16,000 Or 18,000; നിഫ്റ്റി സൂചിക ആദ്യം എവിടെയെത്തും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

7 ദിവസത്തെ തുടര്‍ നഷ്ടങ്ങള്‍ക്കു ശേഷം വെള്ളിയാഴ്ച വന്‍ മുന്നേറ്റത്തിനാണ് വിപണി സാക്ഷ്യം വഹിച്ചത്. തുടര്‍ച്ചയായ നാലാം തവണയും അടിസ്ഥാന പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന നടപ്പാക്കിയെങ്കിലും സമീപ ഭാവിയില്‍ പണപ്പെരുപ്പം ശമിക്കുമെന്ന വിലയിരുത്തലും വിപരീതഫലം ഉളവാക്കുന്ന പ്രസ്താവനകള്‍ ഒഴിഞ്ഞു നിന്നതിനാലും വിപണിയില്‍ ഓഹരികളിലൊന്നടങ്കം മുന്നേറ്റമുണ്ടാകുകയായിരുന്നു. ഇതോടെ നിര്‍ണായകമായ 17,000 നിലവാരവും നിഫ്റ്റി സൂചിക തിരികെ പിടിച്ചു.

 

നിഫ്റ്റി സൂചിക

വെള്ളിയാഴ്ച കാഴ്ചവെച്ച വമ്പന്‍ മുന്നേറ്റത്തോടെ കഴിഞ്ഞ 7 വ്യാപാര ദിനങ്ങളിലായി നിഫ്റ്റി സൂചികയുടെ ദിവസ ചാര്‍ട്ടില്‍ രൂപപ്പെട്ടിരുന്ന 'ലോവര്‍ ഹൈ ലോവര്‍ ലോ' പാറ്റേണും തകര്‍ത്തു. കൂടാതെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ചെറിയൊരു നെഗറ്റീവ് കാന്‍ഡിലാണ് നിഫ്റ്റി രേഖപ്പെടുത്തിയത്. ഇതില്‍ നീളത്തിലുള്ള ലോവര്‍ ഷാഡോയും കാണാം. ഈ കാന്‍ഡില്‍ പാറ്റേണ്‍ 'ബുള്ളിഷ് ഹാമര്‍' തരത്തിലുള്ളതാണ്.

ഭേദപ്പെട്ട തിരുത്തലിനു ശേഷം രൂപപ്പെടുന്ന ഇത്തരം ബുള്ളിഷ് ഹാമര്‍ കാന്‍ഡില്‍ പാറ്റേണുകള്‍ അടിത്തട്ടിലെത്തിയെന്ന സൂചനയും നല്‍കുന്നവയാണ്. ഈ വ്യാപാര ആഴ്ചയിലെ സാധ്യതയെ കുറിച്ച് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളാണ് ചുവടെ ചേര്‍ക്കുന്നത്.

മോത്തിലാല്‍ ഒസ്വാള്‍

മോത്തിലാല്‍ ഒസ്വാള്‍

പുതിയ ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകള്‍ (ഒക്ടോബര്‍ മാസത്തിലേത്) തുടങ്ങിയതേ ഉള്ളതിനാല്‍ ഓപ്പണ്‍ ഇന്ററസ്റ്റ് (Open Interest) ഡാറ്റാകളും വ്യക്തമാകുന്നതേയുള്ളൂ. നിലവില്‍ 'കാള്‍ ഓപ്ഷനു'കളില്‍ (Call Options) പരമാവധി ഓപ്പണ്‍ ഇന്ററസ്റ്റ് രേഖപ്പെടുത്തിയേക്കുന്നത് 17,000- 17,500 സ്‌ട്രൈക്കുകൡലാണ്. അതേപോലെ പുട്ട് ഓപ്ഷനില്‍ (Put Options) പരമാവധി ഓപ്പണ്‍ ഇന്ററസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് 16,700- 16,000 സ്‌ട്രൈക്കുകൡലാണ്. നിലവിലെ ഓപ്പണ്‍ ഇന്റററസ്റ്റ് ഡാറ്റ പ്രകാരം 16,500- 17,600 ആയിരിക്കാം നിഫ്റ്റിയുടെ ട്രേഡിങ് റേഞ്ച് എന്നും മോത്തിലാല്‍ ഒസ്വാളിന്റെ ചന്ദന്‍ തപരിയ സൂചിപ്പിച്ചു.

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

നിര്‍ണായകമായ സപ്പോര്‍ട്ട് മേഖലയും ദിവസ/ ആഴ്ച കാലയളവിലെ ചാര്‍ട്ടുകളില്‍ മൊത്തത്തില്‍ നോക്കിയാലും 16,747-ല്‍ നിന്നും 'ബോട്ടം റിവേഴ്‌സല്‍' (താഴേക്കുള്ള ദിശ മാറ്റിയെന്ന അര്‍ത്ഥത്തില്‍) സംഭവിച്ചതായി വ്യാഖ്യാനിക്കാം. അതിനാല്‍ വരുന്ന വ്യാപാര ആഴ്ചയിലും തുടര്‍ മുന്നേറ്റത്തിന് സാധ്യത തുറന്നിടുന്നു. നിലവില്‍ തൊട്ടടുത്ത പ്രതിരോധം 17,200/ 17,300 നിലവാരങ്ങളിലാണ്. ഈ മേഖല മറികടന്നാല്‍ വീണ്ടും നിഫ്റ്റി സൂചിക 18,100-ലേക്ക് എത്തിയേക്കാം എന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ നാഗരാജ് ഷെട്ടി സൂചിപ്പിച്ചു.

Also Read: സൗജന്യ ഓഹരികള്‍ വേണോ? ഈ കമ്പനികളെ നോക്കിവെയ്ക്കാംAlso Read: സൗജന്യ ഓഹരികള്‍ വേണോ? ഈ കമ്പനികളെ നോക്കിവെയ്ക്കാം

എച്ച്ഡിഎഫ്‌സി

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

വെളളിയാഴ്ചത്തെ തിരികെ കയറ്റം ഏറെ മുന്നെ സംഭവിക്കേണ്ടതായിരുന്നു. പക്ഷേ ആഗോള ഘടകങ്ങള്‍ ദുര്‍ബലമായതിനാല്‍ നേട്ടം നിലനിര്‍ത്തുക എന്നതും പ്രധാനം. നിഫ്റ്റി സൂചികയുടെ ദിവസ/ ആഴ്ച ചാര്‍ട്ടുകളില്‍ നിന്നും വരുന്ന വ്യാപാരയാഴ്ചയിലും മുന്നേറ്റത്തിനുള്ള സൂചന നല്‍കുന്നു. 17,292/ 17,540 നിലവാരങ്ങളിലേക്ക് നിഫ്റ്റി സൂചിക എത്തിച്ചേര്‍ന്നേക്കാം. എന്നിരുന്നാലും സെപ്റ്റംബര്‍ 30-ന് കാഴ്ചവെച്ച മുന്നേറ്റത്തിനിടയിലും ഇടപാടുകളുടെ എണ്ണം കുറവായിരുന്നു എന്നത് ചെറിയ ആശങ്കയുണര്‍ത്തുന്നു. 16,750/ 16,794 മേഖലയില്‍ നിന്നും സൂചികയ്ക്ക് ശക്തമായ സപ്പോര്‍ട്ട് പ്രതീക്ഷിക്കാമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ ദീപക് ജസാനി സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Nifty Index Coming Week Outlook And Target Price Check Brokerage Reports | നിഫ്റ്റി സൂചികയുടെ അടുത്ത ലക്ഷ്യസ്ഥാനം

Nifty Index Coming Week Outlook And Target Price Check Brokerage Reports. Read In Malayalam...
Story first published: Sunday, October 2, 2022, 19:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X