ബുർജ് ഖലീഫയിലെ 22 അപ്പാർട്ട്മെന്റുകൾ ഈ മലയാളിയുടേതാണ്

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്.

ബുർജ് ഖലീഫയിലെ  22 അപ്പാർട്ട്മെന്റുകൾ ഈ മലയാളിയുടേതാണ്

അറബ് രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ബുർജ് ഖലീഫ കാണുവാൻ ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥരിൽ ഒരാളാണ് മലയാളിയായ ജോർജ് വി നേരെപ്പറമ്പിൽ. തൃശൂരിലെ ഒരു പരമ്പരാഗത ബിസിനസ്സ് കുടുംബത്തിൽ ജനിച്ച ജോർജ് നാണ്യവിളകളുടെ ട്രേഡിങ്ങ് നടത്തുന്ന അച്ഛനെ സഹായിച്ചാണ് ബിസിനസ്സിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിലെ 22 അപ്പാർട്ട്മെന്റുകളുടെ ഉടമയാണ് ഇദ്ദേഹം.

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്

ജോർജ് വി നേരെപ്പറമ്പിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ബിസിനസ്സ് സ്ഥാപനങ്ങളിലൊന്നായ, ജിയോ ഗ്ലോബൽ കമ്പനിയുടെ സ്ഥാപകൻ കൂടെയാണ്. ജോർജ് എന്ന വ്യക്തിയുടെ രക്തത്തിൽ തന്നെ ബിസിനസ്സ് ഉണ്ട്, അദ്ദേഹം അത് ആസ്വദിച്ചാണ് നോക്കി നടത്തുന്നറ്റത്‌. വെല്ലുവിളികൾ സ്വീകരിച്ചു അതിനെ മറികടന്നാണ് ജോർജ് ഇന്ന് ഈ നിലയിൽ എത്തിയത്. സമർപ്പണവും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഒന്നും തന്നെ അസാധ്യമല്ലെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് യാഥാർഥ്യമാക്കാൻ സാധിച്ചത്. അതെ ജോർജ് വി നെരേപറമ്പിലാണ് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (സിയാൽ)
14 ശതമാനം ഓഹരിയുള്ള രണ്ടാമത്തെ വലിയ ഓഹരി ഉടമ.കേരള സർക്കാർ ആണ് എയർപോർട്ട് ഓപ്പറേറ്ററിന്റെ ഏറ്റവും വലിയ ഷെയർഹോൾഡർ. കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് പദ്ധതി ആരംഭിച്ചപ്പോൾ നിക്ഷേപകർക്ക് പദ്ധതിയിൽ താത്പര്യമില്ലായിരുന്നു.
അതുകൊണ്ടു തന്നെ ഫണ്ടുകളുടെ കുറവ് നേരിടേണ്ടി വന്നു. ഒരു എയർപോർട്ടിൻറെ അഭാവം നിമിത്തം മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കി ജോർജ് പദ്ധതിക്കായി നിക്ഷേപം വാഗ്ദാനം ചെയ്തു.
ഇപ്പോൾ സിയാൽ രാജ്യത്തിലെ തന്നെ മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നാണ്.

ഓട്ടോമൊബൈൽ മെക്കാനിക്

ഓട്ടോമൊബൈൽ മെക്കാനിക്

1976 ലാണ് അദ്ദേഹം മിഡിൽ ഈസ്റ്റിൽ എത്തിയത് , നാലു പതിറ്റാണ്ടുകൾക്കുമുമ്പ് ഷാർജയിൽ എത്തി, ഓട്ടോമൊബൈൽ മെക്കാനിക് ആയി ജോലി ചെയ്തു തുടങ്ങി.ചെറിയ കാലം കൊണ്ട് തന്നെ , പ്രദേശത്തിന്റെ ചൂടുള്ള കാലാവസ്ഥ മനസിലാക്കി . എയർ കണ്ടീഷനിങ് ബിസിനസിനു വലിയ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു . 1977 ൽ എയർകണ്ടീഷണറുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും വ്യാപാരം ആരംഭിക്കുകയും ചെയ്തു . 1984 ൽ ജിയോ ഇലക്ട്രിക്കൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനി രൂപീകരിച്ചു.

1984 ൽ ജിയോ ഇലക്ട്രിക്കൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനി രൂപീകരിച്ചു. 1987 ൽ കമ്പനി വഴി എല്ലാ ബ്രാൻഡ് എയർ കണ്ടീഷണറുകലുടെയും സ്പെയർ പാർട്ട് റിപ്പയറിങ്ങും ആരംഭിച്ചു . 1996-ൽ യു.എ.ഇയിലെ ഭരണാധികാരികളുടെ പ്രോത്സാഹനത്തോടെ ഇത് കൂടുതൽ വിപുലീകരിക്കപ്പെട്ടു.

 

ബുർജ് ഖലീഫയോട് ഇത്രയേറെ ഇഷ്ടം തോന്നാനുള്ള കാരണം

ബുർജ് ഖലീഫയോട് ഇത്രയേറെ ഇഷ്ടം തോന്നാനുള്ള കാരണം

ഒരു തമാശയായിൽ തുടങ്ങിയതാണ് ഈ ആഗ്രഹം !ബുർജ് ഖലീഫ കാണാനോ അതിനുള്ളിൽ പ്രവേശിക്കാനോ കഴിയില്ലെന്ന് ഒരു ബന്ധു കളിയാക്കി പറഞ്ഞപ്പോൾ ജോർജ് അത് ഒരു വെല്ലുവിളിയായിട്ടാണ് സ്വീകരിച്ചത്. 2010 ൽ ബുർജ് ഖലീഫയിൽ വാടകയ്ക്ക് താമസിക്കാൻ അവസരം ഉണ്ടെന്നു പറഞ്ഞു കൊണ്ടുള്ള ഒരു പരസ്യം കണ്ടപ്പോൾ, അടുത്ത ദിവസം ദിവസം തന്നെ അദ്ദേഹം അവിടെ താമസിച്ചു തുടങ്ങി . ദുബായിൽ മറ്റു ബിസിനസ്സ് ഉള്ളത് കൊണ്ട്, ബുർജ് ഖലീഫയിൽ നിക്ഷേപിക്കുക എന്നത് നല്ല ഓപ്‌ഷനായി പിന്നീട് അദ്ദേഹത്തിന് തോന്നുകയും , ദുബായ് മെട്രോ പ്രോജക്റ്റ് വഴി ലഭിച്ച പണം ബുർജ് ഖലീഫയിൽ സ്വന്തമായി ഒരു അപ്പാർട്ട്മെന്റ് വാങ്ങാനായി ഉപയോഗിക്കുകയും ചെയ്തു .പിന്നെ അദ്ദേഹം രണ്ടാമത്തെയും ,മൂന്നാമത്തെയും നാലാമത്തെയും അപ്പാർട്ട്മെന്റുകൾ ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യ നിർമ്മിത കെട്ടിടത്തിനുള്ളിൽ സ്വന്തമാക്കി. ഇപ്പോൾ അദ്ദേഹത്തിന് ബുർജ് ഖലീഫയിലെ 900 അപ്പാർട്ടുമെന്റുകളിൽ , 22 എണ്ണം ജോർജ് വി നേരെപ്പറമ്പിൽ എന്ന കൊച്ചിക്കാരന്റേതാണ് .

 

 

English summary

George V Nereparambil Founder of GEO Group of Companies

George V Nereparambil;Founder of GEO Group of Companies,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X