തപാല്‍ സേവനത്തിനായി ആരംഭിച്ച ഇന്ത്യ പോസ്റ്റ് അഥവാ പോസ്റ്റല്‍ വകുപ്പ് നിലവില്‍ നല്കി വരുന്ന ബാങ്കിംഗ് സേവനങ്ങളെ കുറിച്ചും നിക്ഷേപ പദ്ധതികളെ കുറിച്ചും പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. സാധാരണക്കാരില്‍ നിക്ഷേപക ശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ചെറിയ ചെറിയ സേവിംഗ്സ് സ്കീമുകളാണ് പോസ്റ്റ് ഓഫീസിലേത്. രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങളിലെ സാധാരണക്കാര്‍ക്കു പോലും എളുപ്പത്തില്‍ ചെന്നെത്താവുന്ന ഒന്നര ലക്ഷത്തിലേറെ പോസ്റ്റ് ഓഫീസുകളില്‍ ഈ സേവനങ്ങള്‍ ലഭ്യമാണ്.
ഇന്ത്യാ സര്‍ക്കാരിന്റെ ചെറുകിട നിക്ഷേപ പദ്ധതികള്‍ക്കു കീഴിലുള്ള സേവിംഗ് അക്കൗണ്ട് മുതല്‍ പെന്ഷന് ഫണ്ട് റെഗുലേറ്ററി അതോറിറ്റിക്ക് കീഴിലുള്ള നാഷനല്‍ പെന്ഷന് സിസ്റ്റം (എന്‍പിഎസ് അക്കൗണ്ട്) വരെ ഇതില്‍പ്പെടും. സേവിംഗ് അക്കൗണ്ട് നിക്ഷേപത്തിന് നാല് ശതമാനമാണ് പലിശയെങ്കില്‍ മറ്റ് സേവിംഗ് സ്കീമുകളിലെ നിക്ഷേപങ്ങള്‍ക്ക് 7 മുതല്‍ 8.7 ശതമാനം വരെ പലിശയായി ലഭിക്കും.

നിലവില്‍ അത്തരം ഒന്‍പത് സ്കീമുകള്‍ പോസ്റ്റ് ഓഫീസ് വഴി ലഭ്യമാണ്. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് (പിഒഎസ്എ), 5 വര്‍ഷ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട് (ആര്‍ഡി), പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് (ടിഡി), പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (എംഐഎസ്), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്), 15 വര്‍ഷ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് (പിപിഎഫ്), നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍ (എന്എസ്സി), കിസാന്‍ വികാസ് പത്ര (കെവിപി), സുകന്യ സമൃദ്ധി യോജന സ്കീം (എസ്എസ്വൈസി) എന്നിവയാണ് ഒന്‍പത് സ്കീമുകള്‍. ചെറികട നിക്ഷേപ പദ്ധതികളില്‍ സര്‍ക്കാര്‍ അപ്പപ്പോള്‍ നിശ്ചയിക്കുന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ക്ക് ബാധകമാവുക. ജൂണ്‍ 30ന് അവസാനിക്കുന്ന പാദത്തില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ലഭിക്കുന്ന പലിശ നിരക്കിന്റെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. നിക്ഷേപക പദ്ധതി, പലിശ നിരക്ക്, പദ്ധതി കാലാവധി, നിക്ഷേപ പരിധി എന്ന ക്രമത്തില്‍:
1. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്- 4 ശതമാനം, (നിക്ഷേപ കാലാവധി ബാധകമല്ല), അക്കൗണ്ട് തുറക്കാന്‍ ചുരുങ്ങിയത് 20 രൂപ.
2. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട്- 7.30 ശതമാനം, അഞ്ച് വര്‍ഷം, പ്രതിമാസം ചുരുങ്ങിയത് 10 രൂപ (കൂടിയതിന് പരിധിയില്ല).

3. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്- 7-7.8 ശതമാനം, കാലാവധി 1, 2, 3, 5 വര്‍ഷങ്ങളില്‍ ലഭ്യമാണ്, കുറഞ്ഞത് 200 രൂപ (കൂടിയതിന് പരിധിയില്ല)
4. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട്- 7.30 ശതമാനം, അഞ്ചു വര്‍ഷം, വ്യക്തിഗത അക്കൗണ്ടില്‍ 1,500 രൂപ മുതല്‍ 4.5 ലക്ഷം വരെയും ജോയിന്റ് അക്കൗണ്ടില്‍ 9 ലക്ഷം രൂപ വരെയും.
5. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം- 8.70 ശതമാനം, അഞ്ചു വര്‍ഷം, 1000 രൂപ മുതല്‍ 15 ലക്ഷം വരെ.
6. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്- 8 ശതമാനം, 15 വര്‍ഷം, ഒരു സാമ്പത്തിക വര്‍ഷം 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ.

7. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍- 8 ശതമാനം, അഞ്ചു വര്‍ഷം, മിനിമം 100 രൂപ (കൂടിയതിന് പരിധിയില്ല).
8. കിസാന്‍ വികാസ് പത്ര- 7.70 ശതമാനം, 2.5 വര്‍ഷം, മിനിമം 1000 രൂപ (കൂടിയതിന് പരിധിയില്ല).
9. സുകന്യ സമൃദ്ധി- 8.50 ശതമാനം, (നിക്ഷേപ കാലാവധി ബാധകമല്ല), ഒരു സാമ്പത്തിക വര്‍ഷം 1000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം എന്നിവയില്‍ ആദായ നികുതി ഇളവ് ലഭിക്കും. ഇന്‍കം ടാക്സ് ആക്ടിലെ 80സി വകുപ്പ് പ്രകാരം നിക്ഷേപകന് ഒരു വര്‍ഷം 1.5 ലക്ഷം രൂപ വരെ വരുമാനത്തില്‍ നിന്ന് കുറയ്ക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
