ഉയരുന്ന ഊര്‍ജ ആവശ്യകത; 'പവര്‍' തെളിയുന്ന 5 ഓഹരികള്‍; പട്ടികയില്‍ ടാറ്റ കമ്പനിയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഊര്‍ജ ഉപഭോഗം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതിനാലും സമസ്ത മേഖലകളും ശക്തമായ തിരിച്ചു വരവിന്റെ പാതയില്‍ ആയതിനാലും ഊര്‍ജ ഓഹരികള്‍ക്ക് രാശി തെളിഞ്ഞു. നിലവില്‍ പ്രകടമാക്കുന്ന സാമ്പത്തിക ഉണര്‍വ് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഊര്‍ജ ആവശ്യകതയിലെ വളര്‍ച്ച ഇരട്ടിയാക്കുമെന്നാണ് അനുമാനം. ഇതിനോടൊപ്പം രാജ്യത്തെ ഊര്‍ജോത്പാദന ശേഷിയിലും വര്‍ധനയുണ്ട്.

അതേസമയം ടെക്‌നിക്കല്‍ സൂചകങ്ങളില്‍ ബുള്ളിഷ് ട്രെന്‍ഡ് പ്രകടിപ്പിക്കുന്നതും ഹ്രസ്വകാലയളവിലേക്ക് വ്യാപാരത്തിന് പരിഗണിക്കാവുന്നതുമായ 5 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

അദാനി ട്രാന്‍സ്മിഷന്‍

അദാനി ട്രാന്‍സ്മിഷന്‍

ഊര്‍ജോത്പാദനം, പ്രസരണം, വിതരണം തുടങ്ങിയ മേഖലകളില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്. വൈദ്യുതി ഉത്പാദന പദ്ധതികളുടെ വിഭാവനം, നിര്‍മാണം, പ്രാവര്‍ത്തികമാക്കല്‍, നടത്തിപ്പ് തുടങ്ങിയ എല്ലാ മേഖലകളിലും കമ്പനി സേവനമെത്തിക്കുന്നു. കഴിഞ്ഞയാഴ്ച 3,931 രൂപയിലായിരുന്നു അദാനി ട്രാന്‍സ്മിഷന്‍ (BSE: 539254, NSE : ADANITRANS) ഓഹരിയുടെ ക്ലോസിങ്.

  • ലക്ഷ്യവില : 4,500
  • പ്രതീക്ഷിത നേട്ടം : 15 %

Also Read: പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുന്ന 5 ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് ഓഹരിയുംAlso Read: പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുന്ന 5 ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് ഓഹരിയും

എന്‍ടിപിസി

എന്‍ടിപിസി

ഇന്ത്യയുടെ ഊര്‍ജോത്പാദന രംഗത്ത് സമസ്ത മേഖലയിലും നിര്‍ണായക സ്വാധീനമുള്ള വന്‍കിട പൊതുമേഖലാ സ്ഥാപനമാണ് എന്‍ടിപിസി ലിമിറ്റഡ്. രാജ്യത്തിന്റെ ഊര്‍ജ ആവശ്യത്തിലേക്ക് 25 ശതമാനവും സംഭാവന ചെയ്യുന്നു. നിലവില്‍ 62,086 മെഗാവാട്ടാണ് ഉല്‍പാദന ശേഷി. കഴിഞ്ഞ ദിവസം 167 രൂപയിലായിരുന്നു എന്‍ടിപിസി (BSE: 532555, NSE : NTPC) ഓഹരിയുടെ ക്ലോസിങ്.

  • ലക്ഷ്യവില : 190
  • പ്രതീക്ഷിത നേട്ടം : 14 %
ടാറ്റ പവര്‍

ടാറ്റ പവര്‍

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വൈദ്യുതോത്പാദന കമ്പനിയാണ് ടാറ്റ പവര്‍. താപം, ജലം, സൗരോര്‍ജം, കാറ്റ്, ഇന്ധനം എന്നിങ്ങനെയുള്ള വിവിധ മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 13,061 മെഗാ വാട്ട് ഉത്പാദന ശേഷിയുണ്ട്. ഇതില്‍ മൂന്നിലൊന്നും മലനീകരണം സൃഷ്ടിക്കാത്ത മാര്‍ഗങ്ങളിലൂടെ ഉത്പാദിപ്പിക്കുന്നത വൈദ്യുതിയാണ്.

പ്രസരണം, വിതരണം ഉള്‍പ്പെടെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലും ബിസിനസ് സംരംഭങ്ങളും 1.2 കോടി ഉപഭോക്താക്കളുമുണ്ട്. കഴിഞ്ഞയാഴ്ച 242 രൂപയിലായിരുന്നു ടാറ്റ പവര്‍ (BSE: 500400, NSE : TATAPOWER) ഓഹരിയുടെ ക്ലോസിങ്.

  • ലക്ഷ്യവില : 270
  • പ്രതീക്ഷിത നേട്ടം : 12 %
കോള്‍ ഇന്ത്യ

കോള്‍ ഇന്ത്യ

മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. 2020-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തിന് ആവശ്യമായ കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്നത് കമ്പനിയാണ്. രാജ്യത്ത് കല്‍ക്കരി വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരെയൊരു കമ്പനിയാണ് കോള്‍ ഇന്ത്യ. വന്‍കിട താപവൈദ്യുത നിലയങ്ങള്‍, സ്റ്റീല്‍, സിമന്റ് നിര്‍മാണ കമ്പനികളാണ് പ്രധാന ഉപഭോക്താക്കള്‍. കോള്‍ ഇന്ത്യയുടെ (BSE: 533278, NSE : COALINDIA) സാമ്പത്തികാടിത്തറ ശക്തവും ഭദ്രവുമാണ്. കഴിഞ്ഞയാഴ്ച 238 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

  • ലക്ഷ്യവില : 275
  • പ്രതീക്ഷിത നേട്ടം : 16 %

Also Read: വിപണിയില്‍ മുന്നേറ്റം; ഇപ്പോള്‍ പെന്നി ഓഹരികള്‍ വാങ്ങാന്‍ അനുയോജ്യ സമയമാണോ?Also Read: വിപണിയില്‍ മുന്നേറ്റം; ഇപ്പോള്‍ പെന്നി ഓഹരികള്‍ വാങ്ങാന്‍ അനുയോജ്യ സമയമാണോ?

അദാനി പവര്‍

അദാനി പവര്‍

രാജ്യത്തെ വന്‍കിട സംരംഭകരും വൈവിധ്യവത്കരിക്കപ്പെട്ട അദാനി ഗ്രൂപ്പിന്റെ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അദാനി പവര്‍. സ്വകാര്യ മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ താപ വൈദ്യുതി ഉത്പാദകരാണ്. ഹ്രസ്വകാല/ ദീര്‍ഘകാല കരാറുകളിലൂടെ കമ്പനിയും ഉപകമ്പനികളും ചേര്‍ന്നു ഉത്പാദിപ്പിക്കുന്ന വൈദ്യുതി വില്‍ക്കുകയും ചെയ്യുന്നു.

നിലവില്‍ 6 വൈദ്യുത നിലയങ്ങളില്‍ നിന്നും 12,140 മെഗാവാട്ടാണ് അദാനി പവറിന്റെ ഉത്പാദന ശേഷി. 7,000 മെഗാവാട്ടിന്റെ പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കഴിഞ്ഞ ദിവസം 397 രൂപയിലായിരുന്നു അദാനി പവര്‍ (BSE: 533096, NSE : ADANIPOWER) ഓഹരിയുടെ ക്ലോസിങ്.

  • ലക്ഷ്യവില : 432
  • പ്രതീക്ഷിത നേട്ടം : 10 %
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Power Stocks: As Rising Energy Demands Consider 5 Shares Include Adani Power And Tata Power

Power Stocks: As Rising Energy Demands Consider 5 Shares Include Adani Power And Tata Power
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X