കൊക്ക കോളയെ ഇന്ത്യയിലെത്തിച്ചു; കോള കാരണം അടച്ചു പൂട്ടി; റിലയൻസിന്റെ കയ്യിലുള്ള കാമ്പ ചില്ലറക്കാരനല്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1977 ഇന്ത്യയെ സംബന്ധിച്ച് പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു. അടിയന്തരാവസ്ഥ അവസാനിച്ചതും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതും ഇതേ വര്‍ഷമാണ്. സര്‍ക്കാര്‍ നയങ്ങളെ തുടര്‍ന്ന് കൊക്ക കോള ഇന്ത്യ വിട്ടതും കോള വിട്ട വിപണിയിൽ തരം​ഗമായി കാമ്പ ആരംഭിക്കുന്നതും 1977ലാണ്.

പിന്നീട് കൊക്ക കോളയുടെ തിരിച്ചു വരവിൽ തകർന്നടിഞ്ഞ കാമ്പ ഇന്ന് റിലയൻസിന്റെ ബാസ്ക്കറ്റിലാണ്. കോള ഭരിക്കുന്ന ഇന്ത്യയിലെ ശീതളപാനിയ വിപണി പിടിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് എത്രത്തോളം സാധ്യതയുണ്ട് എന്നാണ് ചുവടെ പരിശോധിക്കുന്നത്. 

കൊക്ക കോളയെ ഇന്ത്യയിലെത്തിയ കാമ്പ

കൊക്ക കോളയെ ഇന്ത്യയിലെത്തിയ കാമ്പ

സ്വാതന്ത്ര്യത്തിന് പിന്നാലെയാണ് കൊക്ക കോള ഇന്ത്യയിലെത്തുന്നത്. കാമ്പ ബ്രാൻഡിന്റെ ഉടമകളായ പ്യുവര്‍ ഡ്രിങ്ക്‌സാണ് 1950കളില്‍ കൊക്ക കോളയെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. 1977 ൽ അധികാരത്തിലെത്തിയ ജനതാ സർക്കാറിന്റെ നയങ്ങളുടെ ഭാ​ഗമായി കൊക്ക കോളയ്ക്ക് ഇന്ത്യയില പ്രവർത്തനം അവസാനിപ്പിക്കേണ്ടതായി വന്നു. ഈ സമയത്ത് 12 ബോട്ടിലിംഗ് പ്ലാന്റും 10000 ത്തിലധികം ജീവനക്കാരും പ്യുവർ ഡ്രിങ്ക്സിന് ഉണ്ടായിരുന്നു.

കാമ്പ

ഇത്രയും കാലത്തെ പ്രവര്‍ത്തനത്തിലൂടെ ബോട്ടിലിംഗില്‍ പ്രാവീണ്യം നേടിയ കമ്പനി തദ്ദേശിയ ശീതള പാനിയ ബ്രാന്‍ഡ് ആരംഭിച്ചു. അങ്ങനെയാണ് 1977 ൽ കാമ്പ ജനിക്കുന്നത്. കൊക്ക കോള പോയതോടെയുണ്ടായ വിടവ് നികത്തുകയായിരുന്നു അക്കാലത്ത് കാമ്പയുടെ മുന്നിലെ വെല്ലുവിളി. കോള, നാരങ്ങ, ഓറഞ്ച് രുചികളില്‍ മൂന്ന് പാനീയങ്ങളാണ് കാമ്പ പുറത്തിറക്കിയത്. കാമ്പ ജനകീയമായതോടെ പാര്‍ലെയുടെ തംപ്‌സ് അപ്പും കാമ്പയും 1990 വരെ ​ശീതളപാനീയ വിപണി ഭരിച്ചു.

കൊക്ക കോളയ്ക്ക് മുന്നിൽ പതനം

കൊക്ക കോളയ്ക്ക് മുന്നിൽ പതനം

ഈ സാഹചര്യം മാറുന്നത് 1989 ന് ശേഷമാണ്. ഈ സമയത്താണ് ഇന്ത്യന്‍ വിപണിയിലേക്ക് അമേരിക്കൻ കമ്പനിയായ പെപ്‌സി എത്തുന്നത്. 1991 ലെ പുത്തന്‍ സാമ്പത്തിക നയത്തിന് പിന്നാലെ കൊക്ക കോളയും ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി. ഇരു അമേരിക്കന്‍ വമ്പന്‍മാര്‍ക്കെതിരെയും പിടിച്ചു നിൽക്കാൻ കാമ്പ ബുദ്ധിമുട്ടി. പെപ്‌സിയുടെയും കൊക്ക കോളയുടെയും ശക്തമായ പരസ്യവും വിപണി ശ്രംഖലയും കാമ്പയുടെ അതിജീവന പോരാട്ടത്തെ ബാധിച്ചു. 

Also Read: തംസ് അപ്പിന്റെ വിരലരിഞ്ഞ കൊക്കകോള; ഇന്ത്യൻ സോഫ്റ്റ് ഡ്രിം​ഗ് ബ്രാൻഡിനെ സ്വന്തമാക്കിയ വിദേശ 'കെണി' ഇങ്ങനെAlso Read: തംസ് അപ്പിന്റെ വിരലരിഞ്ഞ കൊക്കകോള; ഇന്ത്യൻ സോഫ്റ്റ് ഡ്രിം​ഗ് ബ്രാൻഡിനെ സ്വന്തമാക്കിയ വിദേശ 'കെണി' ഇങ്ങനെ

തംസ് അപ്പ്

1993 ല്‍ കാമ്പയുടെ എതിരാളിയായിരുന്ന തംസ് അപ്പിനെ കോക്കകോള സ്വന്തമാക്കി. ഏതാണ്ട് അന്ത്യം അടുത്ത കാമ്പ 2000ത്തില്‍ ഡല്‍ഹിയിലെ ബോട്ടിലിംഗ് പ്ലാന്റുകള്‍ അടച്ചതോടെ വിപണിയിൽ നിന്ന് പിന്മാറി. 2019 തിൽ തിരിച്ചു ‌വരവിന് കാമ്പ ശ്രമം നടത്തിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടാണ് പിന്നോട്ടടിപ്പിച്ചത്. 2000ത്തില്‍ ബോട്ടിലിംഗ് പ്ലാന്റുകള്‍ അടച്ചിട്ട ശേഷം പിന്നീട് ജയ്പൂരിലെ ജലന്‍ ഫുഡ് പ്രൊഡക്ട് ഉത്പ്പന്നങ്ങലാണ് പ്യുവർ ഡ്രിങ്ക്സ് നിർമിക്കുന്നത്.

Also Read: ഹാര്‍വാര്‍ഡില്‍ പഠിച്ചവനും ചായ വിറ്റാൽ മതി; ചായയിൽ വിജയം കൊയ്ത സ്റ്റാർട്ടപ്പുകളിതാAlso Read: ഹാര്‍വാര്‍ഡില്‍ പഠിച്ചവനും ചായ വിറ്റാൽ മതി; ചായയിൽ വിജയം കൊയ്ത സ്റ്റാർട്ടപ്പുകളിതാ

പുത്തന്‍ യുഗം

പുത്തന്‍ യുഗം

കാമ്പയുടെ ഉടമകളായ പ്യുവര്‍ ഡ്രിംങ്കസില്‍ നിന്നാണ് കാമ്പ ബ്രാൻഡിനെ റിലയൻസ് ഏറ്റെടുക്കുന്നത്. ഇതോടൊ പഴയ ബ്രാന്‍ഡിന് പുതുജന്‍മം ഉണ്ടാകുമെന്ന ഉറപ്പായി. കോള, നാരങ്ങ രുചികളില്‍ കോക്ക കോളയ്ക്കും പെപ്‌സിക്കും എതിരെുള്ള മത്സരമാണ് കാമ്പയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

റിലയന്‍സിന്റെ 45ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ഡയറക്ടറായ ഇഷാ അംബാനിയാണ് അതിവേഗം വളരുന്ന ഉപഭോക്തൃ ഉത്പന്ന വിപണി (FMCG) യിലേക്ക് കടക്കുമനെന്ന് അറിയിച്ചത്. ഇതിന് പിന്നാലെയാണ് 22 കോടിയ്ക്ക് കാമ്പ റിലയൻസ് ഏറ്റെടുത്തത്. 

Also Read: മത്സരിക്കാന്‍ ഇറങ്ങിയാല്‍ വിപണി പിടിക്കുന്ന റിലയന്‍സ്; എഫ്എംസിജി മേഖലയിൽ കാത്തിരിക്കുന്നത് തീപാറും മത്സരംAlso Read: മത്സരിക്കാന്‍ ഇറങ്ങിയാല്‍ വിപണി പിടിക്കുന്ന റിലയന്‍സ്; എഫ്എംസിജി മേഖലയിൽ കാത്തിരിക്കുന്നത് തീപാറും മത്സരം

റിലയന്‍സിന് മുന്നിലെ സാധ്യതകള്‍

റിലയന്‍സിന് മുന്നിലെ സാധ്യതകള്‍

2020 സാമ്പത്തിക വര്‍ഷത്തിൽ 13,460 കോടിയുടെ വിറ്റുവരാണ് ഇന്ത്യയിലെ കാർബണനേറ്റഡ് ബിവറേജ് മാര്‍ക്കറ്റിനുള്ളത് . 2027 ല്‍ ഇത് 34,964 കോടിയിലക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 ല്‍ 1.2 ബില്യൺ ഇന്ത്യക്കാര്‍ കുടുചിചു തീർത്തത് 5.9 ബില്യൺ ലിറ്റര്‍ ശീതള പാനിയമാണെന്നാണ് കണക്ക്. ഇതിനാൽ മത്സര സാധ്യത ഇവിടെയുണ്ട്.

പരസ്യവും വിലയുമാണ് ശീതളപാനിയ വിപണിയിൽ മത്സരിക്കുന്നത്. ഇത് റിലയൻസിന്റെ പണത്തിന്റ പിൻബലത്തിൽ മറികടക്കാൻ കഴിഞ്ഞാൽ കാമ്പ ശക്തമായ മത്സരം വിപണിയിലുണ്ടാക്കാം.

ചെലവ്

ശീതള പാനിയങ്ങളിൽ പ്രധാന ചേരുവ വെള്ളവും. രുചിയും പഞ്ചസാരയുമാണ്. ഒരു ലിറ്ററിന് 1.5 രൂപ മുതല്‍ 2 രൂപ വരെയാണ് ചെലവ്. വിപണിയിൽ 40 രൂപയാക്കാണ് ഇവ വില്പന നടത്തുന്നത്. ഇവിടെ വരുന്ന വലിയ ചെലവ് വരുന്നത് പരസ്യമാണ്.

ഈ പരസ്യ ചെലവ് താങ്ങാനാവാത്തതിനാലാണ് ആദ്യ കാലത്ത് കാമ്പ വിപണിയില്‍ നിന്ന് പുറത്തു പോകാൻ കാരണമായത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ പെപ്‌സിയും കൊക്കകോളയും ചേര്‍ന്ന് ഇന്ത്യയിൽ പരസ്യത്തിനായി മാത്രം ചെലവാക്കിയത് 924 കോടി രൂപയാണ്.

വില

ഈ ചെലവിനോടും കൂടി റിലയന്‍സും കാംപയും മത്സരിക്കും. കാമ്പയ്ക്ക് ഇന്ത്യയില്‍ പരിചയം പുതുക്കല്‍ മാത്രമാണ് ആവശ്യമുള്ളത്. റിലയന്‍സ് പരസ്യത്തിനായി നല്ലൊരു തുക കരുതയാല്‍ കൊക്കകോളയ്ക്കും പെപ്‌സിക്കും വെല്ലുവിളിയാകാൻ കാമ്പയ്ക്ക് സാധിക്കുമെന്ന് പ്രോഫിറ്റ് മാർട്ട് സെക്യൂരിറ്റീസ് റിസർച്ച് തലവൻ അവിനാഷ് ​ഗോരക്ഷകർ പറഞ്ഞു.

റിലയന്‍സ് ഉത്പ്പന്നങ്ങള്‍ക്ക് വിപണിയില്‍ സ്വീകാര്യത ലഭിക്കുന്നത് കമ്പനിയുടെ വില നിര്‍ണയ ശക്തി കൊണ്ടാണ്. ഓണ്‍ലൈന്‍ ലിസ്റ്റിം​ഗ് അനുസരിച്ച് 2 ലിറ്റർ കാമ്പ കോള ബോട്ടിലിന് 95 രൂപയും കൊക്ക കോളയ്ക്കും പെപ്‌സിക്കും 85 രൂപയുമാണ് വില. റിലയന്‍സിന് ഈ വില ഉപഭോക്താക്കളെ ആകർഷിക്കുന്ന തലത്തിലേക്ക് എത്തിക്കാനായൽ വിപണിയിൽ മത്സരം കൊണ്ടു വരാം.

Read more about: business
English summary

Reliance Acquire Campa To Fight In Soft Drink Market; Here's Possibility To Reliance Win The Race

Reliance Acquire Campa To Fight In Soft Drink Market; Here's Possibility To Reliance Win The Race, Read In Malayalam
Story first published: Saturday, October 29, 2022, 15:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X