എസ്ബിഐ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: പലിശ നിരക്ക്, കാലാവധി, കൂടുതൽ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്‌സി‌എസ്എസ്) സർക്കാരിന് കീഴിലുള്ള ഒമ്പത് ചെറുകിട സമ്പാദ്യ പദ്ധതികളിലൊന്നാണ്. മുതിർന്ന പൗരന്മാർക്കായി പ്രത്യേകമായുള്ള നിക്ഷേപ പദ്ധതിയാണിത്. മുതിർന്ന പൌരന്മാരുടെ സമ്പാദ്യത്തിന് ഉയർന്ന സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. എസ്‌സി‌എസ്‌എസ് സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ നിക്ഷേപകർ അവരുടെ നിക്ഷേപത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല. ഈ പദ്ധതിയുടെ പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ തീരുമാനിക്കും.

യോഗ്യത

യോഗ്യത

  • ഒരു വ്യക്തിക്ക് ഒറ്റയ്ക്കോ പങ്കാളിയുമായി സംയുക്തമായോ അക്കൗണ്ട് തുറക്കാം.
  • എൻ‌ആർ‌ഐ, ഹിന്ദു അവിഭക്ത കുടുംബം എന്നിവയിൽപെടുന്നവർക്ക് ഈ നിയമങ്ങൾ‌ക്ക് കീഴിൽ ഒരു അക്കൌണ്ട് തുറക്കാൻ അർഹതയില്ല.
  • 60 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് മാത്രമേ അക്കൌണ്ട് തുറക്കാനാകൂ.
  • പ്രതിരോധ സേവനങ്ങളിലെ വിരമിച്ച ഉദ്യോഗസ്ഥർക്ക് അമ്പത് വയസ്സ് കഴിഞ്ഞാൽ പദ്ധതിയിൽ നിക്ഷേപം നടത്താം.
കാലാവധി

കാലാവധി

ഈ പദ്ധതിയുടെ കാലാവധി 5 വർഷമാണ്. കാലാവധി പൂർത്തിയായതിന് ശേഷം, കാലാവധി പൂർത്തിയായ ഒരു വർഷത്തിനുള്ളിൽ നിർദ്ദിഷ്ട ഫോർമാറ്റിൽ ഒരു അപേക്ഷ നൽകി അക്കൗണ്ട് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ കഴിയും. മിനിമം 1,000 രൂപ നിക്ഷേപിച്ച് അല്ലെങ്കിൽ 15 ലക്ഷം രൂപയിൽ താഴെയുള്ള തുക ഉപയോഗിച്ച് അക്കൗണ്ട് തുറക്കാം. ത്രൈമാസങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരമായിരിക്കും നിക്ഷേപത്തിന് പലിശ ലഭിക്കുക. ഓരോ പാദത്തിലും നൽകേണ്ട പലിശ അക്കൗണ്ട് ഉടമ ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ, അത്തരം പലിശയ്ക്ക് അധിക പലിശ ലഭിക്കില്ല.

ജോയിന്റ് അക്കൌണ്ട്

ജോയിന്റ് അക്കൌണ്ട്

ഒരു ജോയിന്റ് അക്കൌണ്ടിലെ നിക്ഷേപത്തിന്റെ മുഴുവൻ തുകയും ആദ്യത്തെ അക്കൌണ്ട് ഉടമയ്ക്ക് മാത്രമായിരിക്കും ലഭിക്കുക. പങ്കാളിയുമായി മാത്രമേ സംയുക്തമായി അക്കൗണ്ട് തുറക്കാൻ കഴിയൂ. പങ്കാളികളിൽ ഓരോരുത്തർക്കും സിംഗിൾ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടുകളും തുറക്കാൻ കഴിയും. നിക്ഷേപകന് ഒരു വ്യക്തിയെ അല്ലെങ്കിൽ ഒന്നിലധികം വ്യക്തികളെ നോമിനികളാക്കാം. നിക്ഷേപകൻ നടത്തിയ നാമനിർദ്ദേശം റദ്ദാക്കുകയോ പിന്നീട് മാറ്റുകയോ ചെയ്യാം. ഒരു അക്കൗണ്ടിൽ നിന്ന് ഒന്നിലധികം പിൻവലിക്കലുകൾ അനുവദിക്കില്ല.

പലിശ നിരക്ക്

പലിശ നിരക്ക്

റിസർവ് ബാങ്ക് റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറ് കുറച്ചിതിന് പിന്നാലെ 2020-2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ കുറച്ചു. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം പലിശ നിരക്ക് മുമ്പത്തെ 8.6 ശതമാനത്തിൽ നിന്ന് 7.4 ശതമാനമായി കുറച്ചു.

English summary

SBI Senior Citizen Savings Scheme: Key things to know| എസ്ബിഐ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: പലിശ നിരക്ക്, കാലാവധി, കൂടുതൽ അറിയാം

Senior Citizens Savings Scheme (SCSS) is one of nine small savings schemes operated by the government. This is a special investment scheme for senior citizens. Read in malayalam.
Story first published: Sunday, April 5, 2020, 14:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X