2023-ല്‍ പൊളിച്ചടുക്കും! ഇപ്പോള്‍ വാങ്ങാവുന്ന 5 മിഡ് കാപ് ഓഹരികള്‍; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരാശരിയിലും ഉയര്‍ന്ന നിലവാരത്തിലുള്ള സാമ്പത്തികാടിത്തറ നല്‍കുന്ന സുരക്ഷിതത്തവും താരതമ്യേന ചെറിയ കമ്പനിയായതു കൊണ്ട് ഭാവിയില്‍ മികച്ച നിലയിലേക്ക് കുതിക്കുമ്പോള്‍ ലഭിക്കാവുന്ന ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകളും കാരണം മിഡ് കാപ് ഓഹരികളിലെ നിക്ഷേപത്തില്‍ നിന്നും കൂടുതല്‍ ആദായം ലഭിക്കാന്‍ സാധ്യതയുണ്ട്.

മിഡ് കാപ് ഓഹരി

അതായത്, ഭേദപ്പെട്ട സാമ്പത്തിക ഭദ്രതയ്‌ക്കൊപ്പം മികച്ച ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയും ഒത്തൊരുമിച്ച് ചേരുന്നത് പൊതുവില്‍ മിഡ് കാപ് കമ്പനികളിലാണ്. ഇത്തരം ഓഹരികളെ ദീര്‍ഘകാല നിക്ഷേപത്തിന് തെരഞ്ഞെടുത്താല്‍ താരതമ്യേന കുറഞ്ഞ റിസ്‌കില്‍ കൂടുതല്‍ ആദായം നേടാന്‍ സാധിക്കുമെന്ന് ചുരുക്കം.

അതേസമയം കോവിഡ് പ്രതിസന്ധി കാരണം ഇടക്കാലത്ത് നിറംമങ്ങിയിരുന്നെങ്കിലും ശക്തമായി തിരികെ വരുന്നതും ഒരു വര്‍ഷ കാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്നതുമായ 5 മിഡ് കാപ് ഓഹരികളുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

Also Read: 16,000 Or 18,000; നിഫ്റ്റി സൂചിക ആദ്യം എവിടെയെത്തും?Also Read: 16,000 Or 18,000; നിഫ്റ്റി സൂചിക ആദ്യം എവിടെയെത്തും?

എംഎംടിസി

എംഎംടിസി

സര്‍ക്കാര്‍ മേഖലയിലുള്ള രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വ്യാപാര സ്ഥാപനമാണ് മെറ്റല്‍സ് & മിനറല്‍സ് ട്രേഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അഥവാ എംഎംടിസി. 1963-ല്‍ ന്യൂഡല്‍ഹി ആസ്ഥാനമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ കമ്പനി രണ്ടാം സ്ഥാനത്താണുള്ളത്. കല്‍ക്കരി, ഇരുമ്പയിര്, കാര്‍ഷിക വളം, വ്യാവസായിക ഉത്പന്നങ്ങള്‍ തുടങ്ങിയവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും അതേപോലെ ഫെറസ്, നോണ്‍ഫെറസ് അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനും വേണ്ട സൗകര്യം ഒരുക്കിക്കൊടുക്കുന്നു.

1,000 കോടി ഡോളര്‍

ഫൈവ് സ്റ്റാര്‍ എക്സ്പോര്‍ട്ട് ഹൗസ് എന്ന പദവി നേടുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമാണ് എംഎംടിസി (BSE: 513377, NSE : MMTC). 1,000 കോടി യുഎസ് ഡോളറില്‍ (ഏകദേശം 82,500 കോടി രൂപ) ഏറെ വാര്‍ഷിക വിറ്റുവരവ് രേഖപ്പെടുത്തുന്നു. അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണിത്. ക്രൂഡോയില്‍ ഒഴിച്ചു നിര്‍ത്തിയിട്ടുള്ള വിഭാഗത്തിലെ ഏറ്റവും വലിയ തോതില്‍ ഇറക്കുമതി നടത്തുന്ന സ്ഥാപനമെന്ന വിശേഷണവും എംഎംടിസി കരസ്ഥമാക്കിയിട്ടുണ്ട്.

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി എംഎംടിസിക്ക് നിരവധി ഉപ കമ്പനികളുണ്ട്. രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതും എംഎംടിസി മുഖേനയാണ്. അടുത്തിടെ ഉപകമ്പനിയായ നീലാചല്‍ ഇസ്പാറ്റ് നിഗം ലിമിറ്റഡിനെ (NNIL) ഒഴിവാക്കി. തിങ്കളാഴ്ച രാവിലെ 34 രൂപയിലാണ് എംഎംടിസി ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്.

ഫാക്ട്

ഫാക്ട്

ഇന്ത്യയിലെ ആദ്യത്തെ വന്‍കിട വളം നിര്‍മാണ കമ്പനിയാണ് ഫെര്‍ട്ടിലൈസേര്‍സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്. 1943-ലാണ് തുടക്കം. സ്വകാര്യ മേഖലയിലാണ് ആരംഭിച്ചതെങ്കിലും 1960-ല്‍ കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. അമോണിയ, സള്‍ഫ്യൂറിക് ആസിഡ്, ഫാക്ടംഫോസ്, അമോണിയം സള്‍ഫേറ്റ്, കാപ്രോലാക്ടം എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. അതേസമയം കമ്പനിക്ക് ഉയര്‍ന്ന തോതില്‍ കടമുണ്ട്. ഫാക്ടിന്റെ കടബാധ്യത ഓഹരിയായി മാറ്റുവാന്‍ സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. ഇന്നു രാവിലെ 109 രൂപയിലായിരുന്നു ഫാക്ട് (BSE: 590024, NSE : FACT) ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.

ഷോപ്പേര്‍സ് സ്‌റ്റോപ്

ഷോപ്പേര്‍സ് സ്‌റ്റോപ്

രാജ്യത്തെ മുന്‍നിര ഫാഷന്‍, സൗന്ദര്യ വസ്തുക്കളുടെ പ്രീമിയം റീട്ടെയിലര്‍ ശൃംഖലയാണ് ഷോപ്പേര്‍സ് സ്റ്റോപ്. 1991-ലാണ് തുടക്കം. കമ്പനിയുടെ സ്വന്തം ഉത്പന്നങ്ങളും മറ്റ് ബ്രാന്‍ഡ് ഉത്പന്നങ്ങളും ഷോറൂമുകളിലൂടെ വിറ്റഴിക്കുന്നു. ഇതിനോടൊപ്പം ഓണ്‍ലൈന്‍ മുഖേനയും ഉത്പന്നങ്ങള്‍ ഉപഭോക്താക്കളുടെ മുന്നിലെത്തിക്കുന്നുണ്ട്. അടുത്തിടെയായി കമ്പനിയുടെ പ്രകടനം നിരാശജനകമായിരുന്നു. കടം-ഓഹരി അനുപാതം 1.2 മടങ്ങിലുമെത്തി. എന്നിരുന്നാലും ജൂണില്‍ വില്‍പനയിലും അറ്റാദായത്തിലും പുരോഗതി പ്രകടമാക്കി.

അതിനാല്‍ മികച്ച പ്രകടനത്തിനൊപ്പം കടം കുറയ്ക്കുന്ന നടപടികളും ഉണ്ടായാല്‍ ഷോപ്പേര്‍സ് സ്റ്റോപ് (BSE: 532638, NSE : SHOPERSTOP) ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. തിങ്കളാഴ്ച രാവിലെ 750 രൂപ നിലവാരത്തിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്.

സ്വാന്‍ എനര്‍ജി

സ്വാന്‍ എനര്‍ജി

1909-ല്‍ പരുത്തി, പോളീസ്റ്റര്‍ അധിഷ്ഠിത തുണിത്തരങ്ങളുടെ വ്യാപരത്തിലൂടെയായിരുന്നു സ്വാന്‍ മില്‍സ് കമ്പനിയുടെ തുടക്കം. എന്നാല്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ റിയല്‍ എസ്റ്റേറ്റ്, ഫ്‌ലോട്ടിങ് സ്‌റ്റോറേജ്, ഗുജറാത്ത് കേന്ദ്രീകരിച്ച് എല്‍എന്‍ജിയുടെ റീഗ്യാസിഫിക്കേഷന്‍ തുടങ്ങിയ മേഖലകളിലേക്ക് കമ്പനിയെ വൈവിധ്യവത്കരിച്ചു. ഇതോടെ സ്വാന്‍ എനര്‍ജിയെന്നും പുനര്‍ നാമകരണം ചെയ്തു. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ വളര്‍ച്ച ദൃശ്യമാണ്. എന്നാല്‍ കടബാധ്യതയും ഇരട്ടിയായിട്ടുണ്ട്. കടം-ഓഹരി അനുപാതം 2.8 മടങ്ങിലാണുള്ളത്.

കമ്പനിയുടെ വില്‍പന

എന്നിരുന്നാലും ജൂണ്‍ സാമ്പത്തിക പാദത്തില്‍ കമ്പനിയുടെ വില്‍പനയിലും അറ്റാദായത്തിലും സ്വാന്‍ എനര്‍ജി (BSE: 503310, NSE : SWANENERGY) പുരോഗതി പ്രകടമാക്കിയിട്ടുണ്ട്. അതിനാല്‍ ഭാവിയിലും മികച്ച പ്രകടനത്തിനൊപ്പം കടം കുറയ്ക്കുന്ന നടപടികളും പുതിയതായി വിഭാവനം ചെയ്ത പദ്ധതികള്‍ വേഗം നടപ്പാക്കുകയും ചെയ്താല്‍ സ്വാന്‍ എനര്‍ജി ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. തിങ്കളാഴ്ച രാവിലെ 225 രൂപ നിലവാരത്തിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്.

Also Read: ഒരേയൊരു ബോണസ് ഇഷ്യൂ; ഈ മള്‍ട്ടിബാഗര്‍ ഓഹരിയിലെ 1 ലക്ഷം 23.5 കോടിയായി; ഇനി വാങ്ങാമോ?Also Read: ഒരേയൊരു ബോണസ് ഇഷ്യൂ; ഈ മള്‍ട്ടിബാഗര്‍ ഓഹരിയിലെ 1 ലക്ഷം 23.5 കോടിയായി; ഇനി വാങ്ങാമോ?

ലെമണ്‍ ട്രീ ഹോട്ടല്‍സ്

ലെമണ്‍ ട്രീ ഹോട്ടല്‍സ്

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ഹോട്ടല്‍ ശൃംഖലയാണ് ലെമണ്‍ ട്രീ ഹോട്ടല്‍സ് ലിമിറ്റഡ്. ബിസിനസ് വലിപ്പത്തില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഹോട്ടല്‍ ഗ്രൂപ്പുമാണിത്. നിലവില്‍ 54 നഗരങ്ങളിലായി 87 ഹോട്ടലുകളും അതില്‍ 8,500 സ്വീകരണ മുറികളും ഹോട്ടല്‍ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഭൂട്ടാനിലും ദുബായിലും ഹോട്ടലുകളുണ്ട്. 2002-ലാണ് ഹോട്ടല്‍ ശൃംഖല ആരംഭിച്ചത്. സുഖസൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് അതിഥികള്‍ക്കുള്ള സേവനം ലെമണ്‍ ട്രീ ഹോട്ടല്‍സ് സജ്ജമാക്കിയിരിക്കുന്നത്.

ഓഹരിയുടെ മൂല്യം വര്‍ധിക്കും

കോവിഡ് മഹാമാരിക്ക് മുമ്പ് അധികമായി പണിതീര്‍ത്ത മുറികളില്‍ നിന്നും വരുമാനം ലഭിച്ചു തുടങ്ങിയത് ലെമണ്‍ ട്രീ ഹോട്ടല്‍സിന് (BSE: 541233, NSE : LEMONTREE) നേട്ടമാകുന്നു. കൂടാതെ ആഡംബര ബ്രാന്‍ഡ് ഹോട്ടലായ ഓറിക മുംബൈ-യെ ഈ വര്‍ഷം ഏറ്റെടുത്തതും കമ്പനിക്ക് ഗുണകരമാകും. ടൂറിസം സീസണ്‍ ആരംഭിക്കുന്നതിനാലും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഹോട്ടല്‍ വ്യവസായത്തിന്റെ സ്ഥിതി വളരെയധികം മെച്ചപ്പെടാമെന്നും പ്രതീക്ഷിക്കുന്നു.

അതേസമയം ലെമണ്‍ ട്രീ ഹോട്ടലിന് ഉയര്‍ന്ന കടബാധ്യതയുണ്ട്. എന്നിരുന്നാലും ബാലന്‍സ് ഷീറ്റ് ശക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം നടപടികളില്‍ പുരോഗതി കൈവരിച്ചാല്‍ ഓഹരിയുടെ മൂല്യം വര്‍ധിക്കും. നിലവില്‍ 86 രൂപയിലാണ് ലെമണ്‍ ട്രീ ഹോട്ടല്‍സ് ഓഹരി നില്‍ക്കുന്നത്.

ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍

ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍

ബിസിനസ് സംരംഭങ്ങളുടെ വിജയസാധ്യത പ്രവചനാതീതമാണ്. എങ്കിലും മികച്ച ബാലന്‍സ് ഷീറ്റും ബിസിനസ് മോഡലുകളുടെ നിലനില്‍പ്പും കമ്പനിയെ കുറിച്ചുള്ള വാര്‍ത്തകളും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്ന കാര്യങ്ങളും കൂടി മനസിലാക്കുന്നതും നമ്മളെ സഹായിക്കും. താഴെ പറയുന്ന 5 കാര്യങ്ങള്‍ ശ്രദ്ധിക്കുക.

  • ലാഭക്ഷമതയും
  • മാനേജ്മെന്റിന്റെ നേതൃഗുണം
  • സാമ്പത്തികാടിത്തറ (ബാലന്‍സ് ഷീറ്റ് പരിശോധിക്കുക)
  • വളര്‍ച്ച (വരുമാനത്തിലും ലാഭത്തിലും)
  • ഓഹരി വില (മൂല്യം)
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Long Term Investment For 2023 Consider These 5 Mid Cap Stocks Recently Fell Down | ഇപ്പോള്‍ വാങ്ങാവുന്ന 5 മിഡ് കാപ് ഓഹരികള്‍; നോക്കുന്നോ?

Long Term Investment For 2023 Consider These 5 Mid Cap Stocks Recently Fell Down. Read In Malayalam...
Story first published: Monday, October 3, 2022, 14:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X