'ലോകത്ത് പലയിടത്തും നിരോധനം; ഇന്ത്യയിൽ സുലഭം'; 5 ഉത്പ്പന്നങ്ങൾ നിരോധിച്ചതിന് കാരണമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകം ഒറ്റ വിപണിയായതോടെ എല്ലാ രാജ്യത്തെ സാധനങ്ങളും എല്ലാ വിപണിയിലും കിട്ടുമെന്നുള്ള വലിയ സാധ്യത ഇന്നുണ്ട്. എന്നാൽ ഓരോ രാജ്യത്തെ ​ഗുണനിലവാരത്തിന് എതിരായി നിൽക്കുന്നവയാണെങ്കിൽ ഇവ നിരോധിക്കാനുള്ള അധികാരം അതാത് സർക്കാറുകൾക്കുണ്ട്. ഇത്തരത്തിലാണ് 2015 ൽ രാജ്യത്ത് മാ​ഗി നിരോധിച്ചത്.

 

ഇന്ത്യയിൽ മാ​ഗി നിരോധിച്ചപ്പോൾ മറ്റു വിപണികളിൽ മാ​ഗി സാധാരണ പോലെ വിലപ്ന നടത്തി. ഇതുപോലെ ലോകത്തെ പലരാജ്യങ്ങളിലും നിരോധിച്ചിട്ടും ഇന്നും ഇന്ത്യയിൽ സുലഭമായി ലഭിക്കുന്ന 5 ഉത്പ്പന്നങ്ങളേയാണ് ചുവടെ ചേർക്കുന്നത്. 

ലൈഫ്‌ബോയ്

ലൈഫ്‌ബോയ്

ലൈഫ്‌ബോയ് സോപ്പിനെ പറ്റി അറിയാത്തവരായി ആരും തന്നെയുണ്ടാകില്ല. പലരും ഉപയോഗിക്കുന്ന ലൈഫ് ബോയ് സോപ്പ് പല രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ളതാണ്. സോപ്പിന്റെ ഉയര്‍ന്ന കാഠിന്യം കാരണം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. മൃഗങ്ങലെ കുളിപ്പിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുമെന്ന് കാണിച്ചാണ് അമേരിക്കയില്‍ ഇവ നിരോധിച്ചത്. 

Also Read: ആക്രികടയിൽ നിന്ന് വേദാന്ത എന്ന ബിസിനസ് സാമ്രാജ്യത്തിലേക്ക്; അതിശയം അനിൽ അ​ഗർവാളിന്റെ വിജയകഥAlso Read: ആക്രികടയിൽ നിന്ന് വേദാന്ത എന്ന ബിസിനസ് സാമ്രാജ്യത്തിലേക്ക്; അതിശയം അനിൽ അ​ഗർവാളിന്റെ വിജയകഥ

റെഡ്ബുൾ

റെഡ്ബുൾ

എനര്‍ജി ഡ്രിംഗ് ആയി ഉപയോഗിക്കുന്ന റെഡ് ബുള്‍ ഇന്ത്യൻ റസ്റ്റോറന്റുകളിൽ പ്രായ വ്യത്യാസമില്ലാതെ വിറ്റഴിക്കപ്പെടുന്ന ഉത്പ്പന്നമാണ്. എന്നാൽ ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ലിതോനിയ രാജ്യങ്ങളിൽ നിരോധിച്ചവയാണ് ഈ റെഡ്ബുൾ. ഹൈപ്പര്‍ടെന്‍ഷൻ, വിഷാദം, ഹൃദയാഘാതം എന്നി രോ​ഗങ്ങൾക്ക് കാരണമാകുന്നു എന്നതിനാലാണ് ഈ രാജ്യങ്ങളിൽ റെഡ്ബുൾ നിരോധിച്ചത്. 18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഈ നിരോധനം. 

Also Read: സ്നാപ്ഡീലിലെ പണി പോകുമെന്ന ഭയം; സ്വന്തമായി ഇ-കോമേഴ്സ് ബിസിനസ് തുടങ്ങി; ഇന്ന് വിറ്റുവരവ് 40 കോടിAlso Read: സ്നാപ്ഡീലിലെ പണി പോകുമെന്ന ഭയം; സ്വന്തമായി ഇ-കോമേഴ്സ് ബിസിനസ് തുടങ്ങി; ഇന്ന് വിറ്റുവരവ് 40 കോടി

ഓള്‍ട്ടോ 800

ഓള്‍ട്ടോ 800

ഇന്ത്യയിൽ സാധാരണക്കാരുടെ കാറെന്ന സ്വപ്നത്തിന് സഹായകമാകുന്ന വാഹനമാണ് മാരുതി സുസൂക്കി ഓള്‍ട്ടോ 800. മധ്യവര്‍ഗ കുടുംബത്തിന് പണത്തിലും സൗകര്യത്തിലും ഒതുങ്ങുന്ന വാഹനമായാണ് ഇത് കണക്കാകുന്നത്. നാല് ലക്ഷത്തില്‍ താഴെ വരുന്ന ഈ വാഹനം മിക്ക വിദേശ രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഗോബള്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് വിജയിക്കാത്തതിനാലണ് ആള്‍ട്ടോ 800 ന് നിരോധനം വന്നത്. ടാറ്റ നാനോ കാറിനും ക്രാഷ് ടെസ്റ്റ് വിജയിക്കാൻ സാധിക്കാത്തതിനാൽ നിരോധനമുണ്ട്.

കിന്റർജോയ്

കിന്റർജോയ്

ഇന്ത്യയില്‍ കുട്ടികളുടെ പ്രീയപ്പെട്ട ചോക്ലേറ്റായ കിന്‍ഡര്‍ ജോയ് സര്‍പ്രൈസ് എഗ്ഗുകള്‍ പോലുള്ള കിന്റര്‍ ജോയ് ചോക്ലേറ്റുകൾ അനേകം രാജ്യങ്ങളിൽ നിരോധിച്ചവയാണ്. കുട്ടികളുടെ ആരോഗ്യത്തിന് അപകടമെന്ന് കണ്ടാണ് നിരോധനം. കിന്റർ ജോയ് എ​​ഗ്​ഗുകൾക്ക് ഉള്ളുള്ള കളിപ്പാട്ടത്തിനായി കുട്ടികള്‍ മിഠായി കഴിക്കണം. ഇതുവഴി ഉണ്ടാകുന്ന അപകട സാധ്യത മുൻനിർത്തിയാണ് നിരോധനം.

അമേരിക്കയിൽ ഇവ ഉപയോ​ഗച്ചാൽ 2500 ഡോളറിന്റെ പിഴയും ലഭിക്കും. ഇതുപോലെ പാസ്ചറൈസ് ചെയ്യാത്ത പാലിന് അരേിക്കയിലും കാനഡയിലും നിരോധനമുണ്ട്. അപകടരമായ സൂക്ഷ്മാണുക്കളും അണുക്കളും പാലിൽ ഉണ്ടാകുമെന്നതിനാലാണ് നിരോധനം.

പുകയിലയോട് നോ പറഞ്ഞ ഭൂട്ടാൻ

പുകയിലയോട് നോ പറഞ്ഞ ഭൂട്ടാൻ

പുകയില ഉത്പ്പന്നങ്ങളുടെ വലിയ വിപണിയായ ഇന്ത്യയുടെ അയൽ രാജ്യമായ ഭൂട്ടാൻ ലോത്തിന് മാതൃമായുകയാണ്. പുകയില ഉത്പ്പന്നങ്ങളുടെ ഉത്പാദനവും വിതകരണവും ഭൂട്ടാനില്‍ 2004 മുതല്‍ നിരോധിച്ചിരിക്കകയാണ്. 100 ശതമാനം നികുതി അടച്ച് സ്വന്തം അവശ്യത്തിന് പുകയില ഇറക്കുമതി ചെയ്യാന്‍ ഭൂട്ടാൻ അവസരം നൽകുന്നുണ്ട്. എന്നാൽ ഇവ പൊതുസ്ഥലത്ത് നിന്ന് ഉപയോ​ഗിച്ചാൽ പിഴ ഈടാക്കും. 

Also Read: 10,000 രൂപ മുതൽ മുടക്കിൽ നേടാം മാസം 30,000 രൂപവരെ! നോക്കാം 5 ബിസിനസ് ആശയങ്ങൾAlso Read: 10,000 രൂപ മുതൽ മുടക്കിൽ നേടാം മാസം 30,000 രൂപവരെ! നോക്കാം 5 ബിസിനസ് ആശയങ്ങൾ

ഇന്ത്യയുടെ മാ​ഗി നിരോധനം

ഇന്ത്യയുടെ മാ​ഗി നിരോധനം

നിരോധനങ്ങലെ പറ്റി പറയുമ്പോൾ മാ​ഗിയെ ഇന്ത്യയിൽ നിരോധിച്ച കാര്യം സൂചിപ്പിക്കേണ്ടകുണ്ട്. 2015 പകുതിയോടെയാണ് ഇന്ത്യയിൽ മാ​ഗി നിരോധിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് മാഗിയില്‍ തൃപ്തികരമായതിനെക്കാള്‍ കൂടുതല്‍ അളവില്‍ ഈയ (Lead) ത്തിന്റെ അളവ് കണ്ടെത്തി.

പിന്നീട് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയിലും ഇത് ശരിവെച്ചതോടെ 2015 ജൂണില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് രാജ്യത്ത് മാ​ഗി നിരോധിച്ചു. എന്നാൽ നിരോധനം മാർക്കറ്റ് ചെയ്ത മാ​ഗി ഇന്ത്യൻ വിപണിയിൽ വമ്പൻ തിരിച്ചു വരവ് നടത്തി.

മാഗി

നിരോധനത്തിന് പിന്നാലെ മാഗി ആരാധകരുടെ പരിഭവങ്ങൾക്ക് മറുപടിയുമായി മാ​ഗി എത്തിയതോടെ വൈകാരിക മാർക്കറ്റിം​ഗ് മാ​ഗിക്ക് ​ഗുണമായി.

നിരോധന സമയത്ത് വീ മിസ് യു, come back soon! എന്ന ഉപഭോക്താക്കളുടെ വേർഷനും WE MISS YOU TOO എന്ന പേരിൽ മാ​ഗി വേർഷനുമായി മാ​ഗി പരസ്യങ്ങൾ ചെയ്തു. തിരിച്ചു വരവിൽ 2016 ലെ മൂന്നാം പാദത്തില്‍ മാഗി 57 ശതമാനം മാര്‍ക്കറ്റും പിടിച്ചു. 2015 ഓഗസ്റ്റില്‍ 0.5 ശതമാനം ആയിടത്ത് നിന്നാണ് ഈ നേട്ടം.

Read more about: business
English summary

Here's 5 Products That Banned In Other Countries But Commonly Used In India | ഇന്ത്യയിൽ സ്ഥിരമായി ഉപയോ​ഗിക്കുന്ന എന്നാൽ ലോകത്ത് നിരോധിച്ച 5 ഉത്പ്പന്നങ്ങൾ ഇവയാണ്

Here's 5 Products That Banned In Other Countries But Commonly Used In India, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X