ഉസിലാംപെട്ടിയിൽ നിന്ന് ലോകം കീഴടക്കിയ പെറീസ് ബിസ്ക്കറ്റിന് 100 വയസ്സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കാലത്ത് അമ്പതിലധികം ബിസ്‌കറ്റ് നിര്‍മ്മാണ യൂണിറ്റുകളുള്ള നഗരമായിരുന്നു തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ ഉസിലാംപെട്ടി. ഇക്കാരണത്താല്‍ത്തന്നെ ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഉസിലാംപെട്ടിയ്‌ക്കൊരു ഇരട്ടപ്പേര് വീണു; ബിസ്‌കറ്റ് നഗരം! കാലം പിന്നിട്ടപ്പോള്‍ അവയില്‍ പലതും ഇല്ലാതാവുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും ചെയ്തു. എന്നാല്‍, 1917 -ല്‍ സമാരംഭിച്ച പെറീസ് എന്ന ഒരു യൂണിറ്റ് മാത്രം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇന്നും നിലകൊള്ളുന്നു. ഉസിലാംപെട്ടിയുടെ സ്വന്തം പ്രാദേശിക ബിസ്‌കറ്റ് ബ്രാന്‍ഡായ പെറീസിന്റെ ശതാബ്ദി വര്‍ഷമാണിപ്പോള്‍ കടന്നുപോവുന്നത്.

ബിസ്‌കറ്റ്

ഇന്ന് രാജ്യത്തിനകത്ത് മാത്രമല്ല, സിംഗപ്പൂരിലേക്കും അമേരിക്കയിലേക്കും ബിസ്‌കറ്റ് കയറ്റുമതി ചെയ്യുന്ന ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നു പെറീസ്. നഗരത്തിലെ കുടില്‍ വ്യവസായത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് പെറീസ് സ്ഥാപകന്‍ കെ.കെ.പളനികുമാര്‍ നാടാര്‍ 1917 -ലാണ് ബിസ്‌കറ്റ് ഫാക്ടറി ആരംഭിച്ചത്. തുടക്കത്തില്‍ കെകെപി ആന്‍ഡ് റ്റി ആന്‍ഡ് കോ എന്ന് നാമകരണം ചെയ്ത ബ്രാന്‍ഡിന് പിന്നീട് 1921 -ല്‍ പെറീസ് എന്ന് പേരിട്ടു. പളനികുമാറിന് ശേഷം അദ്ദേഹത്തിന്റെ അനന്തരവന്‍ അയ്യാ നാടാര്‍ കമ്പനിയുടെ ഭരണം ഏറ്റെടുത്തു.

കമ്പനി

അയ്യയുടെ മക്കളായ മഹേന്ദ്രവേലും ബാലു പെറീസും ചേര്‍ന്നാണ് ഇപ്പോള്‍ കമ്പനി നടത്തുന്നത്. 'ബിസ്‌കറ്റ് നിര്‍മാണത്തിനാവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ശുദ്ധീകരിച്ച ഗോതമ്പ് മാവ് പ്രാദേശിക വിപണിയില്‍ ലഭ്യമല്ലാത്ത കാലമായിരുന്നു അത്. മുംബൈയില്‍ നിന്ന് തിരുമംഗലത്തെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് അത് കൊണ്ടുവന്ന്, ശേഷം അവിടെ നിന്ന് കാളവണ്ടിയില്‍ ഉസിലാംപെട്ടിയിലെത്തിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്', നിലവിലെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ എസ് മഹേന്ദ്രവേല്‍ ഓര്‍ത്തെടുക്കുന്നു.

സ്വർണ വില ഇന്ന് കുതിച്ചുയർന്നു; വീണ്ടും പവന് 30000 കടന്നു, വില ഇനി കൂടുമോ അതോ കുറയുമോ?സ്വർണ വില ഇന്ന് കുതിച്ചുയർന്നു; വീണ്ടും പവന് 30000 കടന്നു, വില ഇനി കൂടുമോ അതോ കുറയുമോ?

ബിസ്‌കറ്റുകള്‍

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബിസ്‌കറ്റുകള്‍ക്ക് തുല്യ ഗുണനിലവാരമുള്ള ബിസ്‌കറ്റ് ഉത്പാദിപ്പിക്കാന്‍ കമ്പനി പ്രവീണ്യം നേടി. 1933 -ല്‍ കുംഭകോണത്ത് നടന്ന അഖിലേന്ത്യാ സ്വദേശി എക്‌സിബിഷനില്‍ മികച്ച നിലവാരമുള്ള ഭക്ഷണത്തിനുള്ള വെള്ളി മെഡല്‍ നേടാന്‍ ബ്രാന്‍ഡിനായി. കാര്‍ഷികവൃത്തിയിലേര്‍പ്പെട്ട കൂടുതല്‍ ഗ്രാമീണരെ ഫാക്ടറിയിലേക്കെത്തിക്കാന്‍ കഴിഞ്ഞത് പളനികുമാറിന്റെ നേട്ടമായി. 'മുത്തച്ഛന്‍ അവര്‍ക്ക് ആറുമാസത്തെ ബോണസ് നല്‍കി. കാരണം വരുമാന നികുതി അടയ്ക്കുന്നതിനേക്കാള്‍ ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തൊഴിലാളികള്‍ക്ക് നല്‍കുന്നതാണ് നല്ലതെന്ന് അദ്ദേഹം കരുതി', മഹേന്ദ്രവേല്‍ കൂട്ടിച്ചേര്‍ത്തു.

നികുതി ഇളവിനായി നിക്ഷേപത്തിലേക്ക് തിരിയുന്നവര്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍നികുതി ഇളവിനായി നിക്ഷേപത്തിലേക്ക് തിരിയുന്നവര്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ഇന്ന് 200 -ഓളം ജീവനക്കാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു

ഇന്ന് 200 -ഓളം ജീവനക്കാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. വിവിധ ആകൃതികളിലും വലുപ്പങ്ങളിലും സുഗന്ധങ്ങളിലുമുള്ള ബിസ്‌കറ്റും കുക്കികളും ബ്രാന്‍ഡ് ഉത്പാദിപ്പിക്കുന്നു. സമാനകാലത്ത് ആരംഭിച്ച പല ബിസ്‌കറ്റ് യൂണിറ്റുകളും ഇന്ന് അടച്ചുപൂട്ടിയിരിക്കുന്നു. എന്താണ് പെറീസിന്റെ വിജയത്തിന് പിന്നിലെ രഹസ്യമെന്ന ചോദ്യത്തിന് മഹേന്ദ്രവേലിന് ഒരുത്തരമേയുള്ളൂ- കാലത്തിനൊപ്പമുള്ള പുതുമ. ആദ്യ കാലങ്ങളിലൊന്നും മാര്‍ക്കറ്റിംഗ് ഫലപ്രദമായി നടന്നിരുന്നില്ല. ഇംഗ്ലണ്ടില്‍ നിന്ന് ബിസ്‌കറ്റ് ഇറക്കുമതി ചെയ്യുന്ന കാലത്താണ് ബ്രാന്‍ഡ് സമാരംഭിച്ചത്. അക്കാലത്ത് രണ്ട് പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ നിന്ന് കടുത്ത മത്സരം ബ്രാന്‍ഡ് നേരിട്ടു.

കൊറോണ; നിലവിലെ വിപണി സാഹചര്യത്തിൽ നിക്ഷേപം പിൻവലിക്കുന്നത് ഉചിതമോ?കൊറോണ; നിലവിലെ വിപണി സാഹചര്യത്തിൽ നിക്ഷേപം പിൻവലിക്കുന്നത് ഉചിതമോ?

ഉസിലാംപെട്ട

അതിന്റെ ഫലമായി തന്നെ ഉസിലാംപെട്ടയില്‍ അമ്പതിലധികം നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടി. എന്നാല്‍, പെറീസിന്റെ മുദ്രാവാക്യം ഉപഭോക്താക്കളെ നല്ലവിധം സ്വാധീനിച്ചു -'കരകര മൊരുമൊരു പെറീസ് ബിസ്‌കറ്റ്' (അതായത് ക്രിസ്പിയായ ബിസ്‌കറ്റ്). കമ്പനിയുടെ ശതാബ്ദി വര്‍ഷം ആഘോഷിക്കുന്ന വേളയില്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കിടയില്‍ എന്റര്‍പ്രണര്‍ഷിപ്പ് പ്രോത്സാഹിപ്പിക്കാനായി മാനേജ്‌മെന്റ് പദ്ധതിയിടുന്നു. കൂടാതെ പരമ്പരാഗത കായിക ഇനങ്ങളെക്കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

English summary

ഉസിലാംപെട്ടിയിൽ നിന്ന് ലോകം കീഴടക്കിയ പെറീസ് ബിസ്ക്കറ്റിന് 100 വയസ്സ് | biscuits sell like hot cakes at this 100 year old perrys factory

biscuits sell like hot cakes at this 100 year old perrys factory
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X