നിങ്ങളുടെ എസ്ബിഐ സേവിംഗ്സ് അക്കൗണ്ടിൽ എത്ര രൂപ ബാലൻസുണ്ടെന്ന് പരിശോധിക്കാറുണ്ടോ? ഇല്ലെങ്കിൽ വേഗമാകട്ടെ. ഓരോ മാസവും അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ബാങ്ക് ഈടാക്കുന്ന പിഴ ഇങ്ങനെയാണ്.
പിഴ ബാങ്ക് ശാഖയ്ക്ക് അനുസരിച്ച്
നിങ്ങളുടെ ബാങ്ക് ശാഖ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് അനുസരിച്ചാണ് നൽകേണ്ട പിഴ നിശ്ചയിക്കുന്നത്. മെട്രോ, അർബൽ, സെമി അർബൻ, റൂറൽ എന്നിങ്ങനെയാണ് ശാഖകളെ തരംതിരിച്ചിരിക്കുന്നത്. ജിഎസ്ടി ഉൾപ്പെടാതെ 5 മുതൽ 15 രൂപ വരെയാണ് നൽകേണ്ടി വരുന്ന പിഴ.
മിനിമം ബാലൻസ്
ഓരോ മേഖലയിലുള്ള ബാങ്ക് ശാഖ അനുസരിച്ച് അക്കൗണ്ടിൽ ഓരോ മാസവും മിനിമം വേണ്ട ബാലൻസ് തുക ചുവടെ ചേർക്കുന്നു.
- മെട്രോ- 3,000
- അർബൻ- 3,000
- സെമി അർബൻ- 2,000
- റൂറൽ- 1,000
മെട്രോ/ അർബൻ ശാഖകളിലെ പിഴ
മെട്രോ/ അർബൻ ശാഖകളിലുള്ള അക്കൗണ്ടിൽ മിനിമം ബാലൻസ് 50 ശതമാനത്തിൽ കുറവാണെങ്കിൽ 10 രൂപയും ജിഎസ്ടിയും ഓരോ മാസവും നൽകണം. ബാലൻസ് 50 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണെങ്കിൽ 12 രൂപയും ജിഎസ്ടിയും പിഴ നൽകണം. മിനിമം ബാലൻസ് വേണ്ട തുകയുടെ 75 ശതമാനത്തിൽ കുറവാണ് അക്കൗണ്ടിലുള്ളതെങ്കിൽ 15 രൂപയും ജിഎസ്ടിയും പിഴയായി നൽകേണ്ടി വരും.
സെമി അർബൻ ശാഖകളിലെ പിഴ
സെമി അർബൻ ശാഖകളിലുള്ള അക്കൗണ്ടിൽ മിനിമം ബാലൻസ് 50 ശതമാനത്തിൽ കുറവാണെങ്കിൽ 7.50 രൂപയും ജിഎസ്ടിയുമാണ് പിഴ. ബാലൻസ് 50 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണെങ്കിൽ 10 രൂപയും ജിഎസ്ടിയും നൽകണം. ബാലൻസ് 75 ശതമാനത്തിൽ കുറവാണെങ്കിൽ 12 രൂപയും ജിഎസ്ടിയും പിഴയായി നൽകണം.
റൂറൽ ശാഖകളിലെ പിഴ
റൂറൽ ശാഖകളിലുള്ള അക്കൗണ്ടിൽ മിനിമം ബാലൻസ് 50 ശതമാനത്തിൽ കുറവാണെങ്കിൽ 5 രൂപയും ജിഎസ്ടിയും പിഴ നൽകണം. ബാലൻസ് 50 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണെങ്കിൽ 7.50 രൂപയും ജിഎസ്ടിയുമാണ് പിഴ. അക്കൗണ്ടിലുള്ള തുക 75 ശതമാനത്തിൽ കുറവാണെങ്കിൽ 10 രൂപയും ജിഎസ്ടിയും നൽകണം.
മിനിമം ബാലൻസ് ആവശ്യമില്ലാത്ത അക്കൗണ്ടുകൾ
മിനിമം ബാലൻസ് ആവശ്യമില്ലാത്ത പല തരത്തിലുള്ള സേവിംഗ്സ് അക്കൗണ്ടുകളും എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. അവയിൽ ചിലതാണ് താഴെ പറയുന്നവ.
- ജൻ ധൻ അക്കൗണ്ടുകൾ
- ബേസിക് സേവിംഗ്സ് അക്കൗണ്ടുകൾ
- സാലറി പാക്കേജ് അക്കൗണ്ടുകൾ
- സ്മോൾ ബാങ്ക് അക്കൗണ്ടുകൾ
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications