എം ആധാർ ആപ്പിന്റെ പുതിയ പതിപ്പ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഎഡിഐ) ആരംഭിച്ചിരുന്നു. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. എം ആധാർ ആപ്പ് വഴി നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന സേവനങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
3 പ്രൊഫൈലുകൾ
പുതിയ എം ആധാർ ആപ്ലിക്കേഷനിൽ ഒരാൾക്ക് മൂന്ന് ആധാർ പ്രൊഫൈലുകൾ വരെ ചേർക്കാൻ കഴിയും. അതായത് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ പ്രൊഫൈലുകൾ ചേർക്കാൻ കഴിയും. എന്നാൽ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ആധാർ ഉടമയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കും.
ലോക്ക് / അൺലോക്ക്
ഒരാൾക്ക് അവരുടെ പുതിയ ആധാർ അപ്ലിക്കേഷനിൽ നാല് അക്ക പാസ്‌കോഡ് സജ്ജമാക്കാൻ കഴിയും. ഇതുവഴി ആധാർ പ്രൊഫൈൽ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും.
ആധാർ കേന്ദ്രം കണ്ടെത്താം
എം ആധാർ ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് ഉപയോഗിച്ച് സമീപത്തുള്ള എല്ലാ ആധാർ കേന്ദ്രങ്ങളും കണ്ടെത്താം. അല്ലെങ്കിൽ മാപ്പിൽ നിങ്ങൾക്കിഷ്ടമുള്ള സ്ഥലത്തെ ആധാർ കേന്ദ്രങ്ങൾ തിരയാവുന്നതാണ്.
ആധാർ ഡൌൺലോഡ് ചെയ്യാം
ആധാർ കാർഡ് ഹോൾഡർമാർക്ക് അവരുടെ എം ആധാർ അപ്ലിക്കേഷനിൽ നിന്നും എപ്പോൾ വേണമെങ്കിലും അവരുടെ ആധാർ ഡൌൺലോഡ് ചെയ്യാൻ കഴിയും. ഡൌൺലോഡിനായുള്ള ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്കായിരിക്കും അയയ്ക്കുക.
ആധാർ വീണ്ടും അച്ചടിക്കൽ
കാർഡ് ഉടമകൾക്ക് അവരുടെ എം ആധാർ ആപ്ലിക്കേഷനിൽ നിന്ന് ആധാർ വീണ്ടും അച്ചടിക്കാൻ ഓർഡർ ചെയ്യാവുന്നതാണ്. ഇതിന് നിങ്ങൾക്ക് 50 രൂപ ചെലവാകും, വീണ്ടും അച്ചടിച്ച ആധാർ 15 ദിവസത്തിനുള്ളിൽ നൽകിയ ആധാറിലെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ലഭിക്കുകയും ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
