പാൽ വിറ്റ് നേടാം മാസ വരുമാനം; കുറഞ്ഞ മുതൽ മുടക്കിൽ മിൽമ തരും പണി; എങ്ങനെ ഏജൻസിയെടുക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയില്‍ പലതരം പാല്‍ ബ്രാന്‍ഡുകളുണ്ടെങ്കിലും മലയാളികള്‍ക്കിടയില്‍ മില്‍മയോളം വോരോട്ടം മറ്റാര്‍ക്കമുണ്ടാകരില്ല. ഓരോരുത്തരുടെയും ദിവസം തുടങ്ങുന്നത് തന്നെ മില്‍മ പാലില്‍ നിന്നാണ്. പാലും തൈരും പാലുത്പ്പന്നങ്ങളും ഐസ്ക്രീം തുടങ്ങി ഉത്പ്പന്നങ്ങളിൽ തന്നെ വൈവിധ്യം മിൽമയ്ക്കുണ്ട്. മലയാളിക്ക് രാവിലെ പാല്‍ ചായ നിര്‍ബന്ധമുള്ള കാലത്തോളം മില്‍മയ്ക്കും മില്‍മ പാലിനുമുള്ള വിപണിയെ പറ്റി ആശങ്കപ്പെടേണ്ട കാര്യമില്ല. ഇതിനാല്‍ തന്നെ ഇവിടെയൊരു തൊഴില്‍ സാധ്യത ഒളിഞ്ഞിരിപ്പുണ്ട്.

മാസ വരുമാനം ആ​ഗ്രഹിക്കുന്ന, സ്വന്തമായി സംരംഭം ആരംഭിക്കാനൊരുങ്ങുന്നവർക്ക് മിൽമ ഏജന്‍സി മികച്ച സാധ്യതയാണ്. മിൽമ പോലൊരു ബ്രാൻഡിന് കീഴിൽ കുറഞ്ഞ മുതല്‍ മുടക്കില്‍ സംരംഭം ആരംഭിക്കുക എന്നത് ലാഭ സാധ്യത കൂട്ടുന്നു. എങ്ങനെ മിൽമ ഏജന്റ് ആകാമെന്നും വരുമാന രീതിയും പരിശോധിക്കാം.

മിൽമ ഏജൻസി

മിൽമ ഏജൻസി

പാലും തൈരും സംഭാരത്തിനും അപ്പുറം ഉത്പ്പന്നങ്ങളുടെ നീണ്ട നിര മില്‍മയിലുണ്ട്. ഓരോ ഉത്പ്പന്നങ്ങളും വില്പന നടത്തുമ്പോൾ വില്പന വിലയ്ക്ക് മുകളിൽ ലഭിക്കുന്ന കമ്മീഷൻ ആണ് മില്‍മ ഏജൻസി വഴിയുള്ള വരുമാനം. മില്‍മ എന്ന ബ്രാന്‍ഡിന് സംഘം തന്നെ പരസ്യങ്ങള്‍ നല്‍കുന്നുതിനാൽ പരസ്യങ്ങളുടെ ആവശ്യം വരുന്നില്ല. ചെറുകടയിൽ ഏജൻസി ആരംഭിച്ചൊരാൾക്ക് ചായ, കാപ്പി, ജ്യൂസ് എന്നിവ ഉൾപ്പെടുത്തി മിനി ബേക്കറി ആരംഭിക്കാനും സാധിക്കും.

മിൽമ യൂണിയൻ

മിൽമ യൂണിയൻ

മിൽമയ്ക്ക് കീഴിൽ 3 യൂണിയൻ പ്രവർത്തിക്കുന്നുണ്ട്. ഓരോ യൂണിയന് കീഴിലുമാണ് മില്‍മ ഏജന്‍സി ആരംഭിക്കാന്‍ സാധിക്കുന്നത്. തിരുവനന്തപുരം യൂണിയന്‍, കൊച്ചി യൂണിയന്‍ മലബാര്‍ യൂണിയന്‍ എന്നിങ്ങനെയാണ് മൂന്ന് യൂണിയനുകള്‍. ഏജൻസി ആരംഭിക്കാൻ യൂണിയന് കീഴിൽ സമീപത്തുള്ള ഡയറികളിലാണ് അപേക്ഷ നല്‍കേണ്ടത്. പൊതുവെ സമീപത്ത് മറ്റ് ഏജൻസികൾ ഇല്ലാതിരിക്കുക എന്നതാണ് മിൽമ ഏജൻസി ആരംഭിക്കാനുള്ള നിയമം.

Also Read: വർഷത്തിൽ 3,999 രൂപ മുടക്കിയാൽ മാസ വരുമാനം റെയിൽവെയുടെ ഉറപ്പ്; ഐആർസിടിസിയുടെ പദ്ധതിയറിയാംAlso Read: വർഷത്തിൽ 3,999 രൂപ മുടക്കിയാൽ മാസ വരുമാനം റെയിൽവെയുടെ ഉറപ്പ്; ഐആർസിടിസിയുടെ പദ്ധതിയറിയാം

എങ്ങനെ അപേക്ഷിക്കാം

എങ്ങനെ അപേക്ഷിക്കാം

തിരുവനന്തപുരം യൂണിയന്റെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം പ്രകാരം എജന്റാകാന്‍ താല്‍പര്യമുള്ളവര്‍ നിശ്ചിത ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം. 100 രൂപ അടച്ചാല്‍ മില്‍മ ഡയറിയില്‍ നിന്ന് ഫോം ലഭ്യമാകും. പരിശോധന ഫീസായി 25 രൂപ അടച്ച് അപേക്ഷ പൂരിപ്പിച്ച് പ്രദേശത്തുള്ള ഡയറിയില്‍ സമര്‍പ്പിക്കണം.

അപേക്ഷയ്ക്ക് ശേഷം ഡയറി ഉദ്യോഗസ്ഥര്‍ പുതിയ ഏജന്‍സിക്കായി അപേക്ഷ നല്‍കിയ പ്രദേശത്ത് പരിശോധന നടത്തും. പ്രദേശത്തെ വില്പന സാധ്യത സംബന്ധിച്ച് ഉദ്യേഗസ്ഥന്‍ നടത്തുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഏജന്‍സി അനുവദിക്കുക. തിരികെ ലഭിക്കുന്ന 5,000 രൂപയുടെ സെക്യൂരിറ്റിയാണ് ഇതിനായി മില്‍മയില്‍ നല്‍കേണ്ടത്. 

Also Read: പോസ്റ്റ് ഓഫീസില്‍ 5,000 മുടക്കിയാല്‍ വെറുതെ ആകില്ല; മാസം നേടാം 50,000 രൂപ വരെ; ഫ്രാഞ്ചൈസി വിവരങ്ങള്‍ അറിയാംAlso Read: പോസ്റ്റ് ഓഫീസില്‍ 5,000 മുടക്കിയാല്‍ വെറുതെ ആകില്ല; മാസം നേടാം 50,000 രൂപ വരെ; ഫ്രാഞ്ചൈസി വിവരങ്ങള്‍ അറിയാം

കമ്മീഷൻ വിവരങ്ങൾ

കമ്മീഷൻ വിവരങ്ങൾ

ദിവസത്തില്‍ രണ്ട് തവണയാണ് ഏജന്റുമാര്‍ക്ക് മില്‍മ പാല്‍ വിതരണം നടത്തുക. മുന്‍കൂര്‍ പണമടച്ചാണ് പാല്‍വിതരണം നടക്കുന്നത്. ഇവിടെ എംആര്‍പിയുടെ നാല് ശതമാനമാണ് ഏജന്റുമാര്‍ക്ക് കമ്മീഷനായി ലഭിക്കുന്നത്. ഏജന്റുമാര്‍ക്ക് പ്രമോഷന്‍ ഉത്പ്പന്നങ്ങള്‍, പാലുത്പ്പന്നങ്ങള്‍ ശീതീകരിച്ച് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പഫ് ബോക്‌സുകള്‍, പാല്‍ സംഭരിക്കാനുള്ള ട്രേകള്‍ എന്നിവ മില്‍മ നല്‍കും. പാൽ ഇതര ഉത്പ്പന്നങ്ങൾക്ക് 30-40 ശതമാനം കമ്മീഷൻ ലഭിക്കും. 

Also Read: 10,000 രൂപ മുതൽ മുടക്കിൽ നേടാം മാസം 30,000 രൂപവരെ! നോക്കാം 5 ബിസിനസ് ആശയങ്ങൾAlso Read: 10,000 രൂപ മുതൽ മുടക്കിൽ നേടാം മാസം 30,000 രൂപവരെ! നോക്കാം 5 ബിസിനസ് ആശയങ്ങൾ

ഓൺലൈൻ അപേക്ഷ

ഓൺലൈൻ അപേക്ഷ

മലബാര്‍ മില്‍മയില്‍ വെബ്‌സൈറ്റ് വഴി പുതിയ എജന്‍സിക്കായി അപേക്ഷ നല്‍കാം. വെബ്സൈറ്റിൽ ലഭിക്കുന്ന വിവരം പ്രകാരം അപേക്ഷയോടൊപ്പം അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖയായി പാന്‍, ആധാര്‍, തിരഞ്ഞെടുത്ത് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ എതെങ്കിലും ഒന്ന് ഹാജരാക്കണം. 3000 രൂപ സെക്യൂരിറ്റി നിക്ഷേപം, 200 രൂപയുടെ മുദ്രപത്രം, വാടക കരാര്‍/ ബില്‍ഡിംഗ് ലൈസന്‍സ്, പഞ്ചായത്ത് ലൈസന്‍സ് എന്നിവയും, ലോക്കേഷന്‍ സ്‌കെച്ചും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.

വരുമാനം

വരുമാനം

കമ്മീഷനാണ് മിൽമയിൽ നിന്നുള്ള വരുമാനം. പാലിന് 4 ശതമാനം കമ്മീഷൻ ലഭിക്കും. ഇതിനൊപ്പം സ്റ്റാൾ ആരംഭിക്കാനുള്ള ചെലവ് സംരംഭകൻ വഹിക്കണം. ഫ്രീസർ സൗകര്യങ്ങൾ മിൽമ ഒരുക്കും. ഓരോരോ സ്ഥലത്തെയും ആവശ്യകതയും സമീപത്തുള്ള മറ്റ് മിൽമ ഏജൻസികളുടെ സാന്നിധ്യവും വരുമാനത്തിന് അടിസ്ഥാനമാകുന്ന കാര്യങ്ങളാണ്.

ചിത്രങ്ങൾക്ക് കടപ്പാട്- മിൽമ ഫെയ്സ്ബുക്ക് പേജ്

Read more about: business msme milma
English summary

Become A Milma Agent Is Best Way To Start Enterprise; Here's The Details About How To Start Agency

Become A Milma Agent Is Best Way To Start Enterprise; Here's The Details About How To Start Agency, Read In Malayalam
Story first published: Sunday, October 30, 2022, 14:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X