ബെയറിഷ് സിഗ്നല്‍; വില ഇടിയാവുന്ന ഈ മിഡ് കാപ് ഓഹരി കൈവശമുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂണിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും അതിവേഗത്തിലായിരുന്നു ആഭ്യന്തര വിപണി കരകയറിയത്. ഇതിനോടൊപ്പം മിക്ക ഓഹരികളും നില മെച്ചപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി വിപണിയില്‍ ചാഞ്ചാട്ടം ശക്തമാകുന്നു. ഇതിനിടെ കോര്‍പറേറ്റ് കമ്പനികള്‍ സെപ്റ്റംബര്‍ പാദഫലവും പ്രഖ്യാപിക്കാന്‍ ആരംഭിച്ചു. അടുത്തിടെ ദുര്‍ബലത പ്രകടമാക്കുന്ന ഒരു മിഡ് കാപ് ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ നിര്‍ദേശിച്ച് യെസ് സെക്യൂരിറ്റീസ് രംഗത്തെത്തി.

ബാറ്റ ഇന്ത്യ

ബാറ്റ ഇന്ത്യ

രാജ്യത്തെ പാദരക്ഷാ വിപണിയിലെ മുന്‍നിര കമ്പനിയാണ് ബാറ്റ ഇന്ത്യ. 1932-ലാണ് തുടക്കം. ഐഎസ്ഒ അംഗീകാരം നേടിയ രാജ്യത്തെ ആദ്യ പാദരക്ഷാ നിര്‍മാണ കമ്പനിയാണിത്. ലെതര്‍, റബര്‍, കാന്‍വാസ്, പിവിസി തുടങ്ങിയ ഇനങ്ങളില്‍ വിവിധതരം പാദരക്ഷകള്‍ നിര്‍മിക്കുന്നു. ഹഷ് പപ്പീസ്, ഡോ. ഷോള്‍സ്, നോര്‍ത്ത് സ്റ്റാര്‍, പവര്‍, മാരീ ക്ലെയര്‍, ബബിള്‍ഗമേഴ്സ്, അംബാസഡര്‍, കോംഫിറ്റ് എന്നിവ ജനപ്രീതിയാര്‍ജിച്ച ബ്രാന്‍ഡുകളാണ്.

രാജ്യത്താകെം 1400-ഓളം റീട്ടെയില്‍ ഷോറൂമുകളും 30,000 ഡീലര്‍മാര്‍ മുഖേനയും ശക്തമായ വിതരണ ശൃംഖല സജ്ജമാക്കിയിട്ടുണ്ട്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 23,100 കോടിയാണ്.

പ്രതികൂല ഘടകം

പ്രതികൂല ഘടകം

വിലക്കുറവില്‍ കൈവശമുണ്ടായിരുന്ന അസംസ്‌കൃത വസ്തുക്കളുടെ ശേഖരം കുറഞ്ഞു. സമീപകാലത്ത് ഉത്പന്ന വില വര്‍ധിപ്പിച്ചതിന്റെ വിപണിയിലെ പ്രതിഫലനം ഇനിയും വ്യക്തമാകാനിരിക്കുന്നു. അതുപോലെ ചെലവിന് ആനുപാതികമായി കമ്പനിയുടെ ഉത്പാദനക്ഷമത മെച്ചപ്പെടാനുണ്ട്. കൂടാതെ ബാറ്റ ഇന്ത്യ ഓഹരിയുടെ പിഇ അനുപാതം വളരെ ഉയര്‍ന്ന നിരക്കിലാണ് തുടരുന്നത്. എന്നാല്‍ കമ്പനിക്ക് കടബാധ്യത കുറവാണെന്നതും ശ്രദ്ധേയം.

Also Read: അദാനിയുടെ ഏറ്റെടുക്കല്‍ റഡാറില്‍ തെളിഞ്ഞു; 8 രൂപയുള്ള ഈ പെന്നി ഓഹരി വാങ്ങണോ?Also Read: അദാനിയുടെ ഏറ്റെടുക്കല്‍ റഡാറില്‍ തെളിഞ്ഞു; 8 രൂപയുള്ള ഈ പെന്നി ഓഹരി വാങ്ങണോ?

ടെക്‌നിക്കല്‍ കാരണം

ടെക്‌നിക്കല്‍ കാരണം

ബാറ്റ ഇന്ത്യ ഓഹരിയില്‍ തുടരുന്ന ഇടിവില്‍ പ്രധാനപ്പെട്ട സപ്പോര്‍ട്ട് നിലവാരങ്ങള്‍ തകര്‍ക്കപ്പെട്ടു. കൂടാതെ 20, 50, 100, 200-ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് ഏറെ താഴെയായും 5, 10-ഡിഎംഎ നിലവാരത്തിന് തൊട്ടുമുകളിലുമായാണ് ഓഹരി ഇപ്പോള്‍ നില്‍ക്കുന്നത്.

ഉയര്‍ന്ന നിലവാരങ്ങളില്‍ തങ്ങിനില്‍ക്കാന്‍ ഓഹരിക്ക് സാധിക്കാതിരിക്കുന്നത് ബെയറിഷ് സൂചന നല്‍കുന്നു. നിലവില്‍ ബാറ്റ ഇന്ത്യ (BSE: 500043, NSE : BATAINDIA) ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 21 ശതമാനം താഴെയാണ് ഓഹരി നില്‍ക്കുന്നത്.

ലക്ഷ്യവില 1,750

ലക്ഷ്യവില 1,750

കഴിഞ്ഞ ദിവസം 1,804 രൂപയിലായിരുന്നു ബാറ്റ ഇന്ത്യയുടെ ഒക്ടോബര്‍ മാസ ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് ക്ലോസ് ചെയ്തത്. 1,810 രൂപ നിലവാരത്തിലേക്ക് കോണ്‍ട്രാക്ട് എത്തുമ്പോള്‍ ഷോര്‍ട്ട് സെല്‍ പരിഗണിക്കാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,750 രൂപ നിലവാരത്തിലേക്ക് ഫ്യൂച്ചര്‍ കോണ്‍ട്രാക്ടിന്റെ വില ഇടിയാമെന്നാണ് നിഗമനം.

ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,840 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ബാറ്റ ഇന്ത്യ ഓഹരിയില്‍ 6 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.

Also Read: ചാഞ്ചാട്ട വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കുറുക്കുവഴി തേടി വന്‍കിട നിക്ഷേപകര്‍; ഔട്ട് ഓഫ് ദി ബോക്‌സ്!Also Read: ചാഞ്ചാട്ട വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കുറുക്കുവഴി തേടി വന്‍കിട നിക്ഷേപകര്‍; ഔട്ട് ഓഫ് ദി ബോക്‌സ്!

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യെസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share stock market trading
English summary

Mid Cap Leather Products Share Bata India Shows Bearish Signal And Brokerages Recommends Short Sell In Future Contract | ബെയറിഷ് സിഗ്നല്‍; വില ഇടിയാവുന്ന ഈ മിഡ് കാപ് ഓഹരി കൈവശമുണ്ടോ?

Mid Cap Leather Products Share Shows Bearish Signal And Brokerages Recommends Short Sell In Future Contract. Read In Malayalam.
Story first published: Thursday, October 13, 2022, 9:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X