അവധികാലങ്ങളില്‍ പൊതുവെയുള്ള വാര്‍ത്തയാണ് യാത്ര തിരക്ക്. ക്രിസ്തുമസ് ആഘോഷത്തിന് നാട്ടിലെത്താനുള്ള സമയത്ത് ഈ തിരക്ക് കണ്ടതാണ്. ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്കെത്താനുള്ള തിരക്കിനിടയില്‍ ടിക്കറ്റ് കിട്ടുക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. യാത്ര സൗകര്യവും, കുറഞ്ഞ ചെലവും കാരണം യാത്രക്കാർ തിരഞ്ഞെടുക്കുന്നത് തീവണ്ടി യാത്രകളാണ്.
ടിക്കറ്റ് ലഭിക്കാത്തതാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. ഇനി തിരക്ക് വരുന്നത് പുതുവര്‍ഷത്തില്‍ മടക്ക യാത്രയ്ക്കാണ്. ഇതുവരെ മടക്ക യാത്രയ്ക്ക് ടിക്കറ്റ് കിട്ടാത്തവര്‍ക്ക് ഇനിയുള്ള ആശ്രയം തത്കാല്‍ ടിക്കറ്റുകളാണ്. എങ്ങനെ വേഗത്തില്‍ തത്കാല്‍ ടിക്കറ്റുകളെടുക്കാമെന്ന് നോക്കാം.
തത്കാൽ ടിക്കറ്റ്
ഇന്ത്യന്‍ റെയില്‍വേയിലെ തത്കാല്‍ സൗകര്യം യാത്രാകാർക്ക് ഏറെ ആശ്വാസമാണ്. യാത്ര തീയതിക്ക് കൃത്യം ഒരു ദിവസം മുമ്പ് ട്രെയിനില്‍ സീറ്റോ, ബര്‍ത്തോ ബുക്ക് ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ് തത്കാൽ. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് തത്കാല്‍ ടിക്കറ്റ് അനുവദിക്കുന്നത്. ഇതിനാല്‍ തന്നെ വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് പ്രധാനം തന്നെയാണ്.
1997 ലാണ് ഇന്ത്യന്‍ റെയില്‍വെ തത്കാല്‍ സൗകര്യം ആരംഭിക്കുന്നത്. തത്കാല്‍ ടിക്കറ്റുകക്കായി ഓരോ തീവണ്ടിയിലും നിശ്ചിത ശതമാനം ടിക്കറ്റുകള്‍ നീക്കി വെയ്ക്കും. ചാര്‍ട്ട് തയ്യാറാക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസമാണ് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക.
ടിക്കറ്റ് നിരക്ക്
സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ അല്പം അധിക നിരക്ക് തത്കാൽ ടിക്കറ്റിന് നൽകേണ്ടതുണ്ട്. സെക്കന്‍ഡ് ക്ലാസിലെ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും മറ്റെല്ലാ ക്ലാസുകള്‍ക്കും അടിസ്ഥാന നിരക്കിന്റെ 30 ശതമാനവും തത്കാൽ ടിക്കറ്റിനായി ഈടാക്കും. സ്ലീപ്പര്‍ ക്ലാസില്‍ 200 രൂപ വരെയും എസി ക്ലാസുകളില്‍ 500 രൂപ വരെയും ഈടാക്കും. അതേസമയം ബുക്ക് ചെയ്ത തത്കാൽ ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
ബുക്കിംഗ് സമയം
യാത്ര തീയതിക്ക് തലേ ദിവസമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. എന്നാൽ ഇതിന് നിശ്ചിത സമയം ഏർപ്പെടുത്തിയിട്ടുണ്ട്. എസി ക്ലാസുകളുടെ തത്കാൽ ടിക്കറ്റ് ബുക്കിംഗ് ആദ്യം ആരംഭിക്കും. എസി 3 ടെയര്‍, എസി 2 ടെയര്‍, ഫസ്റ്റ് ക്ലാസ് എസി എന്നി സ്ലോട്ടുകള്‍ രാവിലെ 10 മണിക്ക് തുറക്കും.
സ്ലീപ്പര്‍ ക്ലാസ് ബുക്കിംഗ് ആരംഭിക്കുന്നത് രാവിലെ 11 മണിക്കാണ്. ഒരു മണിക്കൂർ മാത്രമെ ഈ ബുക്കിംഗ് സൗകര്യം ലഭിക്കുകയുള്ളൂ. ഒരു പിഎന്‍ആറില്‍ നാല് പേരെ മാത്രമെ ഉള്‍പ്പെടുത്താൻ സാധിക്കുകയുള്ളൂ.
എങ്ങനെ വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം
ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് തത്കാൽ ടിക്കറ്റ് അനുവദിക്കുന്നത്. ഇതിനായി വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യണം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപായി യാത്രക്കാരുടെ പേര് വിവരങ്ങൾ മാസ്റ്റർ ലിസ്റ്റിൽ ചേർക്കണം. ഇത് യാത്രക്കാരുടെ വിവരങ്ങൾ ചേർക്കുന്ന സമയം ലഭിക്കാൻ സാധിക്കും. വാലറ്റിൽ പണം നിറച്ച് ഉപയോഗിച്ചാലും വേഗത്തിൽ ഇടപാട് പൂർത്തിയാക്കാം. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐആർസിടിസി ആപ്പ്/ വെബ്സൈറ്റ് ഉപയോഗിക്കാം.
എസി കോച്ച് യാത്രക്കാരാണെങ്കിൽ0 9.57നും സ്ലീപ്പര്‍ യാത്രക്കാര്‍ 10.57നും ആപ്പില്‍ ലോഗിന്‍ ചെയ്യണം യാത്ര ആരംഭിക്കുന്ന സ്ഥലവും പോകേണ്ട സ്ഥലവും തിരഞ്ഞെടുത്ത് സെർച്ച് ചെയ്ത് ആവശ്യമായ തീവണ്ടി കണ്ടെത്തണം. ഇതിൽ തത്കാൽ ഓപ്ഷൻ തിരഞ്ഞെടത്ത് യാത്രക്കാരുടെ പേര് വിവരങ്ങൾ നൽകി പണമടച്ച് ഇടപാട് പൂർത്തിയാക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
