അന്ന് ഈ 3 ഓഹരിക്കും 5 രൂപ പോലുമില്ലായിരുന്നു; കാത്തിരുന്നവര്‍ക്ക് കിട്ടിയതോ 3 കോടിയുടെ നേട്ടം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നത്. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് കമ്പനി വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ നേട്ടം കൊയ്യാനാകുമെന്ന് ചുരുക്കം. ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ നിരവധി മള്‍ട്ടിബാഗര്‍ ഓഹരികള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.

മള്‍ട്ടിബാഗര്‍ ഓഹരി

മള്‍ട്ടിബാഗര്‍ ഓഹരി

സ്ഥിരമായി ലാഭം കരസ്ഥമാക്കുക, വിറ്റുവരവ് വര്‍ധിപ്പിക്കുക, കടബാധ്യത കുറവ്, പ്രവര്‍ത്തനങ്ങളില്‍ നിന്നും പണമൊഴുക്ക് ഉയര്‍ന്ന തോതില്‍, ഉയര്‍ന്ന പ്രമോട്ടര്‍ ഓഹരി വിഹിതം, ഉയര്‍ന്ന ഓഹരിയിന്മേലുള്ള ആദായം പ്രത്യേക മേഖല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം എന്നിവയൊക്കെയാണ് മള്‍ട്ടിബാഗറിന്റെ സവിശേഷതകളായി പൊതുവില്‍ വിലയിരുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ കഴിഞ്ഞ 20 വര്‍ഷ കാലയളവിനിടെ ഒരു ലക്ഷം രൂപയുടെ നിക്ഷേപം കോടികളാക്കി മാറ്റിയ 3 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

Also Read: 75 വര്‍ഷംകൊണ്ട് ഇന്ത്യന്‍ സമ്പദ്ഘടന മാനംമുട്ടെ വളര്‍ന്നോ, വസ്തുതയെന്ത്? 10-ല്‍ എത്ര മാര്‍ക്ക് കൊടുക്കാം?Also Read: 75 വര്‍ഷംകൊണ്ട് ഇന്ത്യന്‍ സമ്പദ്ഘടന മാനംമുട്ടെ വളര്‍ന്നോ, വസ്തുതയെന്ത്? 10-ല്‍ എത്ര മാര്‍ക്ക് കൊടുക്കാം?

ത്രിവേണി എന്‍ജിനീയറിങ്

ത്രിവേണി എന്‍ജിനീയറിങ്

വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ ഉള്ളതും വളരെ വൈവിധ്യവത്കരിച്ച ബിസിനസ് പ്രവര്‍ത്തനങ്ങളുമുള്ള പ്രമുഖ കമ്പനിയാണ് ത്രിവേണി എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഉത്തര്‍പ്രദേശിലെ സഹരാന്‍പൂര്‍ ജില്ലയിലാണ് ഗ്രൂപ്പിന്റെ ആസ്ഥാനം. പഞ്ചസാര നിര്‍മാണം, ആവിയന്ത്രങ്ങള്‍, എഞ്ചിനീയറിംഗ് നിര്‍മ്മാണ പ്രവര്‍ത്തികളിലും അടക്കം കമ്പനിക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്.

ഷാഗുന്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ ആണ് ത്രിവേണി എന്‍ജിനീയറിങ്ങിന്റെ പഞ്ചസാര വിപണിയിലെത്തിക്കുന്നത്. ഗോതമ്പുപൊടി, മൈദ, ആട്ട, പൊഹ എന്നിങ്ങനെയുള്ള ഭക്ഷ്യ വസ്തുക്കളും കമ്പനി വിപണിയില്‍ ഇറക്കുന്നുണ്ട്.

എന്‍ജിനീയറിങ്

മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള വിവിധ യന്ത്ര സാമഗ്രികളും ഗിയര്‍ബോക്സ്, ടര്‍ബൈന്‍ എന്നിവ കമ്പനിയുടെ എന്‍ജിനീയറിങ് വിഭാഗവും നിര്‍മ്മിക്കുന്നു. കൂടാതെ ഊര്‍ജ്ജ മേഖലയിലും മദ്യ നിര്‍മ്മാണത്തിലും ത്രിവേണി എന്‍ജിനീയറിങ്ങിന് ബിസിനസ് പങ്കാളിത്തമുണ്ട്.

അതേസമയം ത്രിവേണി എന്‍ജിനീയറിങ്ങിന്റെ (BSE: 532356, NSE : TRIVENI) ഓഹരിയുടെ 2002 ജൂലൈ 5-നുള്ള വില വെറും 73 പൈസയായിരുന്നു. അവിടെ നിന്നും 2022 ഓഗസ്റ്റ് 5-ലേക്ക് എത്തുമ്പോള്‍ ഈ ഓഹരിയുടെ വില 226 രൂപയായി ഉയര്‍ന്നു. അതായത് 30,859 ശതമാനം നേട്ടം. 2002-ല്‍ വാങ്ങിയ ഒരു ലക്ഷം രൂപയുടെ ഓഹരികളുടെ ഇന്നത്തെ മൂല്യം 3.09 കോടിയാണ്.

ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍

ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍

ലോജിസ്റ്റിക് മേഖലയിലും കപ്പല്‍ മാര്‍ഗം ചരക്ക് കടത്തുന്നതിലും രാജ്യത്തെ മുന്‍നിര കമ്പനിയാണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ടിസിഐ). ഹൈദരാബാദാണ് ആസ്ഥാനം. ചരക്കുകടത്തില്‍ വിവിധ ശ്രേണിയിലുള്ള സേവനങ്ങള്‍ നല്‍കുന്നു. കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ അതിവേഗം ചരക്ക് കൈമാറ്റം ചെയ്യാനുള്ള വിഭവശേഷിയുണ്ട്.

കസ്റ്റംസ് ക്ലിയറന്‍സ് മുതല്‍ വെയര്‍ഹൗസ് മാനേജ്മെന്റ് വരെയുള്ള സേവനങ്ങള്‍ നല്‍കുന്നു. ഉപഭോക്തൃനിര വിപുലവും വൈവിധ്യമേറിയതും ആയതിനാല്‍ ഒരു വ്യവസായ മേഖലയുടെ ഉയര്‍ച്ച താഴ്ചകള്‍ കമ്പനിയെ വേഗത്തില്‍ ബാധിക്കില്ല.

ജിഎസ്ടി

ജിഎസ്ടിയും ഇ-വേ ബില്ലിങ്ങും നടപ്പാക്കിയതോടെ ചരക്കുകടത്തും കൈമാറ്റവും കൂടുതല്‍ വ്യവസ്ഥാപിതവും സംഘടിതവുമായ ഗതാഗത സംവിധാനത്തിലേക്ക് ചുവടുമാറ്റി. കൂടാതെ റോഡ് സൗകര്യം വര്‍ധിച്ചത്, വേഗത്തില്‍ സേവനം ലഭ്യമാക്കാനും സഹായിക്കുന്നത് ഇടപാടുകാരെ ആകര്‍ഷിക്കുന്നു. മിക്ക വ്യവസായ മേഖലകളിലേയും വിതരണ ശൃംഖല ശക്തമാകുന്നതോടെ ചരക്കുകടത്ത് ഇടപാടുകള്‍ വര്‍ധിക്കുകയേ ഉള്ളൂ. ഇതൊക്കെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഭാവി ശോഭനമാക്കുന്നു.

Also Read: ഷോപ്പിങ് പൊടിപൂരമാണെങ്കിലും ലുലു മാളിനും നഷ്ടക്കഥ!Also Read: ഷോപ്പിങ് പൊടിപൂരമാണെങ്കിലും ലുലു മാളിനും നഷ്ടക്കഥ!

ടിസിഐ

അതേസമയം ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (BSE: 532349, NSE : TCI) ഓഹരിയുടെ 2002 ജനുവരി 24-നുള്ള വില 2.50 രൂപയായിരുന്നു. അവിടെ നിന്നും 20 വര്‍ഷം പിന്നിട്ട് 2022 ഓഗസ്റ്റ് 5-ലേക്ക് എത്തുമ്പോള്‍ ടിസിഐ ഓഹരിയുടെ വില 725 രൂപയായി കുതിച്ചുയര്‍ന്നു.

ക്ഷമയോടെ കാത്തിരുന്ന ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ലഭിച്ച നേട്ടം 28,900 ശതമാനം. അതായത് 2001-ല്‍ വാങ്ങിയ ഒരു ലക്ഷം രൂപയുടെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഹരികളുടെ ഇന്നത്തെ മൂല്യം 2.9 കോടിയാണെന്ന് ചുരുക്കം.

ഗോദ്റേജ് കണ്‍സ്യൂമര്‍

ഗോദ്റേജ് കണ്‍സ്യൂമര്‍

എഫ്എംസിജി വിഭാഗത്തിലെ മുന്‍നിര കമ്പനിയാണ് ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് (BSE: 532424, NSE : GODREJCP). ഗാര്‍ഹികാവശ്യങ്ങള്‍ക്കും ശാരീരിക സംരംക്ഷണ വിഭാഗത്തിലുമുള്ള ഉത്പന്നങ്ങള്‍ക്കു വേണ്ടിയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗുഡ്നൈറ്റ്, ഹിറ്റ്, ഗോദ്റേജ് എക്സ്പേര്‍ട്ട്, നമ്പര്‍.1, സിന്തോള്‍, ന്യൂ തുടങ്ങിയവ കമ്പനിയുടെ ജനപ്രീതിയാര്‍ജിച്ച് ബ്രാന്‍ഡ് ഉത്പന്നങ്ങളാണ്.

Also Read: ഫ്‌ലൈറ്റ് റദ്ദാക്കല്‍: മോശം വിമാന കമ്പനി ഏത്? ടാറ്റായുടെ എയര്‍ഇന്ത്യ പറപറക്കുകയാണോ?Also Read: ഫ്‌ലൈറ്റ് റദ്ദാക്കല്‍: മോശം വിമാന കമ്പനി ഏത്? ടാറ്റായുടെ എയര്‍ഇന്ത്യ പറപറക്കുകയാണോ?

ഓഹരി

അതേസമയം ഗോദ്റേജ് കണ്‍സ്യൂമര്‍ ഓഹരിയുടെ 2001 ജൂണ്‍ 22-നുള്ള വില 4.10 രൂപയായിരുന്നു. അവിടെ നിന്നും 20 വര്‍ഷം പിന്നിട്ട് 2022 ഓഗസ്റ്റ് 5-ലേക്ക് എത്തുമ്പോള്‍ ഗോദ്റേജ് കണ്‍സ്യൂമര്‍ ഓഹരിയുടെ വില 874 രൂപയായി കുതിച്ചുയര്‍ന്നു. ക്ഷമയോടെ കാത്തിരുന്ന ദീര്‍ഘകാല നിക്ഷേപകര്‍ക്ക് 21,217 ശതമാനം നേട്ടമാണ് ഓഹരി സമ്മാനിച്ചത്. അതായത് 2001-ല്‍ വാങ്ങിയ ഒരു ലക്ഷം രൂപയുടെ ഗോദ്റേജ് കണ്‍സ്യൂമര്‍ ഓഹരികളുടെ ഇന്നത്തെ മൂല്യം 2.13 കോടിയാണെന്ന് ചുരുക്കം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

 

English summary

Multibagger Stocks: TCI Triveni Engineering Godrej Consumer Shares Makes Investors Millionaire In 20 Years

Multibagger Stocks: TCI Triveni Engineering Godrej Consumer Shares Makes Investors Millionaire In 20 Years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X