ബാങ്ക്, ഐടി ഓഹരികള്‍ ശ്രദ്ധാകേന്ദ്രം; ഈയാഴ്ച സംഭവബഹുലം? നിര്‍ണായക ഘടകങ്ങള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതികൂല ആഗോള ഘടകങ്ങളോട് കാണിച്ച ഏറെ നാളത്തെ പ്രതിരോധത്തിനു ശേഷം ആഭ്യന്തര വിപണിയിലും വില്‍പന സമ്മര്‍ദം പ്രകടമായ വ്യാപാരയാഴ്ചയാണ് കടന്നു പോയത്. വെള്ളിയാഴ്ചത്തെ വമ്പന്‍ വീഴ്ച പ്രധാന സൂചികകളെ നിര്‍ണായക ഹ്രസ്വകാല സപ്പോര്‍ട്ട് നിലവാരങ്ങളുടെ താഴേക്കും വീഴ്ത്തി. നിഫ്റ്റി സൂചികയുടെ ദിവസ ചാര്‍ട്ടില്‍ അനിശ്ചിതാവസ്ഥ പ്രകടമാണ്. ടെക്നിക്കല്‍ സൂചകങ്ങളില്‍ 'ബെയറിഷ് ക്രോസോവര്‍' ദൃശ്യമായിട്ടുണ്ട്. ഇത് സൂചികയ്ക്ക് നെഗറ്റീവ് ഘടകമാണ്.

 

ബെയറിഷ്

കഴിഞ്ഞയാഴ്ചയില്‍ സമീപകാല നിര്‍ണായക സപ്പോര്‍ട്ട് മേഖലയായ 50-ഡിഎംഎയും (17,350) നിഫ്റ്റി തകര്‍ത്തത് പ്രതികൂലമാണ്. ഇതോടെ സൂചികയുടെ ദിവസ ചാര്‍ട്ടില്‍ 'ബെയറിഷ് ഹെഡ് & ഷോള്‍ഡേഴ്സ്' പാറ്റേണ്‍ തെളിഞ്ഞു. ഇതും ശുഭസൂചനയല്ല നല്‍കുന്നത്. നിലവില്‍ 17,150 തൊട്ടടുത്ത സപ്പോര്‍ട്ടും ഇതിനു താഴെ 200-ഡിഎംഎ നിലവാരമായ 17,000-ല്‍ വളരെ നിര്‍ണായക പിന്തുണയും പ്രതീക്ഷിക്കാം.

അതേസമയം 20-ഡിഎംഎ നിലവാരമായ 17,700 ആണ് തൊട്ടുമുകളിലുള്ള പ്രതിരോധ കടമ്പ. അതേസമയം ഈ വ്യാപാരയാഴ്ചയില്‍ ആഭ്യന്ത വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ആര്‍ബിഐ യോഗം

ആര്‍ബിഐ യോഗം

ഭാരതീയ റിസര്‍വ് ബാങ്കിന്റെ അടുത്ത ധനനയ യോഗം സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ ചേരുന്നതായിരിക്കും. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ നാലാം തവണയും അടിസ്ഥാന പലിശ നിരക്കുകളില്‍ വര്‍ധന നടപ്പാക്കുമെന്നാണ് അനുമാനം. 30-നാണ് എംപിസി യോഗത്തിന്റെ തീരുമാനം പ്രഖ്യാപിക്കുന്നത്. ഇതില്‍ 50 അടിസ്ഥാന പോയിന്റ് (ബിപിഎസ്) ഉയര്‍ത്തിയേക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.

ഡോളറിനെതിരായ വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണവും ഉയര്‍ന്ന തോതില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ പ്രേരണയേകുമെന്ന് വിലയിരുത്തലുണ്ട്. കഴിഞ്ഞ 3 തവണകളായി 140 ബിപിഎസ് ഉയര്‍ത്തിയതോടെ വായ്പയുടെ നിരക്കുകളെ നേരിട്ട സ്വാധീനിക്കുന്ന റിപ്പോ റേറ്റ് 5.40 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്.

ക്രൂഡ് ഓയില്‍-

ഡോളര്‍ ഇന്‍ഡക്‌സ്- വിദേശ നിക്ഷേപകരുടെ ഒഴുക്കിനെ ബാധിക്കുന്ന ഘടകമായതിനാല്‍ അമേരിക്കന്‍ കറന്‍സിയായ ഡോളറിന്റെ വിനിമയമൂല്യ നിരക്കിന്റെ സൂചികയുടെ നീക്കം ആഭ്യന്തര ഓഹരി വിപണിക്ക് നിര്‍ണായകമാണ്. ഡോളര്‍ സൂചിക 113/ 114 നിലവാരം മറികടക്കുന്നത് വിപണിക്ക് ഗുണകരമല്ല.

ക്രൂഡ് ഓയില്‍- സാമ്പത്തിക മാന്ദ്യ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുന്നത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസമേകുന്ന ഘടകമാണ്. വെള്ളിയാഴ്ച ബാരലിന് 85.51 യുഎസ് ഡോളര്‍ നിരക്കിലേക്ക് ക്രൂഡ് ഓയില്‍ വില താഴ്ന്നിരുന്നു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.

ബോണ്ട് യീല്‍ഡ്-

ബോണ്ട് യീല്‍ഡ്- കടപ്പത്ര ആദായ നിരക്കുകള്‍ ആഗോള വ്യാപകമായി ഉയരുകയാണ്. ഇത് ഓഹരി വിപണിക്ക് സമ്മര്‍ദമേകുന്ന ഘടകമാണ്. 2 വര്‍ഷത്തെ യുഎസ് ബോണ്ടിന്റെ ആദായ നിരക്ക് 8.8 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2007 ഒക്ടോബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യയുടെ 10 വര്‍ഷ കടപ്പത്ര ആദായ നിരക്ക് 7.36 ശതമാനത്തിലേക്കും ഉയര്‍ന്നു.

വിദേശ നിക്ഷേപകരുടെ നിലപാട്- കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ 3 ദിവസവും വിദേശ നിക്ഷേപകര്‍ വില്‍പനക്കാരുടെ റോളിലേക്ക് ചുവടു മാറ്റിയിരുന്നു. ആഴ്ചക്കാലയളവില്‍ 4,362 കോടിയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു. അതേസമയം ജെപി മോര്‍ഗന്റെ സൂചികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ കൂടുതല്‍ വിദേശ നിക്ഷേപം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.

യുഎസ് ജിഡിപി

യുഎസ് ജിഡിപി

ഉയര്‍ന്ന നിലയില്‍ തുടരുന്ന പണപ്പെരുപ്പവും ഫെഡറല്‍ റിസര്‍വിന്റെ കര്‍ക്കശമായ പലിശ നിരക്ക് വര്‍ധനയും കാരണം സാമ്പത്തിക മാന്ദ്യ ഭീഷണി നേരിടുന്ന അമേരിക്കയുടെ ജിഡിപി നിരക്കുകള്‍ ഈയാഴ്ച പുറത്തുവരും. രണ്ടാം സാമ്പത്തിക പാദത്തിലെ അന്തിമ ജിഡിപി വളര്‍ച്ചാ നിരക്കുകള്‍ സെപ്റ്റംബര്‍ 29-നാണ് പ്രസിദ്ധീകരിക്കുന്നത്. ഹ്രസ്വകാല വായ്പാ വിതരണത്തിന്റെ തോത് നോക്കിയാല്‍ ജിഡിപി വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 0.6 ശതമാനം ഇടിവ് രേഖപ്പെടുത്തയിട്ടുണ്ട്.

മറ്റ് ആഗോള ഘടകങ്ങള്‍

മറ്റ് ആഗോള ഘടകങ്ങള്‍

  • യുഎസ് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഇന്‍ഡക്‌സ്. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ സമ്പദ്ഘടനയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്ന സൂചകമാണിത്. സെപ്റ്റംബര്‍ 27-ന് നിരക്ക് പ്രസിദ്ധീകരിക്കും.
  • യുഎസ് ഭവന വില്‍പനയുടെ കണക്കുകള്‍- ഫെഡറല്‍ റിസര്‍വിന്റെ ചടുലമായ പലിശ നിരക്കിന്റെ അന്തരഫലം വിലയിരുത്താന്‍ സഹായിക്കുന്ന ഈ രേഖ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.
  • ജെറോം പവല്‍- സെപ്റ്റംബര്‍ 27-ന് പാരീസില്‍ നടക്കുന്ന ഡിജിറ്റല്‍ ബാങ്കിംഗ് ചര്‍ച്ചയില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പ്രസംഗിക്കുന്നു.
അമേരിക്ക

ആഗോള ഘടകങ്ങള്‍

  • ചൈനയുടെ വ്യാവസായിക സ്ഥാപനങ്ങളുടെ ഓഗസ്റ്റ് മാസത്തിലെ ലാഭകണക്കുകള്‍ സെപ്റ്റംബര്‍ 27-ന് പ്രസിദ്ധീകരിക്കും.
  • അമേരിക്കയുടെ ആഴ്ച കാലയളവിലെ പുതിയ തൊഴിലില്ലായ്മ നിരക്കുകള്‍ സെപ്റ്റംബര്‍ 29-ന് പുറത്തുവരും. പലിശ നിരക്ക് വന്‍ തോതില്‍ ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ വിപണിയുടെ ആരോഗ്യസ്ഥിതി വെളിവാക്കുന്ന റിപ്പോര്‍ട്ട് ആയിരിക്കുമിത്.
  • ഓഗസ്റ്റ് മാസത്തിലെ ജപ്പാന്റെ വ്യാവസായിക ഉത്പാദന നിരക്കും തൊഴിലില്ലായ്മ തോതും സെപ്റ്റംബര്‍ 30-ന് പ്രസിദ്ധീകരിക്കും.
  • യുഎസ് കോര്‍ പിസിഇ പ്രൈസ് ഇന്‍ഡക്‌സ്- അമേരിക്കന്‍ കേന്ദ്ര ബാങ്ക് പണപ്പെരുപ്പത്തിന്റെ പ്രതിഫലനം കണക്കാന്‍ ഏറെ ആശ്രയിക്കുന്ന സ്വകാര്യ ഉപഭോഗ ചെലവിടലിന്റെ വില സൂചിക (PCE Price Index) സെപ്റ്റംബര്‍ 30-ന് പ്രസിദ്ധീകരിക്കും. ജൂലൈ മാസത്തില്‍ 9 മാസത്തിനിടയിലെ താഴ്ന്ന നിലവാരമായ 4.6 ശതമാനം നിരക്കിലാണ് സൂചികയില്‍ രേഖപ്പെടുത്തിയത്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Nifty Outlook: Top Factors Affecting Indian Stock Market New Trading Week RBI MPC Meeting US Q2 GDP

Nifty Outlook: Top Factors Affecting Indian Stock Market New Trading Week RBI MPC Meeting US Q2 GDP
Story first published: Sunday, September 25, 2022, 15:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X