീയറിങ്. ഒരു ഉത്പന്നം വെച്ചാണ് ആരംഭിച്ചതെങ്കിലും പടിപടിയായി കമ്പനി വൈവിധ്യവത്കരിക്കപ്പെട്ടു. പുതിയ ഉത്പന്നങ്ങളുടെ വാണിജ്യവത്കരണവും മികച്ച പ്രകടനവും കമ്പനിക്ക് നിര്‍ണായക വിപണി വിഹിതം കരസ്ഥമാക്കാന്‍ സഹായിച്ചു. സുപ്രജിത് എന്‍ജിനീയറിങ്ങിന് ശക്തമായ ബാലന്‍ഷീറ്റാണുള്ളത്. വൈദ്യുത വാഹനങ്ങള്‍ക്കു വേണ്ട ഉത്പന്നങ്ങളും നിര്‍മിക്കുന്നത് വരുമാനം ഉറപ്പാക്കാന്‍ സഹായിക്കും.

  • ലക്ഷ്യവില: 485
  • പ്രതീക്ഷിക്കുന്ന നേട്ടം: 48 %
  • നിര്‍ദേശിച്ചത്: ഏഞ്ചല്‍ വണ്‍
ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക്

അടുത്തിടെയായി ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ പ്രമുഖ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ ആക്‌സിസ് ബാങ്ക് ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു. 2020-ല്‍ തുടങ്ങിയ കഠിന പരിശ്രമങ്ങളുടെ ഫലം 2022-ല്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനോടൊപ്പം ആക്‌സിസ് ബാങ്കിന്റെ വായ്പയില്‍ 69 ശതമാനവും ഫ്‌ലോട്ടിങ് പലിശ നിരക്കിലുള്ളതാണ്. ഇതില്‍ തന്നെ 39 ശതമാനവും റിപ്പോ റേറ്റുമായും 23 ശതമാനം എംസിഎല്‍ആര്‍ നിരക്കുകളുമായും ബന്ധിപ്പിച്ചുള്ളതാണ്. വായ്പയില്‍ സ്ഥിര പലിശ നിരക്കിലുള്ളത് ആകെ 31 ശതമാനം മാത്രമേയുളളൂ.

  • ലക്ഷ്യവില: 918
  • പ്രതീക്ഷിക്കുന്ന നേട്ടം: 21 %
  • നിര്‍ദേശിച്ചത്: യെസ് സെക്യൂരിറ്റീസ്
ജൂബിലന്റ് ഇന്‍ഗ്രേവിയ

ജൂബിലന്റ് ഇന്‍ഗ്രേവിയ

ജൂബിലന്റ് ലൈഫ് സയന്‍സസിന്റെ കെമിക്കല്‍, ലൈഫ് സയന്‍സ് വിഭാഗങ്ങളെ വേര്‍തിരിച്ചാണ് ജൂബിലന്റ് ഇന്‍ഗ്രേവിയ രൂപീകരിച്ചത്. കമ്പനിക്ക് 3 വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന ഉത്പന്ന ശ്രേണിയുണ്ട്. പിരിഡിന്‍, ബീറ്റ, വിറ്റാമിന്‍ ബി-3 എന്നിവയുടെ ഉത്പാദനത്തില്‍ ആഗോള തലത്തില്‍ തന്നെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ക്കുള്ളിലാണ്. ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ വരുമാനത്തില്‍ 56 ശതമാനവും ലൈഫ് സയന്‍സ് കെമിക്കല്‍സ് വിഭാഗത്തില്‍ നിന്നാണ്. ബാക്കി 28 ശതമാനം സ്‌പെഷ്യാല്‍റ്റി കെമിക്കല്‍സില്‍ നിന്നും 15 ശതമാനം ഹെല്‍ത്ത് സൊല്യൂഷന്‍ ബിസിനസില്‍ നിന്നുമാണുള്ളത്.

  • ലക്ഷ്യവില: 700
  • പ്രതീക്ഷിക്കുന്ന നേട്ടം: 46 %
  • നിര്‍ദേശിച്ചത്: ഏഞ്ചല്‍ വണ്‍
രാംകോ സിമന്റ്‌സ്

രാംകോ സിമന്റ്‌സ്

ഉത്പാദന ശേഷി വര്‍ധിപ്പിച്ചതും ഫലപ്രദമായ വിഭവശേഷി വിനിയോഗിക്കുന്നതിനാലും നടപ്പ് സാമ്പത്തിക വര്‍ഷം രാംകോ സിമന്റ്‌സിന്റെ വിറ്റുവരവില്‍ 12-15 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു. കിഴക്കന്‍ മേഖലയിലാണ് പുതിയ പ്ലാന്റ് കമ്മീഷന്‍ ചെയ്തത്. ഇതോടെ ഭൂമിശാസ്ത്രപരമായ വൈവിധ്യവത്കരണവുമായി. ദക്ഷിണേന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമുണ്ട്. കുറഞ്ഞ ചെലവിലുള്ള ഉത്പാദനവും കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതും നേട്ടമാണ്.

  • ലക്ഷ്യവില: 931
  • പ്രതീക്ഷിക്കുന്ന നേട്ടം: 23 %
  • നിര്‍ദേശിച്ചത്: യെസ് സെക്യൂരിറ്റീസ്

Also Read: പേരാൽ ചുവട്ടില്‍ നിന്നും വിരല്‍ത്തുമ്പിലേക്ക്; രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രംAlso Read: പേരാൽ ചുവട്ടില്‍ നിന്നും വിരല്‍ത്തുമ്പിലേക്ക്; രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രം

സ്റ്റൗവ് ക്രാഫ്റ്റ്

സ്റ്റൗവ് ക്രാഫ്റ്റ്

അടുക്കള, ഗൃഹോപകരങ്ങളുടെ നിര്‍മാണവും വിതരണത്തിലുമാണ് സ്റ്റൗവ് ക്രാഫ്റ്റ് ശ്രദ്ധയൂന്നീയിരിക്കുന്നത്. നോണ്‍സ്റ്റിക് പാത്രങ്ങള്‍, എല്‍പിജി സ്റ്റൗവ്, പ്രഷര്‍ കുക്കര്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. പിജീയന്‍, ഗില്‍മ എന്നിവ കമ്പനിയുടെ ജനപ്രീതിയാര്‍ജിച്ച ബ്രാന്‍ഡുകളാണ്. കോവിഡിന് ശേഷം അസംഘടിത കമ്പനികളേക്കാള്‍ വ്യവസ്ഥാപിത കമ്പനികള്‍ക്ക് ലഭിക്കുന്ന മേല്‍ക്കൈയും നേട്ടമാണ്. അടുക്കള പാത്രങ്ങളിലും പ്രഷര്‍ കുക്കര്‍ വിഭാഗത്തിലും കഴിഞ്ഞ 2 വര്‍ഷമായി മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

  • ലക്ഷ്യവില: 805
  • പ്രതീക്ഷിക്കുന്ന നേട്ടം: 43 %
  • നിര്‍ദേശിച്ചത്: ഏഞ്ചല്‍ വണ്‍
ഭാരതി എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍

5-ജി സേവനങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപം ഇറക്കേണ്ടതുണ്ടെങ്കിലും കമ്പനിയിലേക്ക് പണലഭ്യത ഉറപ്പുവരുത്താനുള്ള ശേഷി ഭാരതി എയര്‍ടെല്ലിന് മേലുള്ള സമ്മര്‍ദം കുറയ്ക്കുന്ന ഘടകമാണ്. താരീഫ് നിരക്കുകള്‍ ഉയര്‍ത്തിയത്, വൊഡാഫോണില്‍ നിന്നും ഉപഭോക്താക്കളെ നേടുന്നത്, 4-ജി സേവനം മെച്ചപ്പെടുത്തുന്നതും കമ്പനിയുടെ വളര്‍ച്ച ഊട്ടിയുറപ്പിക്കുന്നു. എറിക്‌സണും നോക്കിയയുമായും ദീര്‍ഘകാലത്തെ കരാര്‍ ഉള്ളതും രാജ്യത്താകമാനം സേവന ശൃംഖലയുള്ളതും നേട്ടമാണ്. ഈ വര്‍ഷം മുതല്‍ സാംസങ്ങുമായും സഹകരണം ആരംഭിക്കും.

  • ലക്ഷ്യവില: 901
  • പ്രതീക്ഷിക്കുന്ന നേട്ടം: 27 %നിര്‍ദേശിച്ചത്: യെസ് സെക്യൂരിറ്റീസ്
ആംബര്‍ എന്റര്‍പ്രൈസസ്

ആംബര്‍ എന്റര്‍പ്രൈസസ്

കരാര്‍ അടിസ്ഥാനത്തില്‍ റൂം എയര്‍ കണ്ടീഷണര്‍ (RAC) നിര്‍മിക്കുന്നതില്‍ ഇന്ത്യയിലെ മുന്‍നിര സ്ഥാപനമാണ് ആംബര്‍ എന്റര്‍പ്രൈസസ്. പുതിയ ഉപഭോക്താകളെ കണ്ടെത്തി വിപണി മേധാവിത്തം നിലനിര്‍ത്തുന്നതിലും വിഹിതം വര്‍ധിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധാലുവാണ്. ഘടകങ്ങളുടെ കയറ്റുമതിയിലൂടെ വരുമാന വര്‍ധനവ് ലക്ഷ്യമിടുന്നു. കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ ഐഎല്‍ ജെഐഎന്‍ ഇലട്രോണിക്‌സ്, എവര്‍, സിഡ്വാള്‍ റെഫ്രിജറേഷന്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളെ ഏറ്റെടുത്ത് റെയില്‍വേ, മെട്രോ, പ്രതിരോധ മേഖലയിലേക്കും വൈവിധ്യവത്കരണത്തിനായി ശ്രമിക്കുന്നു.

  • ലക്ഷ്യവില: 3,850
  • പ്രതീക്ഷിക്കുന്ന നേട്ടം: 69 %
  • നിര്‍ദേശിച്ചത്: ഏഞ്ചല്‍ വണ്‍
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Long Term Investment: Brokerages Suggests 9 Stocks Include Axis Bank And Bharti Airtel Check Target Price

Long Term Investment: Brokerages Suggests 9 Stocks Include Axis Bank And Bharti Airtel
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X