ജൂലൈയില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയതും വിറ്റതുമായ പുതുതലമുറ ടെക് ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറെ ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ജൂലൈ മാസത്തില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ കൈവശമുള്ള പുതുതലമുറ കമ്പനികളുടെ ഓഹരികളിലും ചില മാറ്റംവരുത്തിയിട്ടുണ്ട്. സൊമാറ്റോ, പിബി ഫിന്‍ടെക് പോലെയുള്ള ഓഹരികള്‍ വാങ്ങിയപ്പോള്‍ ഫിനോ പേയ്‌മെന്റ് ബാങ്ക് പോലെയുള്ള കമ്പനികളുടെ ഓഹരി വിഹിതം താഴ്ത്തിയിട്ടുമുണ്ട്. ഇത്തരത്തില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ പുതുതലമുറ കമ്പനിയുടെ ഓഹരികളില്‍ വരുത്തിയ മാറ്റത്തിന്റെ വിശദാംശം ചുവടെ ചേര്‍ക്കുന്നു.

 

സൊമാറ്റോ

സൊമാറ്റോ

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ 28.70 കോടി ഓഹരികള്‍ അഥവാ 3.65 ശതമാനം വിഹിതം വിവിധ മ്യൂച്ചല്‍ ഫണ്ടുകളുടെ കൈവശം നിലവിലുണ്ട്. ജൂലൈ അവസാനത്തെ കണക്കുകള്‍ പ്രകാരം 1,343.1 കോടിയാണ് ഇതിന്റെ വിപണി മൂല്യം. ഇക്കഴിഞ്ഞ ജൂലൈ 27-ന് ഓഹരിയുടെ ചരിത്രത്തിലെ താഴ്ന്ന വിലയായ 40.55 രൂപയിലേക്ക് ഓഹരി കൂപ്പുകുത്തിയിരുന്നു.

ജൂണ്‍ 30-നുള്ള രേഖകള്‍ പ്രകാരം സൊമാറ്റോയില്‍ (BSE: 543320, NSE : ZOMATO) ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.27 ശതമാനം അഥവാ 17.89 കോടി ഓഹരികളേ പക്കലുണ്ടായിരുന്നുള്ളൂ. അതായത് 10.81 കോടി ഓഹരികള്‍ ജൂലൈ മാസത്തില്‍ വാങ്ങിയെന്ന് സാരം.

പിബി ഫിന്‍ടെക്

പിബി ഫിന്‍ടെക്

ഇന്‍ഷൂറന്‍സ് പോളിസികള്‍ ഓണ്‍ലൈന്‍ മുഖേന വിറ്റഴിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാണ് പിബി ഫിന്‍ടെക്. പോളിസിബാസാര്‍ എന്ന പ്രമുഖ ബ്രാന്‍ഡിന് കീഴിലാണ് പ്രവര്‍ത്തനം. ജൂലൈ മാസക്കാലയളവില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍, പിബി ഫിന്‍ടെക്കിലെ (BSE: 543390, NSE : POLICYBZR) ഓഹരി വിഹിതം 2.53 ശതമാനത്തില്‍ നിന്നും 3.93-ലേക്ക് ഉയര്‍ത്തി.

ഇതോടെ ജൂണ്‍ അവസാനത്തില്‍ കൈവശം ഉണ്ടായിരുന്ന 62.86 ലക്ഷം ഓഹരികള്‍, ജൂലൈ അവസാനത്തോടെ 1.76 കോടിയായി വര്‍ധിച്ചു. ജൂലൈ അവസാനത്തിലെ കണക്കുകള്‍ പ്രകാരം 826.22 കോടിയാണ് ഇതിന്റെ വിപണി മൂല്യം.

എഫ്എസ്എന്‍ ഇ-കൊമേഴ്‌സ്

എഫ്എസ്എന്‍ ഇ-കൊമേഴ്‌സ്

ഓണ്‍ലൈന്‍ മുഖേന റീട്ടെയില്‍ ലൈഫ്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയാണ് എഫ്എസ്എന്‍ ഇ-കൊമേഴ്‌സ്. പ്രമുഖ ബ്രാന്‍ഡായ 'നൈക്ക' മുഖേനയാണ് ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നത്. ജൂലൈ മാസക്കാലയളവില്‍ അധികമായി 2.25 ലക്ഷം ഓഹരികളാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയത്.

ഇതോടെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുള്ള ആകെ എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് (BSE: 543384, NSE : NYKAA) ഓഹരികളുടെ എണ്ണം 97.08 ലക്ഷമായി ഉയര്‍ന്നു. ഇത് കമ്പനിയുടെ 2.05 ശതമാനം ഓഹരി വിഹിതമാണ്. ജൂലൈ അവസാനത്തിലെ റിപ്പോര്‍ട്ട് പ്രകാരം 1,356.38 കോടിയാണ് ഇതിന്റെ വിപണി മൂല്യം.

വണ്‍97 കമ്മ്യൂണിക്കേഷന്‍സ്

വണ്‍97 കമ്മ്യൂണിക്കേഷന്‍സ്

പ്രമുഖ ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ മാതൃകമ്പനിയാണ് വണ്‍97 കമ്മ്യൂണിക്കേഷന്‍സ്. ജൂലൈ മാസക്കാലയളവില്‍ അധികമായി 12,596 ഓഹരികളാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയത്. ഇതോടെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുള്ള ആകെ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (BSE: 543396, NSE : PAYTM) ഓഹരികളുടെ എണ്ണം 74.08 ലക്ഷമായി ഉയര്‍ന്നു. ഇത് കമ്പനിയുടെ 1.14 ശതമാനം ഓഹരി വിഹിതമാണ്. ജൂലൈ അവസാനത്തിലെ റിപ്പോര്‍ട്ട് പ്രകാരം 523.65 കോടിയാണ് ഇതിന്റെ വിപണി മൂല്യം.

കാര്‍ട്രേഡ് ടെക്

കാര്‍ട്രേഡ് ടെക്

പുതിയതും ഉപയോഗിച്ച വാഹനങ്ങളുടേയും വില്‍പന, വിതരണം, ധനസഹായം തുടങ്ങിയ എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും നല്‍കുന്ന പ്ലാറ്റ്‌ഫോമാണ് കാര്‍ട്രേഡ് ടെക്. ജൂലൈ മാസക്കാലയളവിനിടെ കൈവശമുള്ളതില്‍ നിന്നും 74,691 ഓഹരികളാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ വിറ്റൊഴിഞ്ഞത്. ഇതോടെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുള്ള ആകെ കാര്‍ട്രേഡ് ടെക് (BSE: 543333, NSE : CARTRADE) ഓഹരികളുടെ എണ്ണം 14.56 ലക്ഷമായി താഴ്ന്നു.

ഇത് കാര്‍ട്രേഡ് ടെക്കിന്റെ 3.12 ശതമാനം ഓഹരി വിഹിതമാണ്. ജൂലൈ അവസാനത്തിലെ റിപ്പോര്‍ട്ട് പ്രകാരം 101.65 കോടിയാണ് ഇതിന്റെ വിപണി മൂല്യം.

ഫിനോ പേയ്‌മെന്റ്‌സ് ബാങ്ക്

ഫിനോ പേയ്‌മെന്റ്‌സ് ബാങ്ക്

ധനകാര്യ മേഖലയില്‍ പ്രത്യേകിച്ചും ഡിജിറ്റല്‍ സേവനങ്ങളിലും പണമിടപാടിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഫിന്‍ടെക് കമ്പനിയാണ് ഫിനോ പേയ്‌മെന്റ്‌സ് ബാങ്ക്. ജൂലൈ മാസക്കാലയളവിനിടെ കൈവശമുള്ളതില്‍ നിന്നും 3.76 ലക്ഷം ഓഹരികളാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ വിറ്റൊഴിഞ്ഞത്. ഇതോടെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുള്ള ആകെ ഫിനോ പേയ്‌മെന്റ്‌സ് ബാങ്ക് (BSE: 543386, NSE : FINOPB) ഓഹരികളുടെ എണ്ണം 57.52 ലക്ഷമായി താഴ്ന്നു.

ഇത് ഫിനോ പേയ്‌മെന്റ്‌സ് ബാങ്കിന്റെ 6.91 ശതമാനം ഓഹരി വിഹിതമാണ്. ജൂലൈ അവസാനത്തിലെ റിപ്പോര്‍ട്ട് പ്രകാരം 155.81 കോടിയാണ് ഇതിന്റെ വിപണി മൂല്യം.

ഡെല്‍ഹിവെറി

ഡെല്‍ഹിവെറി

ലോജിസ്റ്റിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പുതുതലമുറ കമ്പനിയാണ് ഡെല്‍ഹിവെറി ലിമിറ്റഡ്. ജൂലൈ മാസക്കാലയളവിനിടെ കൈവശമുള്ളതില്‍ നിന്നും 14.39 ലക്ഷം ഓഹരികളാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ വിറ്റൊഴിഞ്ഞത്. ഇതോടെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുള്ള ആകെ ഡെല്‍ഹിവെറി (BSE: 543529, NSE : DELHIVERY) ഓഹരികളുടെ എണ്ണം 4.68 കോടിയായി താഴ്ന്നു. ഇത് ഡെല്‍ഹിവെറിയുടെ 6.47 ശതമാനം ഓഹരി വിഹിതമാണ്. ജൂലൈ അവസാനത്തിലെ റിപ്പോര്‍ട്ട് പ്രകാരം 2,976.64 കോടിയാണ് ഇതിന്റെ വിപണി മൂല്യം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

New Age Stocks: That DII Mutual Funds Bought And Sold In July Month Check Details

New Age Stocks: That DII Mutual Funds Bought And Sold In July Month Check Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X