ഇത്തവണ ധൻതേരസിന് നിങ്ങൾ സ്വർണം വാങ്ങുമോ? എന്താണ് ധൻതേരസ്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി ആഘോഷങ്ങൾക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ വർഷം നവംബർ 13 വെള്ളിയാഴ്ച വരുന്ന ധൻതോരസിന്റെ വരവോടെയാണ് ദീപാവലി ആഘോഷങ്ങൾ ആരംഭിക്കുന്നത്. സ്വർണം, വെള്ളി, പാത്രങ്ങൾ എന്നിവ വാങ്ങുന്നതിന് മികച്ച ദിവസമായാണ് ധൻതേരസ് കണക്കാക്കുന്നത്. ഈ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച അസറ്റ് ക്ലാസാണ് സ്വർണം. 2020ന്റെ ആരംഭത്തിൽ നിന്ന് ഏകദേശം 30 ശതമാനം വില വർധനവാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. കൊവിഡ് 19 അനിശ്ചിതത്വം നിക്ഷേപകരെ അവരുടെ പണം സ്വർണം പോലുള്ള സുരക്ഷിത താവളത്തിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു.

സ്വർണ വില
 

സ്വർണ വില

ഇന്ന് എംസിഎക്സിൽ സ്വർണ വില 50426 രൂപയിലെത്തി. ഓഗസ്റ്റിലെ 55,000 രൂപയേക്കാൾ വളരെ കുറവാണ് നിലവിലെ വില. എങ്കിൽ പോലും ചരിത്രപരമായ ഇത്തരം നിരക്കുകളിൽ 2020ലെ ധൻതേരസിൽ നിങ്ങൾ സ്വർണം വാങ്ങുമോ?

ജിയോയുടെ ദീപാവലി '100 ശതമാനം ക്യാഷ്ബാക്ക്' ഓഫർ , 1,699 രൂപയ്ക്ക്

പ്രതീക്ഷ

പ്രതീക്ഷ

സ്വർണ്ണ വില പ്രവചനം അന്താരാഷ്ട്ര വിപണികളിലെ സ്വർണ്ണ നിരക്കിന്റെ സാങ്കേതിക വിശകലനത്തെ അടിസ്ഥാനമാക്കിയാമ് നടത്തുന്നത്. വിലകൾ രണ്ടുമാസത്തിലേറെയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള കൊവിഡ്-19 കേസുകളുടെ വർദ്ധനവ് കാരണം സുരക്ഷിത താവളമെന്ന നിലയിൽ സ്വർണത്തിന്റെ ആകർഷണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

സ്വർണം ഇനി ലോക്കറിൽ വയ്ക്കേണ്ട, പലിശ ഇങ്ങോട്ടു വാങ്ങി സ്വർണം സൂക്ഷിക്കാൻ പറ്റിയ പദ്ധതി

സ്വർണം വാങ്ങുമോ?

സ്വർണം വാങ്ങുമോ?

ഇന്ത്യയിലെ സ്വർണ്ണ വിലകൾ അന്താരാഷ്ട്ര വിപണികളിലെ ലോഹത്തിന്റെ വിലയെ ആശ്രയിച്ചിരിക്കും. വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പ് കാരണം യുഎസ് ഡോളറിലോ സ്റ്റോക്ക് മാർക്കറ്റുകളിലോ ഉള്ള ഏതൊരു മാറ്റവും സ്വർണ വിലയെ സ്വാധീനിച്ചേക്കാം. ഇതുവരെ, നിരക്കുകളിൽ കാര്യമായ മാറ്റമില്ല. ഈ ധൻതേരസിൽ സ്വർണം വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന്, ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും മതവികാരത്തിന്റെയും ഘടകങ്ങൾ കൂടി അടങ്ങിയിരിക്കുന്നു. നിങ്ങളുടെ തീരുമാനം നിങ്ങളുടെ ബജറ്റിനെ അടിസ്ഥാനമാക്കിയാകണം.

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾ വാങ്ങുന്നതിനുമുമ്പ് ലോഹത്തിന്റെ പരിശുദ്ധി പരിശോധിക്കുക. സ്വർണ്ണത്തിന്റെ പരിശുദ്ധി അളക്കുന്നതിനുള്ള രണ്ട് വഴികൾ കാരറ്റ്, സൂക്ഷ്മത എന്നിവയാണ്. 24 കാരറ്റ് ലോഹത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ്. 22 കാരറ്റിൽ മറ്റൊരു ലോഹത്തിന്റെ 2 ഭാഗങ്ങൾ വെള്ളിയോ സിങ്കോ കലർത്തിയിട്ടുണ്ട്. ശ്രദ്ധിക്കേണ്ട മറ്റൊരു വശം ഹാൾമാർക്കിംഗ് ആണ്. ലോഹത്തിന്റെ പരിശുദ്ധിയുടെ തോത് ഹാൾമാർക്ക് സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തിൽ സ്വർണ വില കുതിച്ചുയർന്നു, ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഇന്ന്

English summary

Will you buy gold for Dhanteras this time? What is Dhanteras? | ഇത്തവണ ധൻതേരസിന് നിങ്ങൾ സ്വർണം വാങ്ങുമോ? എന്താണ് ധൻതേരസ്?

Dhanteras considers it the best day to buy gold, silver and utensils. Read in malayalam.
Story first published: Thursday, October 29, 2020, 14:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X