ഡിസ്‌കൗണ്ട് ഓഫര്‍! മൂല്യമതിപ്പില്‍ ഏറ്റവും വിലക്കുറവില്‍ ലഭ്യമായ 5 മിഡ് കാപ് ഓഹരികള്‍; വാങ്ങുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭേദപ്പെട്ട സാമ്പത്തിക നിലവാരത്തിനൊപ്പം മികച്ച ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയും ഒത്തൊരുമിച്ച് ചേരുന്നത് പൊതുവേ മിഡ് കാപ് കമ്പനികളിലാണ്. ഇത്തരം ഓഹരികളെ ദീര്‍ഘകാല നിക്ഷേപത്തിന് തെരഞ്ഞെടുത്താല്‍ താരതമ്യേന കുറഞ്ഞ റിസ്‌കില്‍ മികച്ച ആദായം നേടാന്‍ സാധിക്കും.

മിഡ് കാപ്

എന്തുകൊണ്ട് മിഡ് കാപ് ?

മിഡ് കാപ് കമ്പനികളുടെ ശരാശരിയിലും ഉയര്‍ന്ന നിലവാരത്തിലുള്ള സാമ്പത്തികാടിത്തറ നല്‍കുന്ന സുരക്ഷിതത്തവും താരതമ്യേന ചെറിയ കമ്പനിയായതു കൊണ്ട് ഭാവിയില്‍ മികച്ച നിലയിലേക്ക് കുതിക്കുമ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകളും കാരണം ഇത്തരം ഓഹരികളിലെ നിക്ഷേപത്തില്‍ നിന്നും കൂടുതല്‍ ആദായം ലഭിക്കാന്‍ സാധ്യതയുണ്ട്.

അതായത്, സാമ്പത്തിക സുരക്ഷിതത്തവും ഉയര്‍ന്ന വളര്‍ച്ചയും ഒത്തുചേരുന്നതിലൂടെ നിക്ഷേപത്തിന് ലഭിക്കുന്ന സ്ഥിരതയാര്‍ന്ന നേട്ടം മിഡ് കാപ് വിഭാഗത്തില്‍ കൂടുതലായിരിക്കുമെന്ന് സാരം. അതേസമയം മൂല്യമതിപ്പ് കണക്കാക്കിയാല്‍ താരതമ്യേന വിലക്കിഴിവില്‍ ലഭ്യമായതും നിക്ഷേപത്തിന് പരിഗണിക്കാവുന്നതുമായ 5 മിഡ് കാപ് ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ശ്യാം മെറ്റാലിക്സ്

ശ്യാം മെറ്റാലിക്സ്

മെറ്റല്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് ശ്യാം മെറ്റാലിക്സ് & എനര്‍ജി ലിമിറ്റഡ്. 2005-ലാണ് തുടക്കം. സ്റ്റീല്‍ കമ്പികളും ഇരുമ്പ് ലോഹസങ്കരങ്ങളുടെ വിവിധ ഉത്പന്നങ്ങളുമാണ് കമ്പനി പ്രധാനമായും നിര്‍മിക്കുന്നത്. സ്ഥാപിത ശേഷിയില്‍ രാജ്യത്തെ ഏറ്റവും വലിയ ഇരുമ്പ് അധിഷ്ഠിത ലോഹസങ്കരങ്ങളുടെ ഉത്പാദകരുമാണ്. ഉരുക്ക് വ്യവസായ മേഖലയില്‍ ആവശ്യമായ മധ്യവര്‍ത്തിയായതും പൂര്‍ണതയോടെയുമുള്ള ഉത്പന്നങ്ങള്‍ തയ്യാറാക്കാനുള്ള വിഭവശേഷിയുണ്ട്. ബംഗാള്‍, ഒറീസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 227 മെഗാവാട്ട് ഊര്‍ജവും ഉത്പാദിപ്പിക്കുന്നു.

Also Read: ഒന്നിന് 2 വീതം ബോണസ് ഓഹരികള്‍ നല്‍കി; 5 വര്‍ഷം കൊണ്ട് 1 ലക്ഷം 2 കോടിയായി; ഞെട്ടിയോ?Also Read: ഒന്നിന് 2 വീതം ബോണസ് ഓഹരികള്‍ നല്‍കി; 5 വര്‍ഷം കൊണ്ട് 1 ലക്ഷം 2 കോടിയായി; ഞെട്ടിയോ?

ഓഹരി

ശ്യാം മെറ്റാലിക്‌സ് (BSE: 543299, NSE : SHYAMMETL) ഓഹരിയുടെ പിഇ അനുപാതം 4.5 മടങ്ങിലാണുള്ളത്. ഇത് സമാന മെറ്റല്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഓഹരികളുടെ ശരാശരിയേക്കാള്‍ (15.93*) താഴ്ന്ന നിലവാരമാണ്. അതുപോലെ ഓഹരിയുടെ വിപണി വിലയും ബുക്ക് വാല്യൂവും തമ്മിലുള്ള അനുപാതമായ പി/ ബി റേഷ്യോ 1.2 നിരക്കിലുമാണ്. അതേസമയം 2025-ഓടെ ശ്യാം മെറ്റാലിക്‌സ് കമ്പനിയുടെ സ്ഥാപിതശേഷി പ്രതിവര്‍ഷം 11.6 ദശലക്ഷം ടണ്ണിലേക്ക് ഉയര്‍ത്തുകയാണ്.

കഴിഞ്ഞ 3 വര്‍ഷത്തിനിടെ ശ്യാം മെറ്റാലിക്‌സ് കമ്പനിയുടെ വരുമാനം 10.8 ശതമാനവും അറ്റാദായം 9.8 ശതമാനം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ 293 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.

മണപ്പുറം ഫൈനാന്‍സ്

മണപ്പുറം ഫൈനാന്‍സ്

രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് മണപ്പുറം ഫൈനാന്‍സ്. പ്രധാനമായും സ്വര്‍ണ പണയത്തിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. എന്നിരുന്നാലും ഭവന/ വാഹന വായ്പകള്‍, മൈക്രോ ഫൈനാന്‍സ്, വിദേശനാണ്യ ഇടപാടുകളും നടത്തുന്നുണ്ട്. രാജ്യത്താകമാനം 4,600-ലധികം ശാഖകളും 27,200 കോടിയുടെ ആസ്തികളും കൈകാര്യം ചെയ്യുന്നു. അതേസമയം മണപ്പുറം ഫൈനാന്‍സ് ഓഹരിയുടെ പിഇ അനുപാതം 7.2 മടങ്ങിലാണുള്ളത്. ഇത് സമാന ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഓഹരികളുടെ ശരാശരിയേക്കാള്‍ (27.2*) വളരെ താഴ്ന്ന നിലവാരമാണ്.

കഴിഞ്ഞ 3 വര്‍ഷത്തിനിടെ മണപ്പുറം ഫൈനാന്‍സിന്റെ (BSE: 531213, NSE : MANAPPURAM) വരുമാനം 13.2 ശതമാനവും അറ്റാദായം 22 ശതമാനം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ 96 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.

സിഇഎസ്‌സി

സിഇഎസ്‌സി

ബംഗാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഊര്‍ജോത്പാദന കമ്പനിയാണ് സിഇഎസ്‌സി ലിമിറ്റഡ്. പ്രമുഖ സംരംഭകരായ ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഭാഗമാണ്. കൊല്‍ക്കത്ത നഗരത്തിലെ വൈദ്യുതി വിതരണമാണ് മുഖ്യ പ്രവര്‍ത്തനം. 2038 വരെ കൊല്‍ക്കത്ത, ഹൗറ നഗര പ്രദേശത്തെ വൈദ്യുതി വിതരണത്തിന് ലൈസന്‍സ് കൈവശമുള്ള ഏക കമ്പനിയാണിത്. നിലവില്‍ 30 ലക്ഷത്തിലേറെ സ്ഥിരം ഉപഭോക്താക്കളുണ്ട്.

സിഇഎസ്‌സി ഓഹരിയുടെ പിഇ അനുപാതം 7.7 മടങ്ങിലാണുള്ളത്. ഇത് സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഓഹരികളുടെ ശരാശരിയേക്കാള്‍ (26.2*) താഴ്ന്ന നിലവാരമാണ്.

പുനരുപയോഗ ഊര്‍ജ

സിഇഎസ്‌സിയുടെ (BSE:500084, NSE : CESC) കീഴില്‍ സ്വന്തമായുള്ള 4 താപ വൈദ്യുത നിലയങ്ങളുടെ ഉത്പാദന ശേഷി 2,500 മെഗാവാട്ടാണ്. അടുത്തിടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേക്കും കടന്നു. അരുണാചല്‍ പ്രദേശില്‍ 236 മെഗാവാട്ട് ശേഷിയുടെ ജലവൈദ്യുതി പദ്ധതി നിര്‍മാണ ഘട്ടത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ സിഇഎസ്‌സിയുടെ വരുമാനം 3.3 ശതമാനവും അറ്റാദായം 6.5 ശതമാനം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ 80 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.

Also Read: ചെറിയ റിസ്‌കില്‍ വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍; പട്ടികയില്‍ എയര്‍ടെല്ലുംAlso Read: ചെറിയ റിസ്‌കില്‍ വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍; പട്ടികയില്‍ എയര്‍ടെല്ലും

മസഗോണ്‍ ഡോക്ക്

മസഗോണ്‍ ഡോക്ക്

ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ട യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും എണ്ണ പര്യവേക്ഷണത്തിനു വേണ്ട അനുബന്ധ യാനങ്ങളും ചരക്ക്, യാത്രാ കപ്പലുകളുമൊക്കെ നിര്‍മിക്കുന്നതും അറ്റക്കുറ്റപ്പണി നടത്തുന്നതുമായ പ്രശസ്ത പൊതു മേഖല കപ്പല്‍ നിര്‍മാണ ശാലയാണ് മസഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്സ്. മുംബൈയാണ് ആസ്ഥാനം. 1934-ലാണ് തുടക്കം. ഏറ്റവും സാങ്കേതിക തികവാര്‍ന്ന പടക്കപ്പലുകള്‍ നിര്‍മിക്കുന്നതില്‍ അഗ്രഗണ്യരാണ്.

അതേസമയം മസഗോണ്‍ ഡോക്ക് ഓഹരിയുടെ പിഇ അനുപാതം 12.7 മടങ്ങിലാണുള്ളത്. ഇത് സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഓഹരികളുടെ ശരാശരിയേക്കാള്‍ (19.7*) താഴ്ന്ന നിലവാരമാണ്.

വിപണി വില

അതുപോലെ ഓഹരിയുടെ വിപണി വിലയും ബുക്ക് വാല്യൂവും തമ്മിലുള്ള അനുപാതമായ പി/ ബി റേഷ്യോ 2.8 നിരക്കിലുമാണ്. അതേസമയം 25 യുദ്ധക്കപ്പലുകളനം 5 അന്തര്‍ വാഹിനികളും ഉള്‍പ്പെടെ വിവിധ തരത്തിലുള്ള 800-ഓളം യാനങ്ങളും മസഡോണ്‍ ഡോക്ക് ഇതുവരെയായി നീറ്റിലിറക്കിയിട്ടുണ്ട്. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട എന്‍ജിനീയറിംഗ് ഉപകരണങ്ങളും വൈകാതെ പുറത്തിറക്കും. ഫ്രാന്‍സുമായി ചേര്‍ന്ന് 6 ഡീസല്‍- ഇലട്രിക് അന്തര്‍വാഹിനികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലാണുള്ളത്.

കഴിഞ്ഞ 3 വര്‍ഷത്തിനിടെ മസഗോണ്‍ ഡോക്കിന്റെ (BSE: 543237, NSE : MAZDOCK) വരുമാനം 6.3 ശതമാനവും അറ്റാദായം 56.5 ശതമാനം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ 450 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.

മോത്തിലാല്‍ ഒസ്വാള്‍

മോത്തിലാല്‍ ഒസ്വാള്‍

1987-ല്‍ ഓഹരി ബ്രോക്കിങ് സ്ഥാപനമായി ആരംഭിച്ച മോത്തിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ന് വൈവിധ്യവത്കരിക്കപ്പെട്ട മുന്‍നിര ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായി വളര്‍ന്നു. അതേസമയം മോത്തിലാല്‍ ഒസ്വാള്‍ ഓഹരിയുടെ പിഇ അനുപാതം 10.2 മടങ്ങിലാണുള്ളത്. ഇത് സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഓഹരികളുടെ ശരാശരിയേക്കാള്‍ (27.2*) താഴ്ന്ന നിലവാരമാണ്.

കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 12.5 ശതമാനവും അറ്റാദായം 61.3 ശതമാനം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ 750 രൂപ നിലവാരത്തിലാണ് മോത്തിലാല്‍ ഒസ്വാള്‍ (BSE: 532892, NSE : MOTILALOFS) ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock shares stock market
English summary

Mid Cap Stocks: List of 5 Most Undervalued Shares For Long Term Investing Includes Manappuram Finance

Mid Cap Stocks: List of 5 Most Undervalued Shares For Long Term Investing Includes Manappuram Finance
Story first published: Friday, September 23, 2022, 15:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X