അമേരിക്കയെ പിന്നിലാക്കി ഇന്ത്യയുടെ വൻ കുതിപ്പ്; വേ​ഗത്തിൽ വളരുന്ന രാജ്യങ്ങളിൽ ഒന്നാമൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും വേ​ഗത്തിൽ വളരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ഗവൺമെന്റിന്റെ വളർച്ച സൗഹൃദ നയങ്ങളും വിദേശ നിക്ഷേപം ഉയർത്തുകയും ചെയ്തതാണ് രാജ്യത്തിന്റെ ഉത്പാദനവും സാമ്പത്തിക രം​ഗവും ഉയരാൻ കാരണം. 2018ൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 7.3 ശതമാനമായിരുന്നു. ഇത് ഈ വർഷം 7.4 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ.

ഇന്ത്യ

ഇന്ത്യ

ലോകത്തിലെ ഏറ്റവും വേ​ഗത്തിൽ വളരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ഗവൺമെന്റിന്റെ വളർച്ച സൗഹൃദ നയങ്ങളും വിദേശ നിക്ഷേപം ഉയർത്തുകയും ചെയ്തതാണ് രാജ്യത്തിന്റെ ഉത്പാദനവും സാമ്പത്തിക രം​ഗവും ഉയരാൻ കാരണം. 2018ൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 7.3 ശതമാനമായിരുന്നു. ഇത് ഈ വർഷം 7.4 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ.

ചൈന

ചൈന

2019ലെ ചൈനയുടെ വളർച്ചാ നിരക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും വേ​ഗത്തിൽ വളരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയ്ക്ക് രണ്ടാം സ്ഥാനം. ജിഡിപി 6.2% വളർച്ച നേടുമെന്നാണ് പ്രതീക്ഷ. അമേരിക്കയുമായുള്ള വ്യാപാരം യുദ്ധം ചൈനയ്ക്ക് അൽപ്പം ക്ഷീണമുണ്ടാക്കിയേക്കും.

അയർലൻഡ്

അയർലൻഡ്

2013ൽ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു കടന്ന അയർലണ്ട് വളരെ പെട്ടെന്ന് വളർച്ച കൈവരിച്ചു കൊണ്ടിരിക്കുന്നത്. 2018ൽ 4.7 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും 4 ശതമാനം വളർച്ചയാണ് അയർലണ്ട് കൈവരിച്ചിരിക്കുന്നത്.

പോളണ്ട്

പോളണ്ട്

2008ലെ സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത ഏക യൂറോപ്യൻ യൂണിയൻ രാജ്യമാണ് പോളണ്ട്. കഴിഞ്ഞ 26 വർഷം തുടർച്ചയായി സാമ്പത്തിക വളർച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന രാജ്യമാണ് പോളണ്ട്. 3.5 ശതമാനമാണ് പോളണ്ടിന്റെ ജി‍ഡിപി നിരക്ക്.

ന്യൂസിലാൻഡ്

ന്യൂസിലാൻഡ്

ഐഎംഎഫിന്റെ പ്രവചനം അനുസരിച്ച് 2018ലെ വളർച്ചാ നിരക്കായ 3 ശതമാനത്തിൽ തന്നെ ന്യൂസിലാൻഡ് ഈ വർഷവും തുടരുമെന്നാണ് കരുതുന്നത്.

ആസ്ത്രേലിയ

ആസ്ത്രേലിയ

ആസ്ത്രേലിയ 2019ൽ 2.8 ശതമാനം വളർച്ചാ നിരക്ക് തന്നെ തുടരുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. 2018ൽ 3.7 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും 2.8 ശതമാനം മാത്രമാണ് നേടാനായാത്. ഇത് തന്നെ 2019ലും തുടരുമെന്നാണ് നിലവിലെ വിലയിരുത്തൽ.

ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയ

2018 ഒക്ടോബറിൽ ദക്ഷിണ കൊറിയയുടെ വളർച്ചാ അനുമാനം ഐഎംഎഫ് 3 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായി വെട്ടിക്കുറിച്ചിരുന്നു. 2019ൽ ജിഡിപി 2.6 ശതമാനമായി കുറയാനാണ് സാധ്യത.

നെതർലൻഡ്

നെതർലൻഡ്

2.8 ശതമാനമാണ് 2018ലെ നെതർലൻഡിന്റെ ജി‍ഡിപി നിരക്ക്. ഇത് 2.6 ശതമാനമായി കുറയാനാണ് സാധ്യത.

യുഎസ്

യുഎസ്

2.9 ശതമാനമായിരുന്നു 2018ലെ യുഎസിന്റെ ജിഡിപി നിരക്ക്. എന്നാൽ 2019ൽ വളർച്ചാ നിരക്ക് 2.5 ശതമാനമായി കുറയുമെന്നാണ് പ്രവചനം. ട്രംപ് ഭരണകൂടത്തിന്റെ ചില നയങ്ങളാണ് വളർച്ചാ നിരക്ക് കുറയാൻ കാരണം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരം യു​ദ്ധം വളർച്ചയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.

സിം​ഗപ്പൂർ

സിം​ഗപ്പൂർ

ഏഷ്യയിലെ തന്നെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥകളിൽ ഒന്നാണ് സിം​ഗപ്പൂരിന്റേത്. 2.9 ശതമാനമായിരുന്നു 2018ലെ സിം​ഗപ്പൂരിന്റെ വളർച്ചാ നിരക്ക്. ഇത് ഈ വർഷം 2.5 ശതമാനമായി കുറയുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ.

 

 

malayalam.goodreturns.in

English summary

Which of the world's wealthiest countries will be much richer in 2019?

The IMF has downgraded its overall global growth figure for next year from 3.9% to 3.7% due to increased protectionism, rising interest rates and weaker than expected Eurozone performance.
Story first published: Sunday, March 31, 2019, 11:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X