2022-ലെ നേട്ടം കൈവിട്ട് നിഫ്റ്റിയുടെ ക്ലോസിങ്; വരുന്നയാഴ്ചയില്‍ 17,000 പൊട്ടുമോ! ഇനിയെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണപ്പെരുപ്പ ഭീഷണിയെ മെരുക്കുന്നതിനായി അമേരിക്കന്‍ കേന്ദ്ര ബാങ്ക് പ്രതീക്ഷിച്ചതിലും കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന നിലപാട് പ്രഖ്യാപിച്ചതാണ് ആഗോള വിപണികള്‍ക്ക് തിരിച്ചടിയാകുന്നത്. ആദ്യഘട്ടത്തില്‍ പിടിച്ചു നിന്നെങ്കിലും യുഎസ് ബോണ്ട് ആദായ നിരക്കുകളില്‍ വര്‍ധനയും രൂപ ദുര്‍ബലമായതിനും പിന്നാലെ വിദേശ നിക്ഷേപകര്‍ പിന്‍വലിയാന്‍ ശ്രമിച്ചതോടെ ആഭ്യന്തര വിപണിയിലും പ്രതിസന്ധി തലപൊക്കിത്തുടങ്ങി.

 

എന്‍എസ്ഇ

വെള്ളിയാഴ്ച വമ്പന്‍ തിരിച്ചടി നേരിട്ട എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റിയില്‍ 302 പോയിന്റ് നഷ്ടവും ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്സില്‍ 1,021 പോയിന്റ് ഇടിവോടെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസവമാണ് വിപണി നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഇതോടെ പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും 2022-ല്‍ ഇതുവരെയായി കരസ്ഥമാക്കിയിരുന്ന നേട്ടം കൈവിട്ടു നഷ്ടത്തിലേക്കും വഴിമാറി. ആഴ്ചക്കാലയളവിലും നിഫ്റ്റി സൂചികയില്‍ ഒരു ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തിയാണ് ഈ വ്യാപാരയാഴ്ച സമാപിച്ചത്.

ഡിഎംഎ

വെള്ളിയാഴ്ചത്തെ വീഴ്ചയില്‍ സമീപകാല നിര്‍ണായക സപ്പോര്‍ട്ട് മേഖലയായ 50-ഡിഎംഎയും (17,350) നിഫ്റ്റി തകര്‍ത്തത് പ്രതികൂലമാണ്. ഇതോടെ സൂചികയുടെ ദിവസ ചാര്‍ട്ടില്‍ 'ബെയറിഷ് ഹെഡ് & ഷോള്‍ഡേഴ്‌സ്' പാറ്റേണ്‍ തെളിഞ്ഞു. ഇതും ശുഭസൂചനയല്ല നല്‍കുന്നത്. നിലവില്‍ 17,150 തൊട്ടടുത്ത സപ്പോര്‍ട്ടും ഇതിനു താഴെ 200-ഡിഎംഎ നിലവാരമായ 17,000-ല്‍ വളരെ നിര്‍ണായക പിന്തുണയും പ്രതീക്ഷിക്കാം.

അതേസമയം 20-ഡിഎംഎ ആയ 17,700 ആണ് തൊട്ടുമുകളിലുള്ള പ്രതിരോധ കടമ്പ. അടുത്തയാഴ്ചയിലെ സാധ്യതയെ കുറിച്ച് വിപണി വിദഗ്ധര്‍ പങ്കുവെച്ച അഭിപ്രായമാണ് ചുവടെ ചേര്‍ക്കുന്നത്.

റെലിഗെയര്‍ ബ്രോക്കിങ്

റെലിഗെയര്‍ ബ്രോക്കിങ്

പ്രതികൂല ആഗോള ഘടകങ്ങളോട് കാണിച്ച ഏറെ നാളത്തെ പ്രതിരോധത്തിനു ശേഷം ആഭ്യന്തര വിപണിയിലും വില്‍പന സമ്മര്‍ദം തെളിഞ്ഞു. നിലവില്‍ തൊട്ടടുത്ത സപ്പോര്‍ട്ട് 17,100 നിലവാരമാണ്. പ്രധാന സൂചികകള്‍ക്കൊപ്പം ഭൂരിഭാഗം സെക്ടറുകളും ചലിക്കുന്നതിനാല്‍ ഷോര്‍ട്ട് സെല്‍ പൊസിഷന്‍ കൈവശമുള്ളവര്‍ക്ക് അതു നിലനിര്‍ത്താം. അതേസമയം അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ ഘട്ടംഘട്ടമായുള്ള നിക്ഷേപം പരിഗണിക്കാം.

ചോയിസ് ബ്രോക്കിങ്

ചോയിസ് ബ്രോക്കിങ്

ആഗോള ഘടകങ്ങള്‍ തീര്‍ത്തും പ്രതികൂലമായതാണ് വിപണിക്ക് തിരിച്ചടിയായത്. വെള്ളിയാഴ്ചത്തെ ക്ലോസിങ്ങോടെ നിഫ്റ്റി സൂചികയുടെ ചാര്‍ട്ടില്‍ ദുര്‍ബലതയുടെ ലക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. വരുന്നയാഴ്ച നിഫ്റ്റി നിര്‍ണായകമായ 17,150 നിലവാരം പരീക്ഷിക്കാം. അതേസമയം 17,700 നിലവാരം മറികടക്കാതെ മുന്നേറ്റം സാധ്യമല്ല. അതിനാല്‍ സൂചികയുടെ ഓരോ കയറ്റത്തിലും സെല്‍ ചെയ്യുന്ന സമീപനം സ്വീകരിക്കാം.

എല്‍കെപി സെക്യൂരിറ്റീസ്

എല്‍കെപി സെക്യൂരിറ്റീസ്

നിഫ്റ്റി സൂചികയുടെ ദിവസ ചാര്‍ട്ടില്‍ അനിശ്ചിതാവസ്ഥ പ്രകടമാണ്. വെള്ളിയാഴ്ചത്തെ വമ്പന്‍ വീഴ്ച സൂചികയെ നിര്‍ണായക ഹ്രസ്വകാല സപ്പോര്‍ട്ട് നിലവാരങ്ങളുടെ താഴേക്കും വീഴ്ത്തി. ഇതോടെ ടെക്‌നിക്കല്‍ സൂചകങ്ങളില്‍ ബെയറിഷ് ക്രോസോവര്‍ ദൃശ്യമായിട്ടുണ്ട്. ഇത് സൂചികയ്ക്ക് നെഗറ്റീവ് ഘടകമാണ്. വരുന്നയാഴ്ച നിഫ്റ്റി 17,000 നിലവാരത്തിലേക്ക് താത്കാലികമായി ഇറങ്ങിയേക്കാം. അതേസമയം 17,500 നിലവാരമാണ് തൊട്ടടുത്ത പ്രതിരോധ കടമ്പ.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Nifty Outlook: As Short Term Supports Broken NSE Index May Fall Further Check Brokerage Reports

Nifty Outlook: As Short Term Supports Broken NSE Index May Fall Further Check Brokerage Reports
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X