മോദിയുടെ പുതിയ വായ്പ പദ്ധതി: ഈട് വേണ്ട, വായ്പ തുക, പലിശ എന്നിവയെക്കുറിച്ച് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് മഹാമാരിയും അതിന്റെ ഫലമായുണ്ടായ ലോക്ക്ഡൗണുകളും തെരുവ് കച്ചവടക്കാരുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിച്ചു. എന്നാൽ ഇത്തരം കച്ചവടക്കാരെ സഹായിക്കുന്നതിനായി സർക്കാർ പ്രധാനമന്ത്രി സ്വനിധി വായ്പ പദ്ധതി എന്ന് പ്രഖ്യാപിച്ചു. 2020 മാർച്ച് 24-നോ അതിനുമുമ്പോ കച്ചവടം നടത്തിയിരുന്ന 50 ലക്ഷത്തിലധികം തെരുവ് കച്ചവടക്കാർക്ക്, ഈ പദ്ധതി ​ഗുണം ചെയ്യും. കച്ചവടക്കാ‍ർക്ക് 10,000 രൂപ വരെയാണ് പ്രവർത്തന മൂലധന വായ്പ ലഭിക്കുക. ഇത് ഒരു വർഷത്തെ കാലാവധിയിൽ പ്രതിമാസ തവണകളായി തിരിച്ചടയ്ക്കാം.

 

വായ്പ തിരിച്ചടവ്

വായ്പ തിരിച്ചടവ്

വായ്പ യഥാസമയം അല്ലെങ്കിൽ നേരത്തെ തിരിച്ചടയ്ക്കുമ്പോൾ, പ്രതിവർഷം 7% പലിശ സബ്സിഡി ത്രൈമാസ അടിസ്ഥാനത്തിൽ ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും. വായ്പ നേരത്തെ തിരിച്ചടച്ചാൽ പിഴ ഈടാക്കില്ല. പ്രതിമാസം 100 രൂപ വരെ ക്യാഷ്ബാക്ക് ആനുകൂല്യങ്ങളിലൂടെ ഡിജിറ്റൽ ഇടപാടുകൾ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല, വായ്പയുടെ സമയബന്ധിതമായ തിരിച്ചടവിൽ ക്രെഡിറ്റ് പരിധി വർദ്ധിപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

യോഗ്യത

യോഗ്യത

തെരുവ് കച്ചവടക്കാരുടെ ഉപജീവന പരിരക്ഷ, തെരുവ് കച്ചവട നിയന്ത്രണ ആക്റ്റ്, 2014 പ്രകാരം ചട്ടങ്ങളും പദ്ധതികളും അറിയിച്ചിട്ടുള്ള സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഗുണഭോക്താക്കൾക്കാണ് ഈ സ്കീം ലഭിക്കുക.

ഭവന വായ്‌പ: വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കും പ്രോസസ്സിംഗ് ഫീസും- അറിയേണ്ടതെല്ലാം

സ്കീം വിശദാംശങ്ങൾ

സ്കീം വിശദാംശങ്ങൾ

നഗര തെരുവ് കച്ചവടക്കാർക്ക് ഒരു വർഷ കാലാവധിയോടെ 10,000 രൂപ വരെ വർക്കിംഗ് ക്യാപിറ്റൽ (ഡബ്ല്യുസി) വായ്പ ലഭിക്കാൻ അർഹതയുണ്ട്. പ്രതിമാസ തവണകളായി തിരിച്ചടയ്ക്കാം. ഈ വായ്പയ്ക്കായി, ഈട് നൽകേണ്ട ആവശ്യമില്ല. ഷെഡ്യൂൾ ചെയ്ത തീയതിക്ക് മുമ്പായി തിരിച്ചടവ് നടത്തിയാലും പ്രീപേയ്‌മെന്റ് പിഴ ഈടാക്കില്ല.

ഭവന വായ്‌പയുടെ ഭാരം കുറയ്‌ക്കാം; ഈ കാര്യങ്ങൾ ചെയ്യുന്നതിലൂടെ

പലിശ നിരക്ക്

പലിശ നിരക്ക്

ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ (ആർ‌ആർ‌ബികൾ), ചെറുകിട ധനകാര്യ ബാങ്കുകൾ (എസ്‌എഫ്‌ബികൾ), സഹകരണ ബാങ്കുകൾ, സ്വാശ്രയ ബാങ്കുകൾ എന്നിവയുടെ കാര്യത്തിൽ, നിലവിലുള്ള പലിശനിരക്ക് അനുസരിച്ചായിരിക്കും നിരക്ക്. എൻ‌ബി‌എഫ്‌സി, എൻ‌ബി‌എഫ്‌സി-എം‌എഫ്‌ഐ മുതലായവയുടെ കാര്യത്തിൽ, പലിശനിരക്ക് ബന്ധപ്പെട്ട വായ്പാ വിഭാഗത്തിനായുള്ള ആർ‌ബി‌ഐ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ അനുസരിച്ച് ആയിരിക്കും.

പലിശ സബ്സിഡി

പലിശ സബ്സിഡി

സ്കീമിന് കീഴിൽ വായ്പ ലഭിക്കുന്ന വെണ്ടർമാർക്ക് 7% പലിശ സബ്സിഡി ലഭിക്കാൻ അർഹതയുണ്ട്. പലിശ സബ്‌സിഡി തുക ത്രൈമാസത്തിൽ വായ്പക്കാരന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

വായ്പ മൊറട്ടോറിയം നീട്ടാൻ സാധ്യത; സമ്മർദ്ദമുള്ള ഈ മേഖലകൾക്ക് ആശ്വാസം

English summary

Modi's new loan scheme: Pradhan Mantri Swanidhi Scheme, No collateral | മോദിയുടെ പുതിയ വായ്പ പദ്ധതി: ഈട് വേണ്ട, വായ്പ തുക, പലിശ എന്നിവയെക്കുറിച്ച് അറിയാം

To help traders, the government has announced a Prime Minister's swanidhi yojana Loan Scheme. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X