ചെയർമാനെന്നോ ചെയർപേഴ്സണെന്നോ, ആദ്യമായി സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ (സെയിൽ)യുടെ തലപ്പത്തെത്തിയ വനിതയായ സോമാ മൊണ്ഡലിനോടായിരുന്നു ചോദ്യം. അതൊരു ലിംഗഭേദമില്ലാത്ത വാക്കാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനാൽ ചെയർമാനായാലും ചെയർപേഴ്സണായാലും ഇതിന് വലിയ മാറ്റങ്ങളില്ല. എന്നായിരുന്നു മറുപടി.
കസേരയിൽ ആരിരുന്നാലും നന്നായി ജോലി ചെയ്യുക എന്നാണ് സോമ മണ്ഡലിന്റെ രീതി. അങ്ങനെ സോമ മൊണ്ഡലിന്റെ കാലത്ത് സെയിൽ ആദ്യമായി ആ ലക്ഷ്യം താണ്ടി. വർഷത്തിൽ 1 ലക്ഷം കോടിയെന്ന വിറ്റുവരവിലേക്കും പത്ത് വർഷത്തിനിടെ ഉയർന്ന ലാഭത്തിലേക്കും എത്തിച്ചത് ഈ ഉരുക്കു വനിതയാണ്.
സെയിൽ എന്ന ഇരുക്ക്
ഇരുക്കിനേക്കാളും ശക്തമാണ് സെയിൽ. വാര്‍ഷിക ഉത്പാദന ശേഷിയില്‍ ഇന്ത്യയില്‍ ഒന്നാമതായും ലോകത്ത് ഇരുപതാമതും നില്‍ക്കുന്ന വമ്പന്‍ ഉരുക്കു നിര്‍മാണ കമ്പനിയാണ് പൊതുമേഖലയിലുള്ള സെയില്‍ (SAIL). മഹാരത്ന പദവിയുള്ള കമ്പനിക്ക് 5 വന്‍കിട സ്റ്റീല്‍ നിര്‍മാണ ശാലകളും 3 പ്രത്യേക ഉത്പന്ന നിര്‍മാണ ശാലകളും ഒരു ഉപകമ്പനിയുമുണ്ട്.
ഛത്തീസ്ഗഡിലെ ഭിലായ്, ഒഡീഷയിലെ റൂര്‍ക്കേല, ബംഗാളിലെ ദുര്‍ഗാപൂര്‍, അസന്‍സോള്‍ (IISCO), ജാര്‍ഖണ്ഡിലെ ബൊക്കാറൊ എന്നിവിടങ്ങളിലാണ് വന്‍കിട സ്റ്റീല്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. 163 ലക്ഷം മെട്രിക് ടണ്‍ ആണ് നിലവിൽ സെയിലിന്റെ വാര്‍ഷിക ഉത്പാദന ശേഷി.
സോമ മൊണ്ടൽ എന്ന ഉരുക്കു വനിത
ബംഗാളിൽ വേരുള്ള ഭുവനേശ്വറിൽ ജനിച്ച സോമ മൊണ്ടൽ എന്‍ഐടി റൂര്‍കേലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദത്തിന് ശേഷമാണ് നാഷണൽ അലൂമിനിയം കമ്പനിയിൽ ജോലിക്കെത്തുന്നത്. 1984ല്‍ നാൽക്കോയിൽ ചേർന്ന സോമ 2014 ല്‍ കമ്പനിയുടെ കോമേഷ്യല്‍ വിഭാഗം ഡയറക്ടറായി. 2017 സെയിലിൽ ഡയറക്ടറായാണ് സോമ മൊണ്ടൽ എത്തുന്നത്. കമ്പനിയുടെ ആദ്യ ഡയറക്ടറും സോമ മൊണ്ടലായിരുന്നു.
കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ റോഡ്മാപ്പ് അടിസ്ഥാനമാകകിയുള്ള വിപണന തന്ത്രങ്ങള്‍ നടപ്പിലാക്കിയത് സോമയുടെ നേതൃത്വത്തിലായിരുന്നു. ഇത് സെയില്‍ ഉത്പ്പന്നങ്ങളുടെ വിപണി വര്‍ധിക്കുന്നതിലും വില്പന കൂടുന്നതിനും കാരണമായി. ഇതിനൊപ്പം വിതരണ ശ്രംഖല ശക്തിപ്പെടുത്തുന്നതും നെക്‌സ്, SAIL SeQR എന്നി ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്നതും സോമ മൊണ്ടൽ ഡയറക്ടറായ കാലത്താണ്. 2021 ല്‍ കമ്പനിയുടെ ചെയര്‍പേഴ്‌സാണായി ചുമതല ഏറ്റെടുത്ത ശേഷം സെയിൽ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തി.
സെയിലിന് നേട്ടത്തിന്റെ നാളുകൾ
2021 നവംബര്‍ 1നാണ് സോമ മൊണ്ടല്‍ സെയിലിന്റെ ചെയര്‍പേഴ്‌സണായി ചുമതലേല്‍ക്കുന്നത്. കമ്പനിയുടെ അമ്പതാം വാർഷിക ജനറൽ ബോഡിയിലാണ് സെയില്‍ ആദ്യമായി 1 ലക്ഷം കോടി രൂപയുടെ വിറ്റുവരവിലെത്തി കാര്യം സോമ മണ്ഡൽ അറിയിക്കുന്നത്. 2021-22 ലേ ഈ നേട്ടം തൊട്ടു മുൻവർഷത്തേക്കാൾ 50 ശതമാനം വളർച്ചയാണ്.
2020-21 ൽ 68,452 കോടി രൂപയായിരുന്ന വിറ്റുവരവ് 1.03 ലക്ഷം കോടിയിലേക്കാണ് 2021-22 ൽ എത്തിയത്. 2021-22 കാലത്ത് 18.733 മില്യണ്‍ ടണ്‍ ഹോട്ട് മെറ്റലും 17.366 മില്യണ്‍ ടണ്‍ ക്രൂഡ് മെറ്റലുമാണ് സെയില്‍ ഉത്പാദിപ്പിച്ചത്. ഇത് സെയിലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്പാദനമായിരുന്നു.
ലാഭത്തിലും വർധന
2021-22ൽ കമ്പനിയുടെ ഇബിഐടിഡിഎ 13470 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാൾ 23 ശതമാനം വർധനവ്. നികുതി കിഴിച്ചുള്ള ലാഭത്തിലും ഇരട്ടിയോളം വർധനവ് ഉണ്ടായി. 2021-22ൽ 6,879 കോടി രൂപയായിരുന്നു ലാഭം. കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ലാഭമാണിത്. 2020 നേക്കാൾ കുറഞ്ഞ കടമെടുപ്പാണ് 2021 ലുണ്ടായത്. 51,481 കോടിയിൽ നിന്ന് 2021ല്‍ 35,350 കോടിയാക്കി കുറയ്ക്കാനും സെയിലിനായി.
ചിത്രത്തിന് കടപ്പാട്- theweekendleader
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
