ആഗോള തലത്തില്‍ തന്നെ ടെക്നോളജി കമ്പനികള്‍ക്ക് നേരിട്ട തിരിച്ചടിയുടെ ഭാഗമായും ലിസ്റ്റിങ്ങിനു ശേഷം പ്രസിദ്ധീകരിച്ച പാദഫലങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തന നഷ്ടം വര്‍ധിക്കുകയും ചെയ്തിരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഓഹരിവില ഈ വര്‍ഷമാദ്യം മുതല്‍ തന്നെ ഇറങ്ങിത്തുടങ്ങിയിരുന്നു.
ആ അവരോഹണത്തിനൊടുവില് കഴിഞ്ഞ മാസത്തോടെ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ക്കും സ്ഥാപകര്‍ക്കും ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന ഒരു വര്‍ഷത്തെ ലോക്ക്-ഇന്‍ പീരിയഡ് കാലാവധി അവസാനിക്കുകയും ചെയ്തപ്പോള്‍ സൊമാറ്റോ ഓഹരി സര്‍വകാല താഴ്ന്ന നിലവാരമായ 40 രൂപയിലേക്ക് കൂപ്പുകുത്തി. ഇത്തരത്തില്‍ റീട്ടെയില്‍ നിക്ഷേപകര്‍ കടുത്ത നിരാശയിലാണ്ട് നിന്നപ്പോള്‍ വന്‍കിട മ്യൂച്ചല്‍ ഫണ്ട് മാനേജര്‍മാരുടെ അഭിപ്രായം മറിച്ചായിരുന്നു.
ഓഹരി കൈവശമുള്ളവര്‍ കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കിയപ്പോള്‍ മറുതലയ്ക്കല്‍ അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ (AMC) ഫണ്ട് മാനേജര്‍മാര്‍ ചുളുവിലയ്ക്ക് സൊമാറ്റോ ഓഹരി വാങ്ങിക്കൂട്ടുകയായിരുന്നു എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ പ്രധാന മ്യൂച്ചല്‍ ഫണ്ട് ഹൗസുകളായ എച്ച്ഡിഎഫ്സി എഎംസി, യുടിഐ എഎംസി, നിപ്പോണ്‍ എഎംസി എന്നിവര്‍ കഴിഞ്ഞ മാസം സൊമാറ്റോ ഓഹരിയില്‍ നിക്ഷേപമിറക്കിയെന്നാണ് രേഖകള്‍ വെളിവാക്കുന്നത്.
അതേസമയം ഓഗസ്റ്റ് മാസത്തില്‍ ഇതിനോടകം 41 ശതമാനത്തോളം സോമാറ്റോയുടെ ഓഹരി വില ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 65.20 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ഐസിഐസിഐ ഡയറക്ട് നല്കുന്ന റിപ്പോര്‍ട്ട് പ്രകാരം സൊമാറ്റോയില്‍ എഎംസിയുടെ വിപണിമൂല്യം ജൂണിലെ 963 കോടിയില്‍ നിന്നും ജൂലൈ അവസാനത്തോടെ 1,343 കോടിയിലേക്ക് വര്‍ധിച്ചിട്ടുണ്ട്. ജൂണില്‍ 17.89 കോടി ഓഹരികള്‍ കൈവശമുണ്ടായിരുന്ന സ്ഥാനത്ത് ജൂലൈയോടെ 28.71 കോടി ഓഹരികളായി വര്‍ധിച്ചു. അതായത് കഴിഞ്ഞ മാസം വന്‍ തോതില്‍ സൊമാറ്റോ (BSE: 543320, NSE : ZOMATO) ഓഹരി വാങ്ങിക്കൂട്ടിയെന്ന് സാരം.
സമാനമായി എച്ച്ഡിഎഫ്സി എഎംസിയുടെ കൈവശമുള്ള ഓഹരി വിഹിതത്തില്‍ 707 ശതമാനം വര്‍ധനയുണ്ട്. ജൂണില്‍ 14 ലക്ഷം ഓഹരികള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ജൂലൈ അവസാനത്തോടെ 1.13 കോടി ഓഹരികള്‍ കരസ്ഥമാക്കി. അതുപോലെ നിപ്പോണ്‍ എഎംസിയാകട്ടെ ജൂണിലെ 2.49 കോടിയില്‍ നിന്നും ജൂലൈ അവസാനത്തോടെ സൊമാറ്റോ ഓഹരികളുടെ എണ്ണം 9.51 കോടിയായി വര്‍ധിപ്പിച്ചു. യുടിഐ എഎംസിയാകട്ടെ സൊമാറ്റോ ഓഹരി വിഹിതം ജൂണിലെ 3.11 കോടിയില്‍ നിന്നും ജൂലൈയില്‍ 3.49 കോടിയായി ഉയര്‍ത്തി.
ജൂണ്‍ പാദഫലം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ സൊമാറ്റോയുടെ സംയോജിത വരുമാനം 1,414 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 67 ശതമാനത്തിലധികം വര്‍ധനയാണ്. അതേസമയം ജൂണ്‍ പാദത്തില്‍ കമ്പനിയുടെ നഷ്ടം 186 കോടിയിലേക്ക് താഴ്ന്നു. മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ 365 കോടിയായിരുന്നു അറ്റ നഷ്ടം. അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ സൊമാറ്റോയുടെ നഷ്ടം പകുതിയായി ചുരുങ്ങിയെന്ന് സാരം.
അനുകൂല മാറ്റങ്ങള്‍
കമ്പനിക്ക് പുതിയ 4 സിഇഒ-മാരെക്കൂടി നിയമിക്കുമെന്ന് സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയല്‍ വ്യക്തമാക്കി. ഇവര്‍ കമ്പനിയുടെ ഓരോ ഉപവിഭാഗത്തിന്റേയും ചുമതല വഹിക്കും. അതേസമയം ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം വിലയിരുത്തിയാല്‍ കമ്പനി ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയിലേക്ക് (Break-even) എത്തിച്ചേര്‍ന്നിട്ടുണ്ട്. ഭക്ഷ്യ വിതരണ ബിസിനസില്‍ നിന്നുള്ള വരുമാനവും ഉപഭോക്താക്കളുടെ മൊത്ത ഓര്‍ഡര്‍ മൂല്യവും ഓരോ ഓര്‍ഡറില്‍ നിന്നും കമ്പനിക്കുള്ള വരുമാനവും വര്‍ധിച്ചിട്ടുണ്ട്.
ഇനിയെന്ത് ?
- ഗോള്‍ഡ്മാന്‍ സാക്സ്-: സൊമാറ്റോ ഓഹരിക്ക് ബൈ (Buy) റേറ്റിങ് നല്കി. സമീപകാല ലക്ഷ്യവില 100 രൂപയായും നിര്‍ദേശിച്ചു.
- മോര്ഗന് സ്റ്റാന്‍ലി-: മുന്തിയ പരിഗണനയെന്ന ഓവര്‍വെയിറ്റ് (Overweight) എന്ന റേറ്റിങ്ങാണ് നല്‍കിയത്. ലക്ഷ്യവില 80 രൂപയാണ്.
- യുബിഎസ്-: ബൈ റേറ്റിങ്ങാണ് നല്കി. സമീപകാല ലക്ഷ്യവില 95 രൂപയായും നിര്‍ദേശിച്ചു.
- ജെഎം ഫിനാന്‍ഷ്യല്‍-: സൊമാറ്റോ ഓഹരിയുടെ ലക്ഷ്യവിലയായി 115 രൂപ നിര്‍ദേശിച്ചു.
- ദോലത് കാപിറ്റല്‍-: സൊമാറ്റോ ഓഹരിക്ക് സെല്‍ (SELL) റേറ്റിങ്ങാണ് നല്‍കിയത്. ലക്ഷ്യവിലയായി 48 രൂപ നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
