എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മുന്നറിയിപ്പ്; ഈ മെസേജ് ലഭിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രം​ഗത്ത്. വ്യാജ ആദായനികുതി റീഫണ്ട് സന്ദേശങ്ങൾക്കെതിരെയാണ് ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം സന്ദേശം ലഭിച്ചാൽ ബാങ്ക് അക്കൗണ്ടിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കാമെന്ന സൂചനകളാണ് ബാങ്ക് നൽകിയിരിക്കുന്നത്.

വ്യാജ സന്ദേശം

വ്യാജ സന്ദേശം

നിങ്ങളുടെ ആദായ നികുതി റീഫണ്ടിനായി ഔദ്യോഗിക അഭ്യർത്ഥന നടത്താൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിൽ നിന്ന് എന്ന പേരിൽ ലഭിക്കുന്ന സന്ദേശങ്ങൾ തട്ടിപ്പാണെന്നും ഇത്തരം സന്ദേശങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യുകയോ അവ​ഗണിക്കുകയോ ചെയ്യണമെന്നാണ് എസ്ബിഐ ഉപഭോക്താക്കൾക്ക് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

467 കോടി രൂപയുടെ കുടിശിക, എസ്ബിഐ ഈ 11 അക്കൗണ്ടുകൾ ഇ-ലേലം ചെയ്യും467 കോടി രൂപയുടെ കുടിശിക, എസ്ബിഐ ഈ 11 അക്കൗണ്ടുകൾ ഇ-ലേലം ചെയ്യും

മുൻകരുതലുകൾ

മുൻകരുതലുകൾ

തട്ടിപ്പുകാരെ ഒഴിവാക്കാൻ ബാങ്ക് നിർദ്ദേശിച്ച ചില മുൻകരുതലുകൾ താഴെ പറയുന്നവയാണ്.

  • നിങ്ങളുടെ ബ്രൗസറിന്റെ അഡ്രസ് ബാറിൽ URL ടൈപ്പു ചെയ്തുമാത്രം നിങ്ങളുടെ ബാങ്ക് വെബ്സൈറ്റ് ആക്സസ് ചെയ്യുക.
  • ഓൺലൈൻ ബാങ്കിംഗ് വാഗ്ദാനം ചെയ്യുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ സൂക്ഷിച്ച് മാത്രം ആപ്പ് സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുക. ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് എല്ലായ്പ്പോഴും ആപ്പിന്റെ ആധികാരികത പരിശോധിക്കുക.
  • ഇ-മെയിൽ സന്ദേശത്തിലെ ലിങ്കുകളിൽ ക്ലിക്കു ചെയ്യരുത്.

എസ്ബിഐ ഉപഭോക്താവാണോ? നിങ്ങൾക്കും ഗ്രീന്‍ റിവാര്‍ഡ് പോയിന്റ് നേടാംഎസ്ബിഐ ഉപഭോക്താവാണോ? നിങ്ങൾക്കും ഗ്രീന്‍ റിവാര്‍ഡ് പോയിന്റ് നേടാം

സ്വകാര്യ വിവരങ്ങൾ

സ്വകാര്യ വിവരങ്ങൾ

എസ്‌ബി‌ഐയിൽ നിന്ന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ, പാസ്‌വേഡ് അല്ലെങ്കിൽ ഒറ്റത്തവണ പാസ്‌വേഡ് തുടങ്ങിയ ലഭിക്കുന്നതിന് ഇമെയിൽ അല്ലെങ്കിൽ എസ്എംഎസ് അയയ്ക്കുകയോ ഉപഭോക്താക്കളെ ഫോണിലൂടെ വിളിക്കുകയോ ഇല്ല. അത്തരത്തിലുള്ള ഏതെങ്കിലും ഇ-മെയിൽ / എസ്എംഎസ് അല്ലെങ്കിൽ ഫോൺ കോൾ വന്നാൽ സൂക്ഷിക്കുക, അത് നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് വഴി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനുള്ള ശ്രമമാണ്.

ഇനി കാർഡ് സ്വൈപ് ചെയ്യേണ്ട, മെഷീനിൽ തൊട്ടാൽ മാത്രം മതി, എന്താണ് എസ്‌ബി‌ഐ കാർഡ് പേ?ഇനി കാർഡ് സ്വൈപ് ചെയ്യേണ്ട, മെഷീനിൽ തൊട്ടാൽ മാത്രം മതി, എന്താണ് എസ്‌ബി‌ഐ കാർഡ് പേ?

വിവരം കൈമാറിയാൽ ഉടൻ ചെയ്യേണ്ടതെന്ത്?

വിവരം കൈമാറിയാൽ ഉടൻ ചെയ്യേണ്ടതെന്ത്?

സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്ന ഇമെയിൽ, എസ്എംഎസ് അല്ലെങ്കിൽ ഫോൺ കോളിനോട് ഒരിക്കലും പ്രതികരിക്കരുത്. ഇത്തരം ഇ-മെയിൽ / എസ്എംഎസ് അല്ലെങ്കിൽ ഫോൺ കോൾ ലഭിക്കുകയാണെങ്കിൽ sbi.co.in ൽ റിപ്പോർട്ട് ഡോട്ട് ഫിഷിംഗിൽ ഉടൻ റിപ്പോർട്ട് ചെയ്യുക. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അബദ്ധവശാൽ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ യൂസർ ആക്സസ് ഉടനടി ലോക്കുചെയ്യുക.

സൂക്ഷിക്കുക ഇക്കാര്യങ്ങൾ

സൂക്ഷിക്കുക ഇക്കാര്യങ്ങൾ

  • കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് പാസ്‌വേഡ് മാറ്റുക.
  • പോസ്റ്റ് ലോഗിൻ പേജിലെ അവസാന ലോഗിൻ തീയതിയും സമയവും എല്ലായ്പ്പോഴും പരിശോധിക്കുക.
  • സൈബർ കഫേകളിൽ നിന്നോ ഷെയർ ചെയ്യുന്ന പിസികളിൽ നിന്നോ ഇന്റർനെറ്റ് ബാങ്കിംഗ് അക്കൗണ്ടുകൾ ആക്സസ് ചെയ്യുന്നത് ഒഴിവാക്കുക.
  • നിങ്ങൾ ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ യൂസർ നെയിമും ലോഗിൻ പാസ്‌വേഡും വീണ്ടും നൽകാൻ നിങ്ങളോട് ആവശ്യപ്പെടില്ല. കൂടാതെ, ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെടില്ല.

malayalam.goodreturns.in

English summary

എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മുന്നറിയിപ്പ്; ഈ മെസേജ് ലഭിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കുക

State Bank of India (SBI), India's largest public sector bank, has issued a warning to its customers. The bank has warned its customers against fake income tax refund messages. Read in malayalam.
Story first published: Saturday, November 2, 2019, 16:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X