വായ്പ വാ​ഗ്ദാനം ചെയ്ത് ബാങ്കിന്റെ പേരിൽ വ്യാജകോൾ; അക്കൗണ്ട് കാലിയാകും, തട്ടിപ്പ് വ്യാപകം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകളിൽ നിന്ന് എന്ന വ്യാജേന നിങ്ങൾക്ക് കോളുകൾ വരാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക, ലോൺ വാ​ഗ്ദാനവുമായി തട്ടിപ്പുകൾ വ്യാപകം. ബാങ്ക് എക്സിക്യൂട്ടീവുകൾ എന്ന പേരിലാണ് തട്ടിപ്പുകാർ വിളിക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങളാണ് നഷ്ട്ടപ്പെടുത്തുന്നത്.

10 തട്ടിപ്പുകൾ

10 തട്ടിപ്പുകൾ

കഴിഞ്ഞ രണ്ട് മാസത്തിനിടെ 10 വായ്പാ വാ​ഗ്ദാന തട്ടിപ്പുകൾ നടന്നുവെന്നാണ് വിവരം. മെസേജുകൾ, കോളുകൾ, ഒടിപി എന്നിവ വഴിയാണ് തട്ടിപ്പുകളിൽ അധികവും നടക്കുന്നത്.

ബാങ്ക് വിശദാശംങ്ങൾ സൂക്ഷിക്കുക

ബാങ്ക് വിശദാശംങ്ങൾ സൂക്ഷിക്കുക

വായ്പ അനുവദിച്ചിട്ടുണ്ടെന്നും ബാക്കി നടപടികൾക്കായി ചില ബാങ്ക് വിശദാംശങ്ങൾ ചോദിച്ചുമാണ് തട്ടിപ്പുകാർ വിളിക്കുന്നത്. കൂടാതെ അവസാന ഘട്ട നടപടി എന്ന നിലയ്ക്ക് വായ്പാ തുക നൽകുന്നതിന് മുമ്പ് അക്കൗണ്ടിൽ ഒരു നിശ്ചിത ഉണ്ടായിരിക്കണമെന്നും തട്ടിപ്പുകാർ പറയും. തുടർന്ന് അക്കൗണ്ടിൽ നിലനിർത്തുന്ന തുക ബാങ്ക് വിശദാംങ്ങൾ ഉപയോ​ഗിച്ച് തട്ടിപ്പുകാർ തന്നെ പിൻവലിക്കും. ഈ രീതിയിലാണ് പൊതുവേ തട്ടിപ്പുകൾ നടക്കുന്നത്.

സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങൾ

സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങൾ

ബാങ്കുകളുടെ പേരിൽ മാത്രമല്ല സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരത്തിൽ സ്വകാര്യ ബാങ്കിം​ഗ് സ്ഥാപനങ്ങളുടെ പേരിൽ വന്ന കോളുകളിലൂടെയും തട്ടിപ്പിന് ഇരയായവർ നിരവധിയാണ്.

തട്ടിപ്പുകാർ ചില്ലറക്കാരല്ല

തട്ടിപ്പുകാർ ചില്ലറക്കാരല്ല

ഓൺലൈൻ തട്ടിപ്പുകൾ ഇന്ന് വൻ വ്യവസായമായാണ് നടക്കുന്നതെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. തട്ടിപ്പുകാരെ കണ്ടെത്തുന്നതും പിടികൂടുന്നതും വളരെ പ്രയാസകരമാണ്. വ്യാജ ഐഡന്റിറ്റികളും വ്യാജ ഇ മെയിൽ ഐഡികളുമൊക്കെ ഉപയോ​ഗിച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരിയ്ക്കലും നിങ്ങളുടെ ബാങ്ക് അധികൃതരോ, ഇൻകം ടാക്സ് അധികൃതരോ ഫോണിലൂടെയോ ഇ-മെയിലിലൂടെ നിങ്ങളുടെ വ്യക്തി​ഗത വിവരങ്ങൾ ആവശ്യപ്പെടില്ല. ഇത്തരം മെസേജുകളും മെയിലുകളും പരമാവധി തുറക്കാതിരിക്കുക. തുറന്നാൽ തന്നെ ആവശ്യപ്പെടുന്ന രേഖകൾ ഒരിയ്ക്കലും പങ്കു വയ്ക്കരുത്.

മുൻകൂറായി പണം നൽകരുത്

മുൻകൂറായി പണം നൽകരുത്

ഏത് തരത്തിലുള്ള ഓൺലൈൻ സേവനമായാലും മുൻകൂറായി പണമടയ്ക്കുന്ന ശീലം ഒഴിവാക്കുക. അഥവാ പേയ്മെന്റ് നടത്തുകയാണെങ്കിൽ ആ വെബ്സൈറ്റ് വ്യാജമല്ലെന്ന് ഉറപ്പു വരുത്തണം. കൂടാതെ സാമ്പത്തിക കാര്യങ്ങളിൽ പെട്ടെന്നുള്ള തീരുമാനത്തേക്കാൾ നല്ലത് ആലോചിച്ചെടുക്കുന്ന തീരുമാനങ്ങളാണ്.

malayalam.goodreturns.in

English summary

Beware! That loan call will clean up your bank account

Next time you get a call from an overzealous ‘financial executive’, congratulating you for a ‘pre-approved’ personal loan of Rs 5 lakh, beware.
Story first published: Tuesday, April 16, 2019, 16:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X