കമ്പനികളെ വിഴുങ്ങിയവരും ഫോര്‍ഡിനെ രക്ഷപ്പെടുത്തിയ ടാറ്റയും; എതിരാളികള്‍ക്ക് കൈ കൊടുക്കുന്ന ഏറ്റെടുക്കലിന്റെ കഥ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരോ ഏറ്റെടുക്കലുകളും ലയനങ്ങളും വിപണിയെ വലിയ തോതിൽ സ്വാധീനിക്കുന്നവയാണ്. ഏറ്റെടുക്കലോടെ കമ്പനികൾ വിപണിയിൽ കുത്തക സ്വഭാവംം നേടാൻ സാധ്യതയുണ്ട്. ഇത് ഉപഭോക്താക്കൾക്കടക്കം വെല്ലുവിളിയാണ്. 21ാം നൂറ്റാണ്ടിലെ പ്രധാന ഏറ്റെടുക്കലുകളും ലയനങ്ങളും പരിശോധിച്ചാൽ കൂടുതലും നിലനിൽപ്പിന്റെ ഇടപാടുകളാണ് കാണാൻ സാധിക്കുക. ഇതോടൊപ്പം വിപണിയിലെ മത്സരത്തിൽ പിടിച്ചു നിൽക്കാൻ സാധിക്കാത്തവരെ വിഴുങ്ങിയ കമ്പനികളുമുണ്ട്. 21ാം നൂറ്റാണ്ടിലെ ചില പ്രധാന ലയന -ഏറ്റെടുക്കല്‍ ഇടപാടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

ഇ-കോമേഴ്‌സ് ഡീല്‍

ഇ-കോമേഴ്‌സ് ഡീല്‍

ഇന്ത്യന്‍ ഇ-കോമേഴ്‌സ് വിപണിയിലെ രാജാക്കന്മാരാണ് ഫ്‌ളിപ്കാര്‍ട്ട്. 2014 ല്‍ 2,000 കോടി രൂപയുടെ ഇടപാടിലൂടെ ഫ്‌ളിപ്കാര്‍ട്ട് വസ്ത്ര ഇ-കോമേഴ്‌സ് കമ്പനിയായ മിന്ത്രയെ ഏറ്റെടുത്തു. 2017 ല്‍ മിന്ത്ര ജബോംഗിനെ ഏറ്റെടുത്തതോടെ രാജ്യത്തെ മുന്‍നിര വസ്ത്ര ഇ-കോമേഴ്‌സ് കമ്പനിയായി മിന്ത്ര മാറി. പിന്നീലെ 2018 ലാണ് വാല്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കുന്നത്.

16 ബില്യണ്‍ ഡോളറിന്റെ ഇടാപാടിലൂടെയാണ് വാല്‍മാര്‍ട്ട് ആമസോണിന് ഒത്ത എതിരാളിയെ തയ്യാറാക്കിയെടുത്തത്. ആമസോണിന്റെ വളര്‍ച്ചയില്‍ റീട്ടെയില്‍ രംഗത്ത് തളര്‍ച്ച നേരിട്ട വാള്‍മാര്‍ട്ടിന് പുതുജീവന്‍ നല്‍കാന്‍ ഈ ഇടപാട് സഹായിച്ചു. 

Also Read: കാഞ്ചിഭായ് ദേശായി വഴിവെട്ടി; അമേരിക്കയിൽ ഹോട്ടൽ രം​ഗം ഭരിക്കുന്നത് ​ഗുജറാത്തികൾ; കാരണമിതാണ്Also Read: കാഞ്ചിഭായ് ദേശായി വഴിവെട്ടി; അമേരിക്കയിൽ ഹോട്ടൽ രം​ഗം ഭരിക്കുന്നത് ​ഗുജറാത്തികൾ; കാരണമിതാണ്

സ്റ്റാര്‍ട്ടപ്പ് ഡീല്‍

സ്റ്റാര്‍ട്ടപ്പ് ഡീല്‍

ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തെ സ്റ്റാര്‍ട്ടപ്പായിരുന്ന സോമാറ്റോ തങ്ങളുടെ എതിരാളികളായ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ 2,492 കോടി രൂപയുടെ ഇടപാടിലൂടെയാണ് ഏറ്റെടുത്തത്. ഇതിന് സമാനമാണ് റൈഡര്‍ ഷെയറിംഗ് കമ്പനിയായ ഒല നടത്തിയ ഏറ്റെടുക്കല്‍. മികച്ച ഫണ്ടിംഗോടെ വിപണിയിലെത്തിയ ഒലയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ നഷ്ടത്തിലായി ടാക്‌സി ഫോര്‍ ഷുവര്‍ എന്ന കമ്പനിയെ ഒല ഏറ്റെടുത്തു. 

Also Read: 2011 ൽ ബി​ഗ് ബസാറിന് മുന്നിൽ 'ശിശു'വായിരുന്ന ഡി മാർട്ട്, ഇന്ന് വിപണിയിലെ രാജാവായത് എങ്ങനെAlso Read: 2011 ൽ ബി​ഗ് ബസാറിന് മുന്നിൽ 'ശിശു'വായിരുന്ന ഡി മാർട്ട്, ഇന്ന് വിപണിയിലെ രാജാവായത് എങ്ങനെ

ഫോര്‍ഡും ടാറ്റയും

ഫോര്‍ഡും ടാറ്റയും

2008 ല്‍ 520 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഫോര്‍ഡ് മോട്ടോഴ്‌സിന്റെ ജാഗ്വര്‍-ലാന്‍ഡ് റോവര്‍ കമ്പനി രേഖപ്പെടുത്തിയത്. കമ്പനി വിൽക്കാൻ ഫോർഡ് ശ്രമിച്ചെങ്കിലും തുടര്‍ച്ചയായി വിപണി വിഹിതം ഇടിയുന്ന കമ്പനിയെ ഏറ്റെടുക്കാന്‍ ആരും എത്താത്തിയില്ല.. ഈ സമയത്താണ് ഇന്ത്യയിൽ നിന്ന് ടാറ്റാ മോട്ടോഴ്‌സ് രക്ഷകനായെത്തുന്നത്.

ജാഗ്വര്‍-ലാന്‍ഡ് റോവര്‍ കമ്പനിയെ ടാറ്റ മോട്ടോഴ്‌സ് കമ്പനി 2.3 ബില്യണ്‍ ഡോളറിന് ഏറ്രെടുത്തു. നഷ്ട കണക്ക് പറഞ്ഞ കമ്പനിയെ 2019 ല്‍ 3400 മില്യണ്‍ ഡോളര്‍ ലാഭത്തിലേക്ക് എത്തിക്കാനും ടാറ്റയ്ക്കായി. ഫോര്‍ഡ് ഇന്ത്യ വിട്ടതോടെ സനാദിലെ കാര്‍ നിര്‍മാണ പ്ലാന്റും ടാറ്റ ഏറ്റെടുതതു. 1998 ല്‍ ടാറ്റ കാര്‍ നിര്‍മാണ വിഭാഗം വില്പന നടത്താൻ ശ്രമിച്ച സമയത്ത് ഫോര്‍ഡ് നടത്തിയ അപമാനത്തിന് തിരിച്ചടിയായിരു്ന്നു ഈ ഏറ്റെടുക്കൽ. 

Also Read: അപമാനം ചിരിച്ചു നേരിട്ട രത്തൻ ടാറ്റ; ഫോർഡ് ബ്രാൻഡിനെ വിലയ്ക്ക് വാങ്ങിയ മധുര പ്രതികാരംAlso Read: അപമാനം ചിരിച്ചു നേരിട്ട രത്തൻ ടാറ്റ; ഫോർഡ് ബ്രാൻഡിനെ വിലയ്ക്ക് വാങ്ങിയ മധുര പ്രതികാരം

സിമന്റ് ഡീല്‍

സിമന്റ് ഡീല്‍

കടത്തിന്റെ അങ്ങേയറ്റത്തില്‍ കുടുങ്ങിയപ്പോള്‍ ജയപ്രകാശ് ഗ്രൂപ്പിന്റെ ജെപി സിമന്റിന് ആശ്വാസമായത് ഏറ്റെടുക്കലാണ്. കടത്തിലേക്ക് നീങ്ങിയതോടെ ഐപിഎല്‍ ടീം ഡെക്കാന്‍ ചാര്‍ജേഴ്‌സിലെ പങ്കാളിത്തമടക്കം ജെപി സിമന്റ്‌സിന് ഒഴിവാക്കേണ്ടി വന്നു. പാപ്പരത്ത നടപടിയിലേക്ക് പോയ ജെപി സിമ്ന്റ്‌സിനെ രക്ഷിച്ചത് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രടെക് സിമന്റാണ്.

ജെപി സിമന്റിന്റെ 6 ഇന്റഗ്രേറ്റഡ് സിമന്റ് പ്ലാന്റുകളും 5 ഗ്രൈന്റിംഗ് യൂണിറ്റുകളും 2017ൽ അള്‍ട്ര ടെക് സിമന്റ് ഏറ്റെടുത്തു. 16,189 കോടി രൂപയുടെ ഈടപാട് വഴി 21.2 മില്യണ്‍ ടണ്ണിന്റെ ശേഷി അള്‍ട്രടെകിന് ലഭിച്ചു.

ബൂസ്റ്റിന്റേയും ഹോര്‍ലിക്‌സിന്റെയും കരുത്ത്

ബൂസ്റ്റിന്റേയും ഹോര്‍ലിക്‌സിന്റെയും കരുത്ത്

ഹോര്‍ലിക്‌സ്, ബൂസ്റ്റ് തുടങ്ങിയ ഉത്പ്പന്നങ്ങള്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിലേക്ക് എത്തിയത് 27,750 കോടിയുടെ ഏറ്റെടുക്കലിലൂടെയാണ്. സിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയറിനെയാണ് എച്ചയുഎല്‍ ഏറ്റെടുത്തത്. ഇടപാട് വഴി ഇന്ത്യയില്‍ ശക്തമായ മാര്‍ക്കറ്റുള്ള ഉത്പ്പന്നങ്ങള്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന് ലഭിച്ചു. ഈ പണം വഴി ബംഗ്ലാദേശിലെ വിപണി വിപുലീകരിക്കുകായാണ് സിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയറിന്റെ ലക്ഷ്യം.

വോഡാഫോണിന്റെ ഐഡിയ

വോഡാഫോണിന്റെ ഐഡിയ

ജിയോയയുടെ വരവോടെ ഇന്ത്യന്‍ ടെലികോം മേഖലയ്ക്കുണ്ടായ തിരിച്ചടി ഭീകരമാണ്.2016 ല്‍ 8 കമ്പനികളുണ്ടായിരുന്ന ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഇത് 4 ആയി ചുരുങ്ങി. ഇതില്‍ ഒരു കമ്പനി നേരത്തെ ഉണ്ടായിരുന്ന ഐഡിയയുടെയും വോഡാഫോണിന്റെയും ലയനം വഴി ഉണ്ടായ കമ്പനിയാണ്. ലയനത്തോടെ രൂപം കൊണ്ട വോഡാഫോണ്‍- ഐഡിയ (വിഐ)യില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന് 54.9 ശതമാനം ഓഹരികളും വോഡാഫോണിന് 45.1 ശതമാനം ഓഹരികളുമുണ്ട്.

Read more about: business
English summary

Tata Acquire Fords Subsidiary; Here's Top 7 Merger And Acquisition Deals In India At 21 Century

Tata Acquire Fords Subsidiary; Here's Top 7 Merger And Acquisition Deals In India At 21 Century, Read In Malayalam
Story first published: Friday, October 21, 2022, 20:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X