19 വയസുള്ള ഇന്ത്യൻ കോടീശ്വരന്മാരുടെ സെപ്‌റ്റോ; ഇ-കോമേഴ്സ് രം​ഗത്ത് ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും ഭീഷണി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ-കോമേഴ്സ് രം​ഗത്ത് ഏറ്റവും വലിയ ശക്തി ആരെന്ന് ചോദിച്ചാൽ അമേരിക്കൻ കമ്പനികളായ ആമസോണും ഫ്ളിപ്കാർട്ടും എന്നു തന്നെയാണ് ഉത്തരം. വിലകുറവും ബ്രാൻഡ് വാല്യുവും തന്നെയാണ് ഇവയെ മുൻപന്തിയിലെത്തിക്കുന്നത്. എന്നാൽ ഡെലവറി വേ​ഗതയിൽ എല്ലായിപ്പോഴും മുന്നേറാൻ ഈ ഓൺലൈൻ വ്യാപാര വമ്പൻമാർക്ക് സാധിച്ചിട്ടില്ല. ഇന്നും ഡെലിവറിക്കായി 2-4 ദിവസം വരെ സാധാരണ ​ഗതിയിൽ ആമസോണിനും ഫ്ളിപ്കാർട്ടിനും ആവശ്യമായി വരുന്നുണ്ട്.

ഇവിടെയാണ് ശരാശരി 8.47 മിനുട്ടിൽ ഡെലിവറിയുമായി ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിന്റെ തുടക്കം. ഓൺലൈൻ ​ഗ്രാസറി വിപണിയിൽ തുടക്കം കുറിച്ച സെപ്റ്റോയുടെ വേ​ഗവും ബിസിനസ് ആശവും വമ്പന്മാരെ ഞെട്ടിക്കുന്നതാണ്. ഇതുതന്നെയാണ് വമ്പൻ നിക്ഷേപങ്ങൾ എത്തുന്ന സ്റ്റാർട്ടപ്പായി മുംബൈയിൽ നിന്നുള്ള സെപ്റ്റോയെ മാറ്റിയത്. ഇതിനൊപ്പം രാജ്യത്ത് യുവാക്കളായ സമ്പന്നമാരിൽ ഒന്നാം സ്ഥാനം സെപ്റ്റോ സ്ഥാപകരമായ അദിത് പലിച്ചയ്ക്കും കൈവല്യ വൊഹ്‌റയ്ക്കുമാണ്.

സെപ്റ്റോ തുടക്കം

സെപ്റ്റോ തുടക്കം

ബാല്യകാല സുഹൃത്തുക്കളായ ആദിത് പാലിച്ചയും കൈവല്യ വോഹ്റയും സ്റ്റാൻഫോർഡ് സർവകലാശായിലെ കമ്പ്യൂട്ടർ സയൻസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് സ്റ്റാർട്ടപ്പുമായി ഇറങ്ങുന്നത്. കോവിഡ് കാലത്ത് 2020 തിൽ ഇന്ത്യയിലെത്തുകയായിരുന്നു ഇരുവർക്കും മുന്നിലെ ആദ്യ വനെല്ലുവിളി. ഒരു ലോഡ് സ്റ്റാർട്ടപ്പ് ആശയങ്ങളുമായി മുംബൈയില്‍ തിരിച്ചെത്തിയയ ഇരുവരും ആദ്യം ആരംഭിച്ചതും ​ഗ്രോസറി ഓൺലൈൻ ഡെലിവറി തന്നെയായിരുന്നു. അങ്ങനെയാണ് 17ാം വയസിൽ ‌ആദ്യ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്.

ഗ്രോസറി

ആദ്യ ഘട്ടത്തില്‍ ചെറുകിട ഗ്രോസറി കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മുംബൈയിലും പരിസരങ്ങളിലും ഡെലിവറി ചെയ്തായിരുന്നു തുടക്കം. ഇതുവഴി റൂട്ടും പ്ലാനിംഗും ഡെലിവറി, ഓര്‍ഡര്‍ സ്വീകരിക്കല്‍ പോലുള്ള വിഷയങ്ങളിൽ കൂടുതൽ മനസിലാക്കാൻ പറ്റിയതായി ആദിത് പാലിച്ചയും കൈവല്യ വോഹ്റയും പറയുന്നു. എന്നാൽ ഈ രീതി ലാഭകരമായ ബിസിനസ് ആശയമല്ലെന്ന് ഇരുവരും തുടക്കത്തിലെ മനസിലാക്കിയിരുന്നു. 

Also Read: ക്ഷമയിലാണ് വിജയം; 5 ലക്ഷം രൂപ 10 ലക്ഷമാക്കി തരുന്ന സർക്കാർ പദ്ധതി; കാത്തിരിപ്പ് 124 മാസംAlso Read: ക്ഷമയിലാണ് വിജയം; 5 ലക്ഷം രൂപ 10 ലക്ഷമാക്കി തരുന്ന സർക്കാർ പദ്ധതി; കാത്തിരിപ്പ് 124 മാസം

ഡെലിവറി

1.8 കിലോ മീറ്ററിനുള്ളിലുള്ള ഓര്‍ഡറുകള്‍ക്ക് മിനുട്ടിനുള്ളില്‍ ഡെലിവറി സാധിച്ചതിനാൽ ഇരുവർക്കും കൂടുതൽ ഉപഭോക്താക്കളെ ലഭിച്ചിരുന്നു. ആദ്യകാലത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും കിരണാ കാര്‍ട്ട് എന്ന ആപ്പ് വഴിയും 2000 ഓര്‍ഡറുകള്‍ ദിവസത്തില്‍ ഇരുവരും ഡെലിവറി ചെയ്തിരുന്നു. ഈ ലാഭ സാധ്യത മുൻനിർത്തിയാണ് വേ​ഗത്തിൽ ഡെലിവറി എന്ന ആശയത്തിൽ നിന്ന് പുതിയ സ്റ്റാർട്ടപ്പിലേക്ക് ഈ യുവാക്കൾ മാറുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കിരണകാര്‍ട്ട് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ ആരംഭിച്ച സെപ്റ്റോ ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് 900 മില്യൺ മൂല്യമുള്ള കമ്പനിയാണിത്. അദിത് പലിച്ച സിഇഒയും കൈവല്യ വൊഹ്‌റ സിടിഒയുമാണ്.

സെപ്റ്റോ ബിസിനസ് രീതി

സെപ്റ്റോ ബിസിനസ് രീതി

വേ​ഗത തന്നെയാണ് സെപ്റ്റോയുടെ മുഖമുദ്ര. പത്ത് മിനുട്ടിനുള്ളിൽ വിതരണം ഉറപ്പു നൽകുന്ന സെപ്റ്റോയ്ക്ക 8.47 മിനുട്ടാണ് ശരാശരി വിതരണ സമയം. ഡാര്‍ക്ക് സ്റ്റോറുകള്‍ എന്ന് വിളിക്കപ്പെടുന്ന 100-ലധികം മിനി വെയ‌ർഹസുകളാണ് സെപ്റ്റോ വേ​ഗതയ്ക്കായി ഉപയോ​ഗിക്കുന്നത്. ഉയർന്ന ഡെലിവറി നിരക്കുള്ള പ്രദേശങ്ങളിലാണ് സെപ്റ്റോ ഡാർക്ക് സ്റ്റോറുകൾ സ്ഥാപിച്ചിരിക്കുന്നത്. അടിസ്ഥാനപരമായി 3 കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ ക്ലയന്റുകള്‍ക്കും സേവനം നല്‍കാനുള്ള ശേഷിയുള്ളവയാണ് ഡാർക്ക് സ്റ്റോറുകൾ. 

Also Read: ഇന്ത്യൻ കമ്പനിക്ക് പേരും പ്രശസ്തിയുമില്ലെന്ന് ആമസോൺ; ട്രേഡ്മാർക്ക് കേസിൽ മുട്ടുകുത്തിച്ച് ഹാപ്പി ബെല്ലിAlso Read: ഇന്ത്യൻ കമ്പനിക്ക് പേരും പ്രശസ്തിയുമില്ലെന്ന് ആമസോൺ; ട്രേഡ്മാർക്ക് കേസിൽ മുട്ടുകുത്തിച്ച് ഹാപ്പി ബെല്ലി

സാങ്കേതിക വിദ്യ

ഡെലിവറി ജീവനക്കാരുടെ വേ​ഗത്തേക്കാൾ സാങ്കേതിക വിദ്യയ്ക്ക് പ്രധാന്യം നൽകിയാണ് സെപ്റ്റോ വിതരണത്തിൽ വിജയിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ഓരോ ഓർഡർ നൽകുന്ന ഉപഭോക്താവിന്റെ ജിയോസ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റ, സ്റ്റോര്‍ ലൊക്കേഷനുകള്‍, ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ഡെലിവറി റൂട്ടുകള്‍, ഡെലിവറിക്ക് വേണ്ട സമയം എന്നിവ ആപ്പ് വിലയിരുത്തിയാണ് പ്രവർത്തനം. 

Also Read: ഹിറ്റ്ലർക്കായി തുടങ്ങിയ ഫോക്സ്‍വാഗൺ; ലോക മഹായുദ്ധ കാലത്തെ മൈസൂർ ചന്ദന സോപ്പ്; യുദ്ധ ഓർമ പേറുന്ന ബ്രാൻഡുകൾAlso Read: ഹിറ്റ്ലർക്കായി തുടങ്ങിയ ഫോക്സ്‍വാഗൺ; ലോക മഹായുദ്ധ കാലത്തെ മൈസൂർ ചന്ദന സോപ്പ്; യുദ്ധ ഓർമ പേറുന്ന ബ്രാൻഡുകൾ

ഡെലിവറി

ഓരോ ഓർഡറുകളും വിജയകരമാക്കുന്നതിന് 3 പ്രവർത്തനങ്ങളിലൂടെയാണ് പിക്കിം​ഗ്, പാക്കിം​ഗ്, ബാ​ഗിം​ഗ് (PPB). ഓരോ ഉത്പ്പന്നവും ഓർഡർ ലഭിക്കുമ്പോൾ ആദ്യം സെൻട്രൽ ഹബ്ബിലേക്കും തുടർന്ന് അനുയോജ്യമായ ഡാർക്ക് റൂമിലേക്കും വിവരങ്ങൾ പോകുന്നു. ഇവിടെ നിന്ന് ഉത്പ്പന്നത്തിന്റെ ഇനം അനുസരിച്ച് ഷെൽഫിലേക്കും ഓ‌ർഡർ നൽകുന്നു. എല്ലാ ഇനങ്ങളും ശേഖരിക്കുകയും വേഗത്തില്‍ പായ്ക്ക് ചെയ്യുകയുമാണ് അടുത്ത രീതി.

ഡെലിവറി ഏജന്റിന് ഓര്‍ഡര്‍ ലഭിച്ചയുൻ സാധനവുമായി പുറത്തിറങ്ങും. ഈ മൂന്ന് നടപടികളും സെപ്റ്റോ 60 സെക്കന്റ് വീതം ഉപയോ​ഗിച്ചാണ് പൂർത്തിയാക്കുന്നത്. ഈ രീതി ഉപയോ​ഗിച്ചാണ് കമ്പനിയുടെ 90 ശതമാനം വിതരണവും. നിലവിൽ ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, നോയിഡ, ഗുഡ്ഗാവ്, പൂനെ, ബംഗളൂരു, ഗാസിയാബാദ് എന്നിവടങ്ങളിലും വിതരണമുണ്ട്.

ഭാവി

ഭാവി

ഭാവിയിൽ ഓർഡറുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ ഡാർക്ക് റൂമുകൾ സ്ഥാപിക്കുകയാണ് സെപ്റ്റോയുടെ പ്രധാന തീരുമാനങ്ങളിലൊന്ന്. ഇതോടൊപ്പം ഉപഭോക്താക്കളെ നിലനിർത്താൻ സാധിക്കുന്ന ഘട്ടത്തിൽ കൺവീനിയൻസ് ഫീസ് ഈടാക്കാനും സെപ്റ്റോയ്ക്ക് പദ്ധതിയുണ്ട്. 2-3 വർഷത്തിനുള്ളിൽ സെപ്റ്റോയുടെ ഐപിഒയ്ക്കും സാധ്യതയുണ്ട്. ഇതോടൊപ്പം ആമസോൺ ഊബർ, ഫ്ലിപ്കാർട്ട്, ഡ്രീം 11 എന്നിവയിൽ നിന്നുള്ള നിരവധി മുൻനിര എക്സിക്യൂട്ടീവുകളെ സെപ്റ്റോ നിയമിച്ചിട്ടുണ്ട്. ഇത് തുടരാനാണ് സാധ്യത.

നിക്ഷേപം

നിക്ഷേപം

നെക്‌സസ് വെഞ്ച്വർ പാർട്‌ണേഴ്‌സ്, ഗ്ലേഡ് ബ്രൂക്ക് ക്യാപിറ്റൽ, ലാച്ചി റൂം തുടങ്ങിയ നിലവിലുള്ള നിക്ഷേപകർക്കൊപ്പം കാസർ പെർമനന്റിനൊപ്പം വൈ കോമ്പിനേറ്റർ കണ്ടിന്യുറ്റി നയിക്കുന്ന സീരീസ് ഡി റൗണ്ടിൽ നിലവിൽ സെപ്റ്റോയുടെ മൂല്യം 900 മില്യൺ ഡോളർ ആണ്. കമ്പനി അടുത്തിടെ 200 മില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചിരുന്നു.

ഒമ്പത് നിക്ഷേപകരാണ് സെപ്‌റ്റോയെയ്ക്കുള്ളത്. സ്ഥാപകരായ കൈവല്യ വോഹ്‌റ (18.8%), ആദിത് പാലിച്ച (22.5%) യും പ്രധാന നിക്ഷേപമായി നെക്‌സസ് വെഞ്ചേഴ്‌സ് (20.7%) ഉണ്ട്. ഇബുക്ക്‌സ് പ്രൈവറ്റ് ഇൻവെസ്‌റ്റേഴ്‌സ് (10.4%), വൈ കോമ്പിനേറ്റർ (5.1%), റോക്കറ്റ് ഇന്റർനെറ്റ് (5.7%) എന്നിവരും മറ്റുമാണ് സെപ്‌റ്റോയുടെ പ്രധാന ഓഹരി ഉടമകൾ.

ചിത്രത്തിന് കടപ്പാട്- startupstorymedia.com

Read more about: startup success story
English summary

Indian Youngster's E-commerce App Zepto Deliver With In Minutes; Threat To Amazon and Flipkart

Indian Youngster's E-commerce App Zepto Deliver With In Minutes; Threat To Amazon and Flipkart
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X