42-ല്‍ നിന്നും 69 രൂപയിലേക്കെത്തി; സൊമാറ്റോ ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022-ലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ പുതുതലമുറ കമ്പനികളുടെ ഓഹരികള്‍ക്ക് ശനിദശയായിരുന്നു. വിപണിയും തകര്‍ച്ച നേരിട്ട ഘട്ടത്തില്‍ ടെക് കമ്പനികളുടെ ഓഹരികളില്‍ 60 ശതമാനം വരെ ഇടിവ് നേരിട്ടു. ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരവുമായി താരതമ്യം ചെയ്താല്‍ ടെക് ഓഹരികള്‍ ചുരുങ്ങിയത് 50 ശതമാനത്തിലധികം താഴേക്കിറങ്ങിയിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ 3 മാസത്തിനിടെ ചില ടെക് ഓഹരികളില്‍ ശക്തമായ മുന്നേറ്റം ദൃശ്യമായി.

 

ടെക് കമ്പനി

വമ്പന്‍ പ്രമീയത്തോടെയുള്ള ലിസ്റ്റിങ്ങും പിന്നാലെ ഓഹരി വില ഇരട്ടിയായി മാറുന്ന അത്ഭുത കുതിപ്പും കാഴ്ചവെച്ച്, രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ഇടനിലക്കാരനും പുതുതലമുറ ടെക് കമ്പനിയുമായ സൊമാറ്റോയുടെ ഓഹരികള്‍ തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് വമ്പന്‍ പ്രതീക്ഷയായിരുന്നു നല്‍കിയത്.

എന്നാല്‍ ഈ വര്‍ഷമാദ്യം ആഗോള തലത്തില്‍ ടെക് കമ്പനികള്‍ക്ക് നേരിട്ട വമ്പന്‍ തിരിച്ചടിയുടെ ഭാഗമായും ലിസ്റ്റിങ്ങിനു ശേഷം പ്രസിദ്ധീകരിച്ച പാദഫലങ്ങളില്‍ കമ്പനിക്ക് ലാഭം എത്തിപ്പിടിക്കാനാകാത്ത സ്ഥിതിവിശേഷം തുടര്‍ച്ചയായി രേഖപ്പെടുത്തിയതോടെയും സൊമാറ്റ ഓഹരി വില കൂപ്പുകുത്തി.

Also Read: പുരോഗതിയില്ല; ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയെ തരംതാഴ്ത്തി; ഓഹരി വിറ്റൊഴിയണോ?Also Read: പുരോഗതിയില്ല; ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയെ തരംതാഴ്ത്തി; ഓഹരി വിറ്റൊഴിയണോ?

സൊമാറ്റോ ഓഹരി

പിന്നീടിങ്ങോട്ട് ഇഷ്യൂ വിലയായ 76 രൂപയിലും താഴെയാണ് സൊമാറ്റോ ഓഹരി തുടരുന്നത്. ജൂലൈയില്‍ സൊമാറ്റോ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ക്കും സ്ഥാപകര്‍ക്കും ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന ഒരു വര്‍ഷത്തെ 'ലോക്ക്-ഇന്‍ പീരിയഡ്' കാലാവധി പൂര്‍ത്തിയായതോടെ ഓഹരിയില്‍ കടുത്ത വില്‍പ്പന സമ്മര്‍ദം ഉയരുകയും വില 40 രൂപ നിലവാരങ്ങളിലേക്ക് പതിച്ചു.

ഇത്തരത്തില്‍ കടുത്ത നിരാശയിലാണ്ടുപോയ നിക്ഷേപകര്‍ക്ക് മുന്നിലേക്കാണ് തീര്‍ത്തും അപ്രതീക്ഷിതമായ സൊമാറ്റോയുടെ ജൂണ്‍ പാദഫലം എത്തുന്നത്. ഈ മികച്ച പാദഫലത്തെ തുടര്‍ന്നും വിപണിയിലെ ഉണര്‍വിന്റേയും പിന്‍ബലത്തില്‍ സൊമാറ്റോ ഓഹരികള്‍ മെല്ലെ 70 രൂപ നിലവാരത്തിലേക്ക് ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്.

സൊമാറ്റോ ഓഹരി- ഇനിയെന്ത് ?

ഇനിയെന്ത് ?

42 രൂപ നിലവാരത്തില്‍ നിന്നും തുടങ്ങിയ ശക്തമായ കുതിപ്പില്‍ സൊമാറ്റോ ഓഹരികള്‍ നിര്‍ണാകമായ പല പ്രതിരോധ കടമ്പകളും അടുത്തിടെ മറികടന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച 69 നിലവാരത്തിലുള്ള റെസിസ്റ്റന്‍സും ഭേദിച്ചു. പ്രധാനപ്പെട്ട ടെക്‌നിക്കല്‍ സൂചകങ്ങളും ഓഹരിയില്‍ ബുള്ളിഷ് സൂചന നല്‍കുന്നു. ഇതിനകം 5, 10, 20, 50, 100- ദിവസ ഡിഎംഎ നിലവാരത്തിന് മുകൡലേക്ക് സൊമാറ്റോ ഓഹരി എത്തിച്ചേര്‍ന്നിട്ടുണ്ട്. അതിനാല്‍ നിലവില്‍ പ്രകടമായ കുതിപ്പ് ഇനിയും തുടരാമെന്നാണ് കൊട്ടക് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.

ലക്ഷ്യവില 90

ലക്ഷ്യവില 90

കഴിഞ്ഞ ദിവസം 68.70 രൂപയിലായിരുന്നു സൊമാറ്റോ (BSE: 543320, NSE : ZOMATO) ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 90 രൂപ നിലവാരത്തിലേക്ക് ഓഹരിയുടെ വില മുന്നേറാമെന്നാണ് കൊട്ടക് സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത ഒരു മാസത്തിനകം 31 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 64 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 169 രൂപയും താഴ്ന്ന വില 40.60 രൂപയുമാണ്.

ജൂണ്‍ പാദഫലം

ജൂണ്‍ പാദഫലം

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ സൊമാറ്റോയുടെ സംയോജിത വരുമാനം 1,414 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 67 ശതമാനം വര്‍ധനയാണ്. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 186 കോടിയിലേക്ക് താഴ്ന്നു. മുന്‍ വര്‍ഷം സമാന പാദത്തില്‍ 365 കോടിയായിരുന്നു നഷ്ടം.

അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ സൊമാറ്റോയുടെ നഷ്ടം പകുതിയായി ചുരുങ്ങിയെന്ന് സാരം. ഇതിനിടെ കമ്പനിയുടെ ഓരോ ഉപവിഭാഗത്തിനും പ്രത്യേകമായി പുതിയ സിഇഒ-മാരെക്കൂടി നിയമിക്കുമെന്ന് സൊമാറ്റോ നേതൃത്വം വ്യക്തമാക്കി.

Also Read: അത്ര ശ്രദ്ധിക്കപ്പെടാതിരുന്ന ഈ 6 ഓഹരികളും ഇനി കുതിക്കും; ഗോള്‍ഡണ്‍ ക്രോസ് തെളിഞ്ഞു; വാങ്ങുന്നോ?Also Read: അത്ര ശ്രദ്ധിക്കപ്പെടാതിരുന്ന ഈ 6 ഓഹരികളും ഇനി കുതിക്കും; ഗോള്‍ഡണ്‍ ക്രോസ് തെളിഞ്ഞു; വാങ്ങുന്നോ?

സൊമാറ്റോ ഓഹരി വിശദാംശം

ഓഹരി വിശദാംശം

സൊമാറ്റോയുടെ ആകെ ഓഹരികളില്‍ 84.59 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ കൈവശമാണുള്ളത്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.62 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 9.98 ശതമാനവും 2.81 ശതമാനം ഓഹരികള്‍ മറ്റുള്ളവരുടെ പക്കലുമാണ്. മ്യൂച്ചല്‍ ഫണ്ടുകളും വിദേശ നിക്ഷേപകരും ഓഹരി പങ്കാളിത്തം കുറയ്ക്കുന്നതായാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട സൊമാറ്റോ ഓഹരിയുടെ ഇഷ്യൂ വില 76 രൂപയായിരുന്നു. കമ്പനിയുടെ നിലവിലെ വിപണിമൂല്യം 58,700 കോടിയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കൊട്ടക് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share stock market trading
English summary

New-age Tech Company Stock Zomato Forwarding Through Bullish Path And Reaches 70 Levels Should Buy More Or Avoid Now? | 42-ല്‍ നിന്നും 69 രൂപയിലേക്കെത്തി; സൊമാറ്റോ ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?

New-age Tech Company Stock Zomato Forwarding Through Bullish Path And Reaches 70 Levels. Should Buy More Or Avoid Now? Read In Malayalam.
Story first published: Tuesday, October 11, 2022, 8:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X