സെല്‍ റേറ്റിങ്! ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വില 23% ഇടിയാം; ശ്രദ്ധിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നീണ്ട ഇടവേളയ്ക്കു ശേഷം വിദേശ നിക്ഷേപകര്‍ വാങ്ങുന്ന പക്ഷത്തേക്ക് ചുവടു മാറ്റിയതോടെ ആഭ്യന്തര ഓഹരി വിപണിയില്‍ മുന്നേറ്റം പ്രകടമാണ്. ഇതിനിടയില്‍ കോര്‍പറേറ്റ് കമ്പനികള്‍ ജൂണ്‍ പാദഫലവും പ്രഖ്യാപിക്കുന്നതിനാല്‍ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. ഇത്തരത്തില്‍ പാദഫലം പ്രഖ്യാപിച്ച ശേഷം സെല്‍ (SELL) റേറ്റിങ് ലഭിച്ച ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.

 

ടെറ്റന്‍ കമ്പനി

ടെറ്റന്‍ കമ്പനി

സ്വര്‍ണവും രത്നവും ഉള്‍പ്പെടെയുള്ള ജൂവലറി വിഭാഗവും വാച്ച്, കണ്ണട ഉള്‍പ്പെടെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ ലൈഫ്സ്‌റ്റൈല്‍ സ്ഥാപനമാണ് ടൈറ്റന്‍ കമ്പനി ലിമിറ്റഡ്. ടാറ്റായുടേയും തമിഴ്നാട് സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായി 1984-ലായിരുന്നു ആംരംഭം. പിന്നീട് ടൈറ്റന്‍ എന്ന ബ്രാന്‍ഡില്‍ വാച്ച് നിര്‍മിച്ചു കൊണ്ടാണ് തുടക്കം. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സംയോജിത വാച്ച് നിര്‍മാതാക്കളായി വളര്‍ന്നു.

വൈവിധ്യവത്കരണത്തിന്റെ ഭാഗമായി 1994-ല്‍ തനിഷ്‌ക് എന്ന ബ്രാന്‍ഡില്‍ ജൂവലറിയും 2005-ല്‍ ഫാസ്റ്റ് ട്രാക്ക് എന്ന ബ്രാന്‍ഡില്‍ യുവാക്കള്‍ക്കു വേണ്ടിയുള്ള ഫാഷന്‍ വസ്തുക്കളും 2007-ല്‍ ഐപ്ലസ് എന്ന ബ്രാന്‍ഡിന് കീഴില്‍ കണ്ണടകളും വിപണിയിലെത്തിക്കുന്നു. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡഡ് ജ്വല്ലറിയാണ് തനിഷ്‌ക്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ടൈറ്റന്‍ കമ്പനിയുടെ ആകെ ഓഹരികളില്‍ 52.9 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 16.70 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 11.42 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 18.92 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.

മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ടൈറ്റന്‍ കമ്പനി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.31 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 105.06 രൂപ നിരക്കിലും പിഇ അനുപാതം 73.91 മടങ്ങിലുമാണുള്ളത്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 2,16,800 കോടിയാണ്.

സാമ്പത്തികം

സാമ്പത്തികം

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ടൈറ്റന്‍ കമ്പനി (BSE: 500114, NSE : TITAN) നേടിയ വരുമാനം 9,487 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 170 ശതമാനവും പാദാനുപാദത്തില്‍ 21 ശതമാനം വര്‍ധനയുമാണ്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 790 കോടിയായി. മുന്‍ വര്‍ഷത്തേക്കാള്‍ 3,825 ശതമാനം വര്‍ധനയാണിത്. അതേസമയം പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ടൈറ്റന്‍ കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്.

Also Read: മഹീന്ദ്ര ആൻഡ് മുഹമ്മദിൽ നിന്ന് മഹീന്ദ്ര വരെ; തോൽവിയിൽ നിന്ന് വിജയിച്ചു കയറിയ ആനന്ദ് മഹീന്ദ്രAlso Read: മഹീന്ദ്ര ആൻഡ് മുഹമ്മദിൽ നിന്ന് മഹീന്ദ്ര വരെ; തോൽവിയിൽ നിന്ന് വിജയിച്ചു കയറിയ ആനന്ദ് മഹീന്ദ്ര

പ്രതികൂല ഘടകം

പ്രതികൂല ഘടകം

ജൂണ്‍ പാദഫലം വിലയിരുത്തിയ ശേഷം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടൈറ്റന്‍ ഓഹരിക്ക് സെല്‍ (SELL) റേറ്റിങ് നല്‍കി. സമീപകാലയളവില്‍ സ്വര്‍ണത്തിന്റെ വില വര്‍ധിച്ചതിനാല്‍ വിറ്റുവരവില്‍ ഉയര്‍ച്ച കാണിക്കുന്നു. ഈ ആനുകൂല്യം ഏറെക്കുറെ തീര്‍ന്നതിനാല്‍ വില്‍പനയുടെ തോത് നിര്‍ണായകമാകും. ഇതിനോടൊപ്പം വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ ചെലവുകള്‍ ഉയരുന്നതും പ്രതികൂല ഘടകമാണ്. സമാനമായി കമ്പനിയിലേക്കുള്ള പണമൊഴുക്കിന്റെ തോതും ഇടിയുന്ന പ്രവണത കാണിക്കുന്നു.

Also Read: ഈയാഴ്ച 'ഇരട്ടിക്കുന്ന' 2 ഓഹരികള്‍ ഇതാ; നിങ്ങളുടെ പക്കലുണ്ടോ?Also Read: ഈയാഴ്ച 'ഇരട്ടിക്കുന്ന' 2 ഓഹരികള്‍ ഇതാ; നിങ്ങളുടെ പക്കലുണ്ടോ?

ലക്ഷ്യവില 1,900

ലക്ഷ്യവില 1,900

തിങ്കളാഴ്ച രാവിലെ 2,450 രൂപ നിലവാരത്തിലാണ് ടൈറ്റന്‍ കമ്പനി ഓഹരികളിലെ വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും അടുത്ത 12 മാസക്കാലയളവില്‍ 1,900 രൂപയിലേക്ക് ഓഹരിയുടെ വില ഇടിയാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ നിഗമനം. ടൈറ്റന്‍ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില മാര്‍ക്കറ്റ് വിലയേക്കാള്‍ 23 ശതനമാനത്തോളം താഴെയാണെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

അതേസമയം 52 ആഴ്ച കാലയളവില്‍ ടൈറ്റന്‍ കമ്പനി ഓഹരിയുടെ ഉയര്‍ന്ന വില 2,768 രൂപയും താഴ്ന്ന വില 1,763 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Tata Group Stock: Titan Company Got Sell Rating From HDFC Securities Price May Fall 23 Percent

Tata Group Stock: Titan Company Got Sell Rating From HDFC Securities Price May Fall 23 Percent
Story first published: Monday, August 8, 2022, 11:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X