പ്രവാസികൾക്ക് സന്തോഷ വാർത്ത. വിദേശത്ത് നിന്ന് തിരികെയെത്തുന്ന പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ പ്രത്യേക പുനരധിവാസ പദ്ധതി. നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്ട് ഫോർ റിട്ടേൺ എമിഗ്രൻസ് എന്ന പദ്ധതിയാണ് ഗൾഫിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നത്.
ആർക്കൊക്കെ ലഭിക്കും?
രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് സ്ഥിരമായി മടങ്ങുന്നവർക്കും ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കും. കോഴി വളർത്തൽ, മത്സ്യകൃഷി, ക്ഷീരോത്പാദനം, ഭക്ഷ്യസംസ്കരണം, ഫാം ടൂറിസം, ആടു വളർത്തൽ, പച്ചക്കറി കൃഷി, പുഷ്പക്കൃഷി, തേനീച്ച വളർത്തൽ, റിപ്പയർ ഷോപ്പ്, റസ്റ്റോറന്റുകൾ, ഹോം സ്റ്റേ, ടാക്സി, പൊടിമില്ലുകൾ, ബേക്കറി ഉത്പന്നങ്ങൾ, ഫർണിച്ചർ, സലൂണുകൾ, പേപ്പർ കപ്പ്, പേപ്പർ റിസൈക്ലിംഗ്, തുടങ്ങിയ ബിസിനസുകൾക്ക് വായ്പ ലഭിക്കും.
പലിശയിളവും സബ്സിഡിയും
പരമാവധി 30 ലക്ഷം രൂപ വരെ ചെലവ് വരുന്ന ബിസിനസികൾക്ക് വായ്പ ലഭിക്കും. വായ്പയുടെ 15%, അതായത് പരമാവധി 3 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 4 വർഷത്തേയ്ക്ക് 3% പലിശയിളവും ലഭ്യമാണ്.
വായ്പ എവിടെ നിന്ന് ലഭിക്കും?
നോർക്ക റൂട്ട്സ്സുമായി ചേർന്ന് താഴെ പറയുന്ന ബാങ്കുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മടങ്ങിയെത്തിയ പ്രവാസികൾക്ക് വായ്പ ലഭിക്കും.
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- ഫെഡറൽ ബാങ്ക്
- സൗത്ത് ഇന്ത്യൻ ബാങ്ക്
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
- ബാങ്ക് ഓഫ് ബറോഡ
- സിൻഡിക്കേറ്റ് ബാങ്ക്
- ഇന്ത്യൻ ഓവർസീസ് ബാങ്ക്
- ബാങ്ക് ഓഫ് ഇന്ത്യ
- യൂക്കോ ബാങ്ക്
- കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
- പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ
ആവശ്യമായ രേഖകൾ
- 2 വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്
- റേഷൻ കാർഡ്
- ആധാർ
- പാൻ
- 3 പാസ്പോർട്ട് സൈസ് ഫോട്ടോ
- ആരംഭിക്കുന്ന ബിസിനസിനെക്കുറിച്ചുള്ള വിവരണം
രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?
- https://www.norkaroots.org/ndprem എന്ന വെബ്സൈറ്റ് വഴി സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ രജിസ്റ്റർ ചെയ്യാം.
- കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ:1800 425 3939/ 0471- 2770500
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
