ഈ ടാറ്റ ഗ്രൂപ്പ് സ്‌മോള്‍ കാപ് ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍ പറക്കുന്നു; കാരണമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമീപകാല താഴ്ചയില്‍ നിന്നും ഓഹരി വിപണി അതിവേഗത്തിലാണ് തിരികെ കയറിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി കുതിപ്പിനുള്ള പിന്‍ബലം ലഭിക്കാത്തതിനാല്‍ ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറി. ഇതോടെ ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമായി.

ഇതിനിടെയിലാണ് ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ സ്‌മോള്‍ കാപ് ഓഹരി ഇന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നത്. സമീപകാലത്ത് മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ചിട്ടുള്ള ഈ ടാറ്റ ഓഹരിയുടെ വിശദാംശങ്ങളും ഇന്നത്തെ കുതിപ്പിനുള്ള കാരണവുമാണ് ചുവടെ ചേര്‍ക്കുന്നത്.

നെല്‍കോ

നെല്‍കോ

ടെലികോം രംഗത്ത് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് നെല്‍കോ ലിമിറ്റഡ്. സുരക്ഷാ സംവിധാനം സജ്ജീകരിക്കാനും നിരീക്ഷണത്തിനുമുള്ള ഐടി അധിഷ്ടിത ശൃംഖല രൂപീകരിക്കാനുളള സാമഗ്രികളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രധാനമായും പ്രതിരോധം, റെയില്‍വേ, സ്റ്റീല്‍, സിമന്റ്, ഓട്ടോമൊബീല്‍, ഓയില്‍ & ഗ്യാസ്, പേപ്പര്‍, സെറാമിക്സ് തുടങ്ങിയ മേഖലയ്ക്കു വേണ്ട വിവിധ ഉത്പന്നങ്ങളും നിര്‍മിക്കുന്നു.

കമ്പനിക്ക് ഇന്റര്‍നെറ്റ് സേവനത്തിനുള്ള വിസാറ്റ് (VSAT) ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയില്‍ സഞ്ചരിക്കുന്ന വിമാനത്തിനുള്ളില്‍ ടെലികോം സേവനങ്ങള്‍ നല്‍കാനുള്ള ലൈസന്‍സും ഈ ടാറ്റ ഗ്രൂപ്പ് കമ്പനി നേടിയിട്ടുണ്ട്.

പിഇ അനുപാതം

നെല്‍കോയുടെ നിലവിലെ വിപണി മൂല്യം 1,954 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 39.02 രൂപ നിരക്കിലും പിഇ അനുപാതം 119.13 മടങ്ങിലുമാണുള്ളത്. പിഇ അനുപാതം ഗുണകരമല്ല. അതേസമയം നെല്‍കോയുടെ ഓഹരിയിന്മേലുള്ള ആദായം 19 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 17.9 ശതമാനം നിരക്കിലുമാണ്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരത്തിലാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന നെല്‍കോ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.21 ശതമാനമാണ്.

ടാറ്റ പവറിനാണ്

അതേസമയം നെല്‍കോയുടെ ആകെ ഓഹരികളില്‍ 50.09 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ് (ടാറ്റ പവറിനാണ് കമ്പനിയുടെ 48.64 ശതമാനം ഓഹരികളുടേയും ഉടമസ്ഥാവകാശം). വിദേശ നിക്ഷേപകര്‍ക്ക് 3.34 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 4.11 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 42.47 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. ഒരു വര്‍ഷ കാലയളവില്‍ നെല്‍കോ ഓഹരിയുടെ ഉയര്‍ന്ന വില 972 രൂപയും താഴ്ന്ന വിലനിലവാരം 453 രൂപയുമാണ്.

Also Read: കേരളാ കമ്പനിയില്‍ പൊറിഞ്ചുവിന്റെ 'കണ്ണുടക്കി'; പിന്നാലെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍Also Read: കേരളാ കമ്പനിയില്‍ പൊറിഞ്ചുവിന്റെ 'കണ്ണുടക്കി'; പിന്നാലെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍

കുതിപ്പിനുള്ള കാരണം

കുതിപ്പിനുള്ള കാരണം

ബഹുരാഷ്ട്ര സാറ്റലൈറ്റ്/ ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളായ ഇന്റല്‍സാറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കരാറിലെത്തിയെന്ന പ്രഖ്യാപനമാണ് ടാറ്റ ഗ്രൂപ്പ് ഓഹരിയെ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലേക്ക് ഉയര്‍ത്തിയത്. ഇന്റല്‍സാറ്റുമായി ഒത്തുചേരുന്നതോടെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്കുള്ളില്‍ എല്ലാവിധ ബ്രോഡ്ബാന്‍ഡ് സേവനങ്ങളുമെത്തിക്കാന്‍ നെല്‍കോയ്ക്ക് സാധിക്കും. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കാനേഡിയന്‍ സാറ്റലൈറ്റ് കമ്പനിയുമായും നെല്‍കോ സഹകരണത്തിനുള്ള ധാരണയിലെത്തിയിരുന്നു.

ഓഹരി വില ചരിത്രം

ഓഹരി വില ചരിത്രം

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നെല്‍കോ ഓഹരികളില്‍ 18 ശതമാനത്തിലധികം മുന്നേറ്റമുണ്ടായി. മൂന്ന് മാസത്തിനിടെ 54 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഇതോടെ ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ നെല്‍കോ ഓഹരികളുടെ നഷ്ടം നികത്തി 18 ശതമാനം നേട്ടത്തിലേക്ക് എത്താനും സാധിച്ചു. അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ നെല്‍കോ ഓഹരി വിലയില്‍ 80 ശതമാനത്തിലധികവും മൂന്ന് വര്‍ഷ കാലയളവിനിടെ 287 ശതമാനം നേട്ടവും ഈ സ്‌മോള്‍ കാപ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.

അപ്പര്‍ സര്‍ക്യൂട്ട്

അതേസമയം വെള്ളിയാഴ്ച 10 ശതമാനം കുതിച്ചയര്‍ന്ന് 856.55 രൂപയില്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് നെല്‍കോ (BSE: 504112, NSE : NELCO) ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്. സമാനമായി ടെക്‌നിക്കല്‍ ഇന്‍ഡിക്കേറ്ററുകളും മൂവിങ് ആവറേജസ് ക്രോസോവറുകളും ഓഹരിയില്‍ കുതിപ്പിനുള്ള സൂചനയാണ് നല്‍കുന്നത്.

Also Read: 5 രൂപയുടെ ഈ പെന്നി ഓഹരിക്ക് പിന്നാലെകൂടി വിദേശ നിക്ഷേപകര്‍; എന്തുകൊണ്ട്?Also Read: 5 രൂപയുടെ ഈ പെന്നി ഓഹരിക്ക് പിന്നാലെകൂടി വിദേശ നിക്ഷേപകര്‍; എന്തുകൊണ്ട്?

സാമ്പത്തികം

സാമ്പത്തികം

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ നെല്‍കോ നേടിയ വരുമാനം 81.68 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 48 ശതമാനം വര്‍ധനയാണ്. അതുപോലെ ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 4.72 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 8 ശതമാനം വര്‍ധനയാണിത്. അതേസമയം പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ നെല്‍കോയെ വിലയിരുത്തിയാല്‍ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണുള്ളത്.

കഴിഞ്ഞ 3 വര്‍ഷത്തിനിടെ നെല്‍കോയുടെ വരുമാനത്തില്‍ 10.7 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 12 ശതമാനവും വളര്‍ച്ച കൈവരിച്ചപ്പോള്‍ അറ്റാദായത്തില്‍ 10.3 ശതമാനം വീതം ഇടിവ് കാണിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Tata Group Company: Small Cap Satellite Service Firm Nelco Share Hits Upper Circuit Check Reason

Tata Group Company: Small Cap Satellite Service Firm Nelco Share Hits Upper Circuit Check Reason
Story first published: Friday, August 26, 2022, 20:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X