ചെറിയ മുതൽ മുടക്കിൽ വരുമാനം തരുന്ന ഫ്രാഞ്ചൈസി ആശയങ്ങൾ; കൂട്ടത്തിൽ റെയിൽവെയും പോസ്റ്റ് ഓഫീസും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കുക എന്നത് എക്കാലത്തും ശ്രമകരമായ ജോലി തന്നെയാണ്. ഇന്ന് ജനങ്ങളിലേക്കെത്താൻ നൂതന മാർ​ഗങ്ങളുണ്ടെങ്കിലും ബ്രാൻഡായി വളർത്തി ലഭാകരമായി കൊണ്ടു പോകാൻ തുടക്കത്തിൽ പ്രയാസമാണ്.ഇതിന് പകരമായി തിരഞ്ഞെടുക്കാവുന്നതാണ് ഫ്രാഞ്ചൈസി ബിസിനസ്. ബ്രാൻഡുകളുടെ പേരും ​ഗുഡ്‍വില്ലും ഉപയോ​ഗിച്ച് ഫ്രാഞ്ചൈസിക്ക് ഫ്രാഞ്ചൈസിയുടെ പേരിൽ ബിസിനസ്സ് ചെയ്യാൻ ലൈസൻസ് നൽകുന്നതാണ് രീതി.

 

ഫ്രാഞ്ചൈസി ആരംഭിക്കാൻ തുടക്കത്തിൽ ഫീസ് അടയ്ക്കേണ്ടതുണ്ട്. വില്പനയെ അടിസ്ഥാനമാക്കി വാർഷിക ഫീസ് കമ്പനികൾ ഈടാക്കും. പുതിയ ബ്രാൻ‍ഡ് ആരംഭിച്ച് വളർത്തിയെടുക്കാനുള്ള സാഹസം സഹിക്കാതെ മികച്ച രീതിയിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാം. ചുരുങ്ങിയ ചെലവിൽ തിരഞ്ഞെടുക്കാവുന്ന 6 ഫ്രാഞ്ചൈസി ബിസിനസ് ആശയങ്ങളാണ് ചുവടെ.

പിഎംകെവിവൈ

പിഎംകെവിവൈ

കേന്ദ്രസര്‍ക്കാറിന്റെ സ്‌കില്‍ ഡെലവപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് മന്ത്രാലയത്തിന്റെ പരിശീലന പദ്ധതിയാണ് പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന. പദ്ധതിയുടെ ട്രെയിനിംഗ് കേന്ദ്രത്തിന്റെ ഫ്രാഞ്ചൈസി ആരംഭിക്കാവുന്നത്. സ്‌കില്‍ മാനേജ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ ഓഫ് ട്രെയിനിംഗ് സെന്ററുകളുടെ (SMART) മാനദണ്ഡങ്ങള്‍ക്ക അനുസരിച്ചുള്ള പരിശീലന പങ്കാളിയാകാന്‍ യോഗ്യത നേടണം. ഓരോ ഉദ്യോഗാര്‍ഥിക്കും വിവിധ വിഭാഗത്തില്‍ 30,36,42 രൂപ വീതം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കും.

Also Read: മുതൽ മുടക്കില്ലാതെ ലക്ഷങ്ങൾ നേടാം; മനസുണ്ടെങ്കിൽ മനം നിറയ്ക്കും വരുമാനം; 4 ബിസിനസ് ആശയങ്ങൾ നോക്കുന്നോ?Also Read: മുതൽ മുടക്കില്ലാതെ ലക്ഷങ്ങൾ നേടാം; മനസുണ്ടെങ്കിൽ മനം നിറയ്ക്കും വരുമാനം; 4 ബിസിനസ് ആശയങ്ങൾ നോക്കുന്നോ?

അമൂല്‍ ഐസ്‌ക്രീം

അമൂല്‍ ഐസ്‌ക്രീം

ഇന്ത്യയില്‍ പബ്ലിസിറ്റി ആവശ്യമില്ലാത്തൊരു കമ്പനിയാണ് അമൂല്‍. 75 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള അമൂലിന് ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുണ്ട്. അമൂല്‍ ഐസ്‌ക്രീം പാര്‍ലര്‍ ആരംഭിക്കാനായി 300 ചതുരശ്ര അടി വിസ്ത്രീര്‍ണമുള്ള സഥലമാണ് ആവശ്യം. ആദ്യ ഘട്ടത്തില്‍ 2-5 ലക്ഷം രൂപ വരെ ആവശ്യമായി വരും. സാധനങ്ങള്‍ നേരിട്ട് ഔട്ട്‌ലേറ്റുകളിലെത്തിക്കും. രാജ്യത്ത് 1500ഓളം അമൂല്‍ ഐസ്‌കീം ഔട്ട്‌ലേറ്റുകളുണ്ട്. ഇന്ത്യയില്‍ ആരംഭിക്കാന്‍ സാധിക്കുന്ന ചെലവ് കുറഞ്ഞ ഫ്രാഞ്ചൈസി ബിസിനസുകളിലൊന്നാണിത്. 

Also Read: 2 ലക്ഷത്തിൽ തുടങ്ങിയ സുഹൃത്തുക്കളുടെ കേക്ക് നിർമാണം, ഇന്നത്തെ വിറ്റുവരവ് 75 കോടി രൂപ!Also Read: 2 ലക്ഷത്തിൽ തുടങ്ങിയ സുഹൃത്തുക്കളുടെ കേക്ക് നിർമാണം, ഇന്നത്തെ വിറ്റുവരവ് 75 കോടി രൂപ!

ഡിടിഡിസി

ഡിടിഡിസി

എന്നും വലിയ ഡിമാന്റുള്ള മേഖലയാണ് കൊറിയര്‍ സര്‍വീസ്. ഇതിനാല്‍ ഡിടിഡിസിയുടെ കൊറിയര്‍ ബിസിനസിന്റെ ഭാഗമാകുന്നത് ലാഭകരമായ ചിന്തയാണ്. 1990 ല്‍ ആരംഭിച്ച ഡിടിഡിസി ലോകത്തും രാജ്യത്തും കൊറിയര്‍ സേവനങ്ങളെത്തിക്കുന്നുണ്ട്. ചുരുങ്ങിയ ചെലവില്‍ ആരംഭിക്കാവുന്ന ഫ്രാഞ്ചൈസി രീതിയാണിത്. 1.5 ലക്ഷം രൂപയുടെ നിക്ഷേപവും 150 ചതുരശ്രഅടിയുള്ള സ്ഥലവുമാണ് ആവശ്യം. സാധനങ്ങള്‍ സമയത്ത് എത്തിക്കുന്നതിനുള്ള ഡെലിവറി ചെയ്യുന്നവരെ ആവശ്യമായി വരും. 

Also Read: എൻജിനീയർമാർ ചായ അടിച്ചാൽ അത് ബിടെക് ചായ; കോവിഡ് 'പണി' കൊടുത്തപ്പോൾ പിറന്നത് 75 തരം ചായകൾAlso Read: എൻജിനീയർമാർ ചായ അടിച്ചാൽ അത് ബിടെക് ചായ; കോവിഡ് 'പണി' കൊടുത്തപ്പോൾ പിറന്നത് 75 തരം ചായകൾ

പോസ്റ്റ് ഓഫീസ്

പോസ്റ്റ് ഓഫീസ്

രാജ്യത്തെ 1.56 ലക്ഷം പോസ്റ്റ് ഓഫീസ് ബ്രാഞ്ചുകളുണ്ടെങ്കിലും തപാല്‍ വകുപ്പ് ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്നുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഫ്രാഞ്ചൈസികള്‍ തുടങ്ങാം. ഫ്രാഞ്ചൈസി സ്‌കീമും പോസ്റ്റല്‍ ഏജന്റ് എന്നിങ്ങനെ രണ്ട് തരത്തിൽ പോസ്റ്റ് ഓഫീസിന്റെ ഭാ​ഗമാകാം. 5,000 രൂപയാണ് ഫ്രാഞ്ചൈസിക്ക് ആവശ്യമായ തുക. കൗണ്ടര്‍ സേവനങ്ങള്‍ ആവശ്യമുള്ളിടത്ത് ഫ്രാഞ്ചൈസികള്‍ ആരംഭിക്കാം. തപാല്‍സ്റ്റാമ്പുകളും റവന്യു സ്റ്റാബ്, മറ്റ് സ്റ്റേഷനറി വില്പനകളാണ് പോസ്റ്റല്‍ ഏജന്റ് വഴി നടക്കുക. കമ്മീഷനാണ് വരുമാന മാർ​ഗം.

ഡോമിനോസ്

ഡോമിനോസ്

30 മിനിട്ടിനുള്ളില്‍ ഡോര്‍സ്‌റ്റെപ്പ് ഡെലിവറി നടത്തുന്ന ഡോമിനോസിന് നിലവില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഔട്ട്‌ലേറ്റുകളുണ്ട്. പുതിയ ഭക്ഷണ സംസ്‌കാരം സജീവമാകുന്ന കാലത്ത് ഡോമിനോസ് പിസ ഫ്രാഞ്ചൈസി ആരംഭിക്കുന്നത് നല്ല വരുമാന മാര്‍ഗമാണ്. ഇതിനായി 1500 ചതുരശ്ര അടി സ്ഥലവും 30 ലക്ഷം രൂപയും ആവശ്യമാണ്. ജുബിലന്റ് ഫുഡ് വര്‍ക്ക്‌സാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കരാറിലെത്തുന്ന പക്ഷം പരിശീലനവും ഓറിയന്റേഷനും കമ്പനി നല്‍കും. തിരക്കുള്ള നഗരങ്ങളിലോ റസിഡന്‍ഷ്യല്‍ ഏരിയ, മാള്‍ എന്നിവിടങ്ങളിലായിരിക്കണം. ഇതുപോലെ കെഎഫ്‌സി ചിക്കന്‍ ഔട്ട്‌ലേറ്റും ആരഭിക്കാം. 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലവും 50 ലക്ഷം രൂപയുടെ നിക്ഷേുപവും ആവശ്യമാണ്.

ഐആർസിടിസി

ഐആർസിടിസി

55 ശതമാനം റെയില്‍വെ ടിക്കറ്റും ബുക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന കാലത്ത് ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐര്‍സിടിസി) ഔദ്യോഗിക ബുക്കിംഗ് ഏജന്റ് ആവുക എന്നത് വരുമാനം കണ്ടെത്താം. 1 വര്‍ഷത്തേക്ക് ഏജന്റാകുന്നതിന് 3999 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. ടിക്കറ്റ് വില്പനയുടെ കമ്മീഷനാണ് വരുമാന മാർ​ഗം.

സ്ലീപ്പര്‍ ടിക്കറ്റുകളായ നോണ്‍ എസി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന് 20 രൂപ ലഭിക്കും. എസി ടിക്കറ്റാണെങ്കില്‍ 40 രൂപയാണ് കമ്മീഷനാുയി ടിക്കറ്റൊന്നിന് ലഭിക്കുക. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടില്‍ 1 ശതമാനം എജന്റിന് കമ്മീഷനായി അധികം ലഭിക്കും.

Read more about: business
English summary

How To Earn From Franchise Business; Here's The Top 6 Franchise Ideas With Low Investment

How To Earn From Franchise Business; Here's The Top 6 Franchise Ideas With Low Investment
Story first published: Tuesday, September 13, 2022, 8:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X